കനകമലയിലെ രഹസ്യയോഗം: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
text_fieldsകൊച്ചി: കണ്ണൂര്‍ കനകമലയില്‍ ഐ.എസ് യോഗം ചേര്‍ന്നെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞദിവസം ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത കാസര്‍കോട് കാഞ്ഞങ്ങാട് ലക്ഷ്മി നഗര്‍ കുന്നുമ്മേല്‍ മുഈനുദ്ദീന്‍ പാറക്കടവത്തിനെയാണ് (25) കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കുന്നത്.
ഒരുമാസം മുമ്പ് യു.എ.ഇയില്‍ പിടിയിലായ ഇയാളെ എന്‍.ഐ.എയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അവിടെനിന്ന് കയറ്റിവിടുകയായിരുന്നു. ബുധനാഴ്ച ഡല്‍ഹിയില്‍ എത്തിയ ഉടന്‍ അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ അപേക്ഷ സമര്‍പ്പിക്കും. പ്രാഥമിക ചോദ്യംചെയ്യലില്‍ കുറ്റകൃത്യത്തിലെ പങ്കാളിത്തം ഇയാള്‍ സമ്മതിച്ചതായാണ് എന്‍.ഐ.എ അധികൃതര്‍ അവകാശപ്പെടുന്നത്.
ഒരാഴ്ച മുമ്പാണ് ഇയാളെയും മറ്റ് രണ്ടുപേരെയുംകൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കോടതിയില്‍ എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോഴിക്കോട് സ്വദേശി സജീര്‍ മംഗലശേരി, ചെന്നൈ സ്വദേശി കമാല്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഇരുവരും ഒളിവിലാണ്.
2016 ഒക്ടോബര്‍ രണ്ടിന് കനകമലയില്‍നിന്ന് അഞ്ചുപേരെയും കോഴിക്കോടുനിന്ന് ഒരാളെയും തിരുനെല്‍വേലിയില്‍നിന്ന് ഒരാളെയും അറസ്റ്റ് ചെയ്തതാണ് കേസിന് തുടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.