കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ലക്ക് രണ്ടാമൂഴം
text_fieldsവടകര: കുറ്റ്യാടി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുല്ലക്ക് രണ്ടാമൂഴം.
2016ല്‍ നീണ്ട ഇടവേളക്കു ശേഷമാണ് കുറ്റ്യാടി നിയോജക മണ്ഡലം യു.ഡി.എഫിെൻറ കൈകളിലെത്തുന്നത്. അഞ്ചു വര്‍ഷമായി സമസ്ത മേഖലയിലും പാറക്കല്‍ വികസനമെത്തിച്ചെന്നാണ് യു.ഡി.എഫ് പറയുന്നത്. തീര്‍ത്തും അവിചാരിതമായാണ് പാറക്കല്‍ കുറ്റ്യാടിയില്‍ മത്സരിക്കുന്നതും ജയിക്കുന്നതും.
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമെ, സ്വന്തം നിലയില്‍ കൂട്ടായ്മകള്‍ രൂപപ്പെടുത്തി സന്നദ്ധ സംഘടനകളെ ഉപയോഗിച്ച്, 'ആര്‍ദ്രം' പദ്ധതിയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികള്‍, ആരോഗ്യ രംഗത്തെ ഇടപെടല്‍, മറ്റു ജീവകാരുണ്യ പദ്ധതികള്‍ എന്നിവ നടപ്പാക്കി.
'ആര്‍ദ്രം' പദ്ധതിയിലൂടെ കോളനികളിലെ കുട്ടികള്‍ക്ക് സ്കൂള്‍ തുറക്കുന്നതിന്ന് മുമ്പായി നാല് അധ്യയന വര്‍ഷാരംഭത്തിലും പഠനോപകരണങ്ങള്‍ നല്കി. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് സി.എച്ച് സെൻറര്‍ മുഖേനയും എം.എല്‍.എ ഓഫിസ് നേരിട്ടും ജീവന്‍രക്ഷാ മരുന്നുകള്‍ വിതരണം ചെയ്തതും ഈ പദ്ധതിയിലൂടെയാണ്.
ലോക്ഡൗണ്‍ നാളുകളില്‍ രോഗികളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി. തുടക്കത്തില്‍ വൈറ്റ് ഗാര്‍ഡിനായിരുന്നു വിതരണച്ചുമതല. തികഞ്ഞ ആത്മവിശ്വാസത്തോടെയും സംതൃപ്തിയോടെയുമാണ് വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്ന് പാറക്കല്‍ അബ്ദുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.