രണ്ടാം വർഷവും തൊഴിലില്ല; സഹായം കാത്ത് സ്കൂൾ പാചകത്തൊഴിലാളികൾ
text_fieldsതൃശൂർ: കോവിഡ് ഭീതി കാരണം വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ തുടർച്ചയായ രണ്ടാം വർഷവും തൊഴിലില്ലാതെ സ്കൂൾ പാചകത്തൊഴിലാളികൾ ദുരിതത്തിൽ.
2020 മാർച്ചിൽ ലോക്ഡൗൺ തുടങ്ങുേമ്പാൾ പാചകത്തൊഴിലാളികളുടെ ദിവസക്കൂലി 500 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ 450 രൂപയും 500ന് മുകളിൽ കുട്ടികൾ ഉണ്ടെങ്കിൽ 550 രൂപയും ആയിരുന്നു. 500 കുട്ടികൾക്ക് ഒരു തൊഴിലാളിയും 500ന് മുകളിൽ രണ്ടുപേരുമെന്നാണ് സർക്കാർ കണക്ക്.
തുടർന്ന് ജൂൺ മുതൽ മാർച്ച് വരെ പ്രതിമാസം 1600 രൂപ സർക്കാർ അനുവദിച്ചു. ഇത്രയും തുച്ഛമായ തുകയിൽ ജീവിതം തള്ളിനീക്കുേമ്പാഴും ജൂണിൽ സ്കൂൾ തുറക്കുമല്ലോ എന്നായിരുന്നു പ്രതീക്ഷ. എന്നാൽ കോവിഡിെൻറ രണ്ടാംവരവ് ആ പ്രതീക്ഷയും തകർത്തു. ഏറെ ബുദ്ധിമുട്ടി ജീവിതം തള്ളിനീക്കുേമ്പാഴും സംസ്ഥാന സർക്കാറിൽനിന്ന് കൂടുതൽ സഹായം പ്രതീക്ഷിക്കുകയാണവർ.
അതിനായി ബജറ്റിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകിയിരുന്നു.
അതേസമയം, അരവയറിന് ആശ്വാസമേകിയ സ്കൂളിലെ ഉച്ചക്കഞ്ഞി ഊട്ടുകാരെ ആഴമേറിയ സ്േനഹപ്പൂട്ടിൽ കുരുക്കുകയാണ് കേരളം. പ്രിയപ്പെട്ട അന്നദാതാക്കളെ അങ്ങോട്ട് തേടിച്ചെന്ന് സഹായങ്ങൾ കൈമാറുകയാണ് പഴയ വിദ്യാർഥികൾ. മുടങ്ങിയ വീട്ടുവാടക, പുതുവസ്ത്രങ്ങൾ, പലചരക്ക് സാധനങ്ങൾ, മരുന്ന് അങ്ങനെ പല സഹായങ്ങളും ലഭിക്കുന്നതായി പാചകത്തൊഴിലാളികൾ പറയുന്നു. സ്കൂളിൽനിന്ന് കിട്ടിയ ഭക്ഷ്യക്കിറ്റ് 'കഞ്ഞിച്ചേച്ചി'ക്കാണെന്ന് പറഞ്ഞ കുഞ്ഞുങ്ങളുടെ വാക്കുകളും ഇവർ നന്ദിയോടെ ഒാർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.