ക്ലീൻ സ്ലേറ്റിൽനിന്ന് രണ്ടാം തുടക്കം
text_fieldsഒരു ക്ലീൻ സ്ലേറ്റിൽ തുടങ്ങുകയാണ്, പിണറായി വിജയെൻറ രണ്ടാമൂഴം. ഇതുവരെ ഉയർന്ന ആരോപണങ്ങൾക്ക് ഇനി പ്രസക്തിയില്ല. അതൊക്കെ പ്രതിപക്ഷം ജനസമക്ഷംവെച്ചിട്ടും ജനസമ്മതി വാങ്ങിയത് പിണറായി വിജയൻ ആയതിനാൽ ആവക ആരോപണങ്ങൾക്ക് ഇനി ബാല്യമില്ല. എല്ലാം ഇനി പുതിയ സ്ലേറ്റിൽതന്നെ.
പാർട്ടിയുടെയും മുന്നണിയുടെയും പുതിയതലമുറയെ കേരളത്തിന് പരിചയപ്പെടുത്തുക എന്നതാണ് മുഖ്യമന്ത്രിയുടെ പ്രധാന ദൗത്യം. ഇടതുപക്ഷരാഷ്ട്രീയത്തിന് പ്രതീക്ഷിക്കാൻ വകയുണ്ടെന്നും നേതൃനിര കൂമ്പടയുന്നില്ലെന്നും സന്ദേശം നൽകുന്നു, പുതിയ മന്ത്രിസഭയിലൂടെ അതിെൻറ ക്യാപ്റ്റൻ. 12 ജില്ലകൾക്ക് മന്ത്രിയുണ്ടെന്നതും അതിൽ മൂന്നു സ്ത്രീകൾ ഉണ്ടെന്നതും ഹൈലൈറ്റാണ്. മൂന്നു വനിതാമന്ത്രിമാരും വിദ്യാഭ്യാസകാലത്ത് അവരുടേതായ നിലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണെന്നത് മറ്റൊരു പ്രത്യേകത. അങ്ങനെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ മന്ത്രിസഭ തുടക്കംകുറിക്കുന്നു. ഒരു പ്രതിപക്ഷനേതാവിനെ പോലും തെരഞ്ഞെടുക്കാൻ നിവൃത്തിയില്ലാത്ത വിധം ആത്മവീര്യംചോർന്ന പ്രതിപക്ഷത്തിന് ആദ്യത്തെ ഒരുവർഷം കാര്യമായി ഒന്നും ചെയ്യാനുണ്ടാകില്ല.
ജനം വൻ ഭൂരിപക്ഷത്തോടെ അധികാരം നൽകിയിരിക്കുകയാണ്. അതിനിടെ കെ.കെ. ശൈലജയെ മന്ത്രിയാക്കിയില്ലെന്നും മറ്റുമുള്ള ആരോപണങ്ങൾക്ക് ഒരു പ്രസക്തിയുമില്ല. മരുമകനെ മന്ത്രിയാക്കിയെന്ന ആക്ഷേപത്തിനും സാംഗത്യമില്ല. പാർട്ടിയിൽ വ്യക്തമായ സ്ഥാനവും പ്രസക്തിയും തെളിയിച്ച ഒരാളാണ്, റിയാസ്. യുവജനസംഘടനയുടെ അനിഷേധ്യനേതാവ്. കോഴിക്കോടുനിന്ന് എളമരംകരീമിന് ഒരു പിൻഗാമികൂടിയാണ് റിയാസ്. അതിനാൽ അക്കാര്യത്തിലും പ്രതിപക്ഷത്തെ ചില നേതാക്കൾ ഉന്നയിക്കുന്നതുപോലെ ബന്ധുനിയമന പ്രശ്നം ഉദിക്കുന്നുമില്ല. അല്ലെങ്കിൽതന്നെ ബന്ധുനിയമനമെന്നത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഇ.എം.എസിെൻറ കാലം മുതലേ പ്രശ്നവുമല്ല. മുസ്ലിം ലീഗിെൻറ മേഖലയിൽ ആധിപത്യം ചെലുത്തണമെന്ന നിലക്കാണ് വി. അബ്ദുറഹ്മാെൻറ മന്ത്രിപദം വരുന്നത്. കഴിഞ്ഞവണ ആ ദൗത്യം കെ.ടി. ജലീലിനായിരുന്നു. െഎഎൻ.എല്ലിെൻറ മന്ത്രിപദത്തിലൂടെ മുസ്ലിം ലീഗിന് മറ്റൊരു പ്രഹരം നൽകുകയും ചെയ്തിട്ടുണ്ട്. മലബാറിൽ ലീഗിതര മുസ്ലിം ന്യൂനപക്ഷത്തെ കൂടെനിർത്തുക എന്നത് ഇക്കുറി സി.പി.എമ്മിെൻറ അടവുനയവും കൂടിയാണ്. െഎ.എൻ.എൽ പോലുള്ള കക്ഷികളെ മുന്നണിയിൽ എടുക്കുക എന്നത് എൺപതുകൾക്കുശേഷം 2016വരെ സി.പി.എമ്മിൽ അസംഭാവ്യമായിരുന്നു. വി.എസിെൻറ പ്രതാപകാലം കഴിഞ്ഞതോടെയാണ് െഎ.എൻ.എല്ലിനെ ഘടകകക്ഷിയാക്കാൻ പിണറായി വിജയനായത്. പഴയ കാലഘട്ടം പോലെ ഇപ്പോൾ പിണറായി വിജയന് അത്തരം പ്രതിബന്ധങ്ങെളാന്നുമല്ല.
സി.പി.എമ്മിലെ പുതിയതാരങ്ങളുടെ ഉദയമാണ് വ്യാഴാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ കണ്ടത്. പഴയ നേതാക്കൾ പലരും പിൻവലിയേണ്ടിവരുകയാണ്. അതിൽ വി.എസിെനാപ്പം നിന്നവരെല്ലാം നേരത്തെതന്നെ സൈഡിലായിരുന്നു. ഇടക്കാലത്ത് കൂറുമാറി ഇപ്പുറമെത്തിയവർക്ക് കഴിഞ്ഞ വി.എസ് മന്ത്രിസഭയിൽ പാർട്ടിപക്ഷത്തുനിന്ന് പ്രാമുഖ്യം നൽകി. അത് വി.എസിന് മുകളിലൂടെ സർക്കാറിനെ പാർട്ടി നയിക്കുക എന്ന ഉദ്ദേശ്യത്തോടെയും ആയിരുന്നു. അങ്ങനെയുള്ളവർക്ക് കഴിഞ്ഞ മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചുവെങ്കിലും കാര്യമായ പ്രാധാന്യം കിട്ടിയില്ല. ഇക്കുറിയായപ്പോൾ പലർക്കും തെരെഞ്ഞടുപ്പിലെ സ്ഥാനാർഥിത്വംപോലും ലഭിച്ചില്ല. സീറ്റുകിട്ടി ജയിച്ചുവന്നവരെയാകെട്ട, മന്ത്രിസഭയിൽ പരിഗണിച്ചുമില്ല. ഇനിയിേപ്പാൾ പിണറായി വളർത്തിയെടുത്ത നേതൃനിരയെന്ന നിലക്കായിരിക്കും സി.പി.എമ്മിെൻറ പുതിയനേതൃത്വം വളർന്നുവരുക. അതിനാൽതന്നെ കോടിയേരിയുടെ സെക്രട്ടറി പദത്തിലേക്കുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടാകും. പിണറായിയുടെ ശക്തിസ്രോതസ്സുകൾ എന്ന് അവകാശപ്പെട്ടിരുന്ന കണ്ണൂരിലെ ജയരാജന്മാരും മറ്റ് ശോഭകളൊന്നും കൂടാതെ പാർട്ടിയിൽ അടങ്ങിനിൽക്കേണ്ടിവരും. വിജയരാഘവൻതെന്ന സെക്രട്ടറിപദത്തിൽ തുടരാനുള്ള സാധ്യതയാകും ഉണ്ടാകുക. അപ്പോൾ മന്ത്രിസഭക്കെന്നേപാലെ പാർട്ടിയുടെയും പുതിയമുഖം തെളിയും.
തുടർഭരണത്തിൽ ആദ്യമേതന്നെ സർക്കാറിന് അഭിമുഖീകരിക്കാൻ ഏറെയുണ്ട്. സാമ്പത്തികഭദ്രത കൈവരിക്കുക എന്നത് അതിൽ ഏറ്റവും പ്രധാനം. കോവിഡ് പ്രതിബന്ധങ്ങളെ തരണംചെയ്യേണ്ടതുണ്ട്. കോവിഡിനു പുറമേ ബ്ലാക്ക് ഫംഗസും ഡെങ്കിപ്പനിയും ആക്രമണം തുടങ്ങിയിരിക്കുന്നു. പ്രകൃതിയും വെറുതേയിരിക്കുന്നില്ല. കാലവർഷം വരുേമ്പാൾ സ്ഥിതിഗതികൾ കൂടുതൽ മോശമാകാം. സർക്കാറിന് പുതുമുഖങ്ങളെ െവച്ച് എല്ലാം കൈകാര്യം ചെയ്യണം. കാര്യങ്ങൾ നല്ലരീതിയിൽ കൊണ്ടുപോയാൽ ക്യാപ്റ്റന് തിളങ്ങാം. കോവിഡ്മൂലം ജോലിപോയ നിരവധി ആളുകൾ സംസ്ഥാനത്തുണ്ട്.
മഹാമാരിക്കുശേഷമാകും അെതാക്കെ വലിയ വിഷയമായി മാറുക. എന്നാൽ, ബുദ്ധിമുട്ടുകൾക്കിടയിലും സാധാരണജനങ്ങൾ തൃപ്തരാണ്. അവർക്ക് കൃത്യമായി പെൻഷനും സൗജന്യറേഷൻ കിറ്റും ചികിത്സാ സൗകര്യവും കിട്ടുന്നുണ്ട്. അതിനാൽ തൽക്കാലം അവരിൽനിന്ന് പരാതി ഉയരാനിടയില്ല. പരാതിയുമായി പ്രതിപക്ഷം എത്തിയാൽ അത് ഏറ്റുപിടിക്കാൻ മറ്റാരും ഉണ്ടാവുകയുമില്ല. ആനിലക്ക് ജനഹിതത്തോടൊപ്പംനിന്ന് സൽഭരണം കാഴചവെക്കുക എന്നത് സർക്കാറിന് ഒരു വെല്ലുവിളിയാകുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.