ഫെബ്രുവരി 15ന് ശേഷം സംസ്ഥാനത്ത് രണ്ടാം ഘട്ട വാക്സിൻ വിതരണം; രജിസ്ട്രേഷൻ തുടങ്ങി
text_fieldsതിരുവനന്തപുരം: ഫെബ്രുവരി 15 ന് ശേഷം സംസ്ഥാനത്ത് രണ്ടാം ഘട്ട വാക്സിൻ വിതരണം ആരംഭിക്കാൻ തീരുമാനം. ഫെബ്രുവരി 13 ഓടെ ആദ്യം വാക്സിനെടുത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടാം ഘട്ട വാക്സിനെടുക്കേണ്ട സമയമാകും. അതിനാല്‍തന്നെ ഫെബ്രുവരി 15നകം ആദ്യഘട്ട വാക്സിനേഷന് പൂര്‍ത്തിയാക്കും.
എറണാകുളം ജില്ലയില്‍ 38 കേന്ദ്രങ്ങളും തിരുവനന്തപുരം ജില്ലയില്‍ 30 കേന്ദ്രങ്ങളും പുതുതായി സജ്ജമാക്കും. ഒരു ജില്ലയില്‍ ചുരുങ്ങിയത് 14 കേന്ദ്രങ്ങളെങ്കിലുമുണ്ടാകും വിധമാണ് ക്രമീകരണങ്ങൾ. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി തുടങ്ങി ആഴ്ചയില്‍ 4 ദിവസമാണ് ഇപ്പോള്‍ വാക്സിനേഷന് അനുവദിച്ചത്.
എന്നാല്‍, വാക്സിനേഷന് കൂട്ടാനായി ജില്ലയുടെ സൗകര്യം അനുസരിച്ച് വാക്സിനേഷന് ദിനങ്ങളില്‍ മാറ്റം വരുത്താൻ അനുമതി നൽകി. അതേസമയം, കുട്ടികളുടെ വാക്സിനേഷന് മുടങ്ങാന്‍ പാടില്ലെന്നതാണ് നിബന്ധന. കുട്ടികളുടെ വാക്സിനേഷനില്ലാത്ത സ്വകാര്യ ആശുപത്രികള്‍ക്കും പകരം സംവിധാനമുള്ള ആശുപത്രികള്‍ക്കും ഇതിലൂടെ ബുധനാഴ്ചയും വാക്സിനേഷന് നടത്താം. ജില്ലാ ടാക്സ് ഫോഴ്സ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതാണ്.
രജിസ്ട്രേഷൻ തുടങ്ങി
ആരോഗ്യപ്രവര്‍ത്തകരുടെ വാക്സിനേഷന് കഴിഞ്ഞാല്‍ അടുത്ത വാക്സിനേഷന് നല്‍കുന്നത് കോവിഡ് മുന്നണി പോരാളികള്‍ക്കാണ്. സംസ്ഥാനത്താകെ ആരോഗ്യപ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ ആകെ 4,87,306 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,86,017 പേരും സ്വകാര്യമേഖലയിലെ 2,07,328 പേരും ഉള്‍പ്പെടെ 3,93,345 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യപ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തു.
ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 75,572 ആഭ്യന്തരവകുപ്പിലെ ജീവനക്കാരും 6600 മുനിസിപ്പല്‍ വര്‍ക്കര്‍മാരും 8824 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.