രണ്ടാം മാറാട് കലാപം: ഒളിവിൽ പോയ രണ്ട് പ്രതികൾക്ക് ജീവപര്യന്തം
text_fieldsകോഴിക്കോട്: രണ്ടാം മാറാട് കലാപകേസിൽ രണ്ട് പ്രതികൾക്കും ഇരട്ട ജീവപര്യന്തം. കേസിലെ 95ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചെൻറ പുരയിൽ കോയമോൻ എന്ന ഹൈേദ്രാസ് കുട്ടി (50), 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടിൽ നിസാമുദ്ദീൻ (31) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. മാറാട് കേസുകൾക്കായുള്ള പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി കെ.എസ്. അംബികയുടേതാണ് വിധിന്യായം. കേസിന്റെ വിചാരണക്കാലത്ത് ഹാജരാവാതെ ഇരുവരും ഒളിവിലായിരുന്നു.
2003 മേയ് രണ്ടിന് അന്യായമായി സംഘം ചേർന്ന് കൊല നടത്തിയതിൽ അരയ സമാജത്തിലെ എട്ടുപേരും ആക്രമണ സംഘത്തിലെ യുവാവും മരിച്ചതായാണ് കേസ്. കോയമോൻ ശിക്ഷനിയമം 153 എ (2) പ്രകാരം സ്പർധ വളർത്തൽ, 149 അന്യായ സംഘത്തിൽ അംഗമാകൽ, സ്ഫോടകവസ്തു നിരോധന നിയമം, വിവിധ വകുപ്പുകൾ എന്നീ കുറ്റം ചെയ്തെന്നാണ് തെളിഞ്ഞത്. നിസാമുദ്ദീൻ ശിക്ഷ നിയമം 302 പ്രകാരം കൊല, 149 അന്യായ സംഘാംഗമാകൽ, 153 എ(2) സ്പർധ വളർത്തൽ, 148 മാരകായുധമേന്തി കലാപം, ആയുധ നിരോധന നിയമം 27 എന്നീ കുറ്റം ചെയ്തതായും കോടതി കണ്ടെത്തി.
കോയമോൻ നാടൻ ബോംബുണ്ടാക്കിയെന്നും നിസാമുദ്ദീൻ കൊലയാളി സംഘാംഗമാണെന്നുമായിരുന്നു കേസ്. ഒളിവിൽപോയ കോയമോൻ 2011 ജനുവരി 23ന് സൗത്ത് ബീച്ചിലും നിസാമുദ്ദീൻ 2010 ഒക്ടോബർ 15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലുമാണ് പിടിയിലായത്.
സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ആർ.ആനന്ദാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. ഒമ്പതു പേർ മരിച്ച കേസിൽ മൊത്തം 148 പേരെയാണ് പ്രതികളാക്കിയത്. വിചാരണ നേരിട്ട 139 പേരിൽ 63 പ്രതികളെ പ്രത്യേക കോടതി ശിക്ഷിച്ചു. ഇതിൽ 62 പേർക്കും ജീവപര്യന്തം തടവ് വിധിച്ചു. ഹൈകോടതി ഈ വിധി ശരിെവച്ചതിനു പുറമെ പ്രത്യേക കോടതി വെറുതെവിട്ട 24 പ്രതികൾക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
മാറാട് കേസ്: 18 വർഷം പിന്നിട്ടിട്ടും തുടരുന്ന നിയമവഴികൾ
കോഴിക്കോട്: 18 വർഷം കഴിഞ്ഞിട്ടും മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട നിയമ നടപടികൾ തുടരുന്നു. ഒളിവിൽ പോയ രണ്ടു പ്രതികളുടെ കേസിൽ കൂടി വിധി വരുന്നതോടെ എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലെ പ്രധാന കേസുകളിലെല്ലാം തീർപ്പുണ്ടാവുമെങ്കിലും മേൽകോടതിയിൽ അപ്പീലടക്കം നടപടികൾ ഇനിയും നീളും.
മാറാട് കൂട്ടക്കൊലക്കേസിെൻറ നിയമവഴികൾ ഇങ്ങനെ:
- 2003 മേയ് രണ്ട്: കൂട്ടക്കൊല. അരയസമാജത്തിൽപെട്ട എട്ടു പേരും അക്രമികളിൽപെട്ട യുവാവും കൊല്ലപ്പെട്ടു. നല്ലളം പൊലീസ് അന്വേഷണം തുടങ്ങി.
- 2003 മേയ് അഞ്ച്: കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് ൈകമാറാൻ യു.ഡി.എഫ് സർക്കാർ തീരുമാനം.
- 2003 മേയ് എട്ട്്: പ്രതികളുമായി ആയുധങ്ങൾ കെണ്ടടുത്തു. മാറാട് ജുമാ മസ്ജിദ് ജില്ല കലക്ടറുടെ േനതൃത്വത്തിൽ സീൽ ചെയ്ത് ഏറ്റെടുത്തു.
- 2003 ജൂലൈ 31: ക്രൈംബ്രാഞ്ച് കുറ്റപത്രം േകാടതിയിൽ.
- 2003 ആഗസ്റ്റ് എട്ട്: മാറാട് കലാപെത്തക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണ കമീഷനായി ജില്ല ജഡ്ജി തോമസ് പി. ജോസഫിെന നിയമിച്ച് ഉത്തരവ്.
- 2003 ഒക്ടോബർ 30: അടച്ചിട്ട മാറാട് പള്ളി നിബന്ധനകളോടെ തുറന്നുകൊടുത്തു.
- 2004 ഡിസംബർ 20: എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിൽ ജഡ്ജി ബാബു മാത്യു പി. ജോസഫ് വിചാരണ തുടങ്ങി.
- 2006 ഫ്രബുവരി 20: ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട് മുഖ്യമ്രന്തി ഉമ്മൻ ചാണ്ടിക്ക് സമർപ്പിച്ചു.
- 2006 െസപ്റ്റംബർ 27: ഗൂഢാേലാചന ഉൾപ്പെടയുള്ള വസ്തുതകൾ പുറത്തുെകാണ്ടുവരാൻ സി.ബി.ഐ അേന്വഷണം നടത്താൻ ഇടതുസർക്കാർ തീരുമാനിച്ചു.
- 2007 മാർച്ച് 12: മാറാടുേകസിൽ ഭാഗിക അന്വേഷണവും പുനരന്വേഷണവും അപ്രായോഗികമാണെന്ന് സി.ബി.ഐ
- 2007 ഡിസംബർ 19: പ്രതികളായ ആലുങ്കൽ അബ്ദുൽ ലത്തീഫ്, സക്കീർ എന്നിവർക്ക് ൈഹകോടതി ജാമ്യം അനുവദിച്ചു.
- 2008 ജനുവരി 23: 28 പ്രതികൾക്കു കൂടി കർശന വ്യവസ്ഥകളോടെ ഹൈകോടതി ജാമ്യം
- 2008 ഏപ്രിൽ നാല്: 10 പ്രതികൾക്കു കൂടി ഹൈകോടതി ജാമ്യം നൽകി.
- 2008 ഏപ്രിൽ 11: കേസിെൻറ വിചാരണ നടപടികൾ മാറാട് പ്രത്യേക കോടതിയിൽ പൂർത്തിയായി.
- 2008 നവംബർ 29: വിധി പ്രഖ്യാപനം ഡിസംബർ 27ലേക്ക് മാറ്റി. കോടതിയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് വിധി പ്രസ്താവന മാറ്റിയത്.
- 2008 ഡിസംബർ 27: 63 പ്രതികൾ കുറ്റക്കാരെന്നു കോടതി വിധിച്ചു. 76 േപരെ വെറുതെവിട്ടു. 62 പേർക്കെതിരെ കൊലക്കുറ്റവും ഒരാൾക്ക് മതസ്ഥാപനം ദുരുപയോഗം ചെയ്തുവെന്ന കുറ്റവുമാണ് തെളിഞ്ഞത്.
- 2009 ജനുവരി 1: പ്രതികളുടെ മൊഴി രേഖപ്പെടുത്തൽ നടപടി പൂർത്തിയായി.
- 2009 ജനുവരി 15: രണ്ടാം മാറാട് കൂട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 63 പേരിൽ 62 പേർക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവും വിവിധ വകുപ്പുകളിലായി 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
- 2012 ആഗസ്റ്റ് 16: 62 പേരുടെ ജീവപര്യന്തം ഹൈകോടതി ശരിെവച്ചതിനു പുറമെ 24 പ്രതികൾക്ക് കൂടി ജിവപര്യന്തം
- 2016 നവംബർ 10: കൊളക്കാടൻ മൂസഹാജിയുടെ ഹരജിയിൽ ഗൂഢാലോചനയും ബാഹ്യ ഇടപെടലും സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈകോടതി ഉത്തരവ്
- 2021 നവംബർ 19: ഒളിവിൽ പോയി പിന്നീട് അറസ്റ്റിലായ രണ്ടു പ്രതികൾ കൂടി കുറ്റക്കാർ.
- 2021 നവംബർ 23: രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.