രണ്ടാംഘട്ട പോളിങ്: യു.ഡി.എഫിനും എൽ.ഡി.എഫിനും പ്രതീക്ഷ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിെൻറ രണ്ടാംഘട്ടം കൂടി പൂർത്തിയായപ്പോൾ ഇരു മുന്നണികളും ശുഭപ്രതീക്ഷയിൽ. ആദ്യഘട്ടത്തിൽനിന്ന് വ്യത്യസ്തമായി വിവിധ കക്ഷികളുടെ അസ്തിത്വ പോരാട്ടം കൂടിയാണിത്.
മികച്ച വിജയമെന്ന അവകാശവാദം സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉന്നയിച്ചു. ക്രൈസ്തവ സഭാ നേതൃത്വത്തിെൻറയും എൻ.എസ്.എസിെൻറയും പിന്തുണയെക്കുറിച്ച അവകാശവാദം വോെട്ടടുപ്പിനു ശേഷവും കോൺഗ്രസും സി.പി.എമ്മും ഉയർത്തിയത് മധ്യകേരളത്തിലെ പോരാട്ടച്ചൂടിനെയാണ് കാണിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെയും കേരള കോൺഗ്രസ് എമ്മിെൻറയും തട്ടകമായ കോട്ടയത്തെ ഫലമാകും നിയമസഭ തെരഞ്ഞെടുപ്പുവരെ സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിക്കുക. കെ.എം. മാണിയായിരുന്നു കോട്ടയത്തെ അടിയൊഴുക്കിനെ നിശ്ചയിക്കുന്നതിൽ വലിയ പങ്കുവഹിച്ചതെന്ന് യു.ഡി.എഫിനും എൽ.ഡി.എഫിനും അറിയാം. ജോസ് കെ. മാണിയുടെയും പി.ജെ. ജോസഫ് വിഭാഗത്തിെൻറയും മുന്നേറ്റം ഇരുമുന്നണികളുടെയും ഭാവി രാഷ്ട്രീയത്തിൽ നിർണായകമാകും. കേന്ദ്ര സർക്കാറിനെതിരായ കർഷകരോഷം ഇരു മുന്നണികളും അവകാശപ്പെടുന്നുണ്ട്.
സർക്കാറിെൻറ വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ ഉൗന്നിയുള്ള പ്രചാരണം എറണാകുളത്തും കോട്ടയത്തും പാലക്കാട്ടും തൃശൂരും വയനാടും സ്ഥിതി മെച്ചപ്പെടുത്താൻ ഉപകരിക്കുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. സാമുദായിക നേതൃത്വത്തിൽനിന്നുള്ള പ്രത്യക്ഷ എതിർപ്പില്ലായ്മക്ക് പുറമെ രാഷ്ട്രീയ വോട്ടും തുണക്കുമെന്നാണ് കണക്കുകൂട്ടൽ. ജോസ് വിഭാഗത്തിെൻറ മുന്നണി പ്രവേശനം എറണാകുളത്ത് സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. പാലക്കാട്ടും തൃശൂരിലും വയനാട്ടിലും ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തുണ്ടായിരുന്ന സാഹചര്യം മാറിയതോടെ തദ്ദേശ ഭരണത്തിൽ മുൻ ആധിപത്യം ആവർത്തിക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫ് നേതൃത്വം പറയുന്നത്.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച മുൻതൂക്കത്തിെൻറ തുടർച്ചയാണ് വോെട്ടടുപ്പിൽ പ്രതിഫലിച്ചതെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. വോട്ടിങ് ശതമാനത്തിലെ വർധന അനുകൂലമാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിെൻറ പ്രതീക്ഷ. സംസ്ഥാന ഭരണത്തോടുള്ള ജനങ്ങളുടെ അതൃപ്തിയും ന്യൂനപക്ഷങ്ങളുടെ വികാരവും മുതൽക്കൂട്ടാകുമെന്നും അവർ പറയുന്നു. 'മണ്ഡലകാലത്തെ ആചാരലംഘന'മെന്ന ബി.ജെ.പി പ്രചാരണത്തിെൻറ രാഷ്ട്രീയ ഗുണവും യു.ഡി.എഫിനാകുമെന്ന് അവർ വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.