സെക്കൻഡ് ഷോ: അനുമതി ലഭിക്കുംവരെ കാക്കാൻ തീരുമാനം
text_fieldsകൊച്ചി: തിയറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുന്നതുവരെ കാത്തിരിക്കാൻ ഫിലിം ചേംബർ തീരുമാനം. കൊച്ചിയിൽ സിനിമ സംഘടനകൾ നടത്തിയ സംയുക്ത യോഗത്തില്‍ നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും വിതരണക്കാരും പങ്കെടുത്തു.
സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ റിലീസിന് പ്രതീക്ഷിച്ചിരുന്ന പ്രധാന മലയാള സിനിമകൾ ഈയാഴ്ചയും തിയറ്ററിലെത്തില്ല. അതേസമയം, ഏതാനും ചില മലയാള ചിത്രങ്ങളും ഇതര ഭാഷചിത്രങ്ങളും പ്രദര്‍ശനം തുടരും. കോവിഡ് അടച്ചുപൂട്ടലിനുശേഷം തിയറ്ററുകളിൽ പകുതി സീറ്റുകളിൽ പ്രേക്ഷകരുമായി പ്രദർശനം അനുവദിച്ചിരുന്നു. എന്നാൽ, സെക്കൻഡ് ഷോ നടത്താൻ അനുമതി നൽകിയിട്ടില്ല.
പുതിയ ചിത്രങ്ങളില്ലാത്തതിനാല്‍ സംസ്ഥാനത്തെ 25 ശതമാനത്തിലേറെ തിയറ്ററുകൾ അടഞ്ഞുകിടക്കുകയാണ്. പ്രദര്‍ശനസമയം നീട്ടിനല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് അനുകൂല മറുപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഫിലിം ചേംബര്‍ യോഗം ചേര്‍ന്നത്. സർക്കാറുമായി ചർച്ചകൾ തുടരുകയാണെന്ന് കേരള ഫിലിം ചേംബർ പ്രസിഡൻറ് കെ. വിജയകുമാർ പറഞ്ഞു. നിർമാതാക്കളായ ആൻറോ ജോസഫ്, ആൻറണി പെരുമ്പാവൂർ, ഡിസ്ട്രിബ്യൂട്ടർ എവർഷൈൻ മണി, തിയറ്റർ ഉടമകളായ സുരേഷ് ഷേണായി സാജു ജോണി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.