സെക്രേട്ടറിയറ്റ് തീപിടിത്തം: േഫാറൻസിക് ഉദ്യോഗസ്ഥരെ െഎ.ജി ഭീഷണിപ്പെടുത്തി –ചെന്നിത്തല
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് റിപ്പോർട്ട് നൽകിയ ഫോറൻസിക് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തെ െഎ.ജി ഒാഫിസിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെമിസ്ട്രി വിഭാഗത്തിൽ ഇനി വരുന്ന റിപ്പോർട്ട് എതിരാണെങ്കിൽ പിടിച്ചുെവക്കണമെന്നും കോടതിയിലേക്ക് പോകരുതെന്നും നിർദേശിച്ച െഎ.ജിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും നടപടിയെടുക്കണമെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തെളിവ് അട്ടിമറിക്കാനാണ് ശ്രമം. ഫയലുകളല്ലാതെ സാനിറ്റൈസർ പോലും കത്തിയില്ല. െഎ.ജിയുടെ നടപടി അസാധാരണമാണ്. എന്ത് വസ്തുവാണ് തീപിടിത്തത്തിന് കാരണമായതെന്ന് കെമിക്കൽ റിപ്പോർട്ടിലാണ് വരേണ്ടത്. കെമിക്കൽ ലാബിലെ ജോ. ഡയറക്ടർ, അസി. ഡയറക്ടർ, സയൻറിഫിക് ഒാഫിസർ അടക്കമുള്ളവരെയാണ് െഎ.ജി വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്.
അട്ടിമറി ഭാഗമായി ഫോറൻസിക് ഡയറക്ടറായി ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന നിർദേശം പൊലീസ് മേധാവി സർക്കാറിന് നൽകിയിരിക്കുകയാണ്.
സയൻറിസ്റ്റുകളാണ് നിലവിൽ തലപ്പത്ത് വരുന്നത്്. പൊലീസിനെ െവച്ചാൽ സ്വതന്ത്ര സ്വഭാവം നഷ്ടമാകും. ഫോറൻസിക് ഡയറക്ടർ സ്വയം വിരമിക്കലിന് അപേക്ഷ നൽകി. ഡയറക്ടറെ ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
േഫാറൻസിക് ഡയറക്ടർക്കുമേൽ സമ്മർദമെന്ന്; നിഷേധിച്ച് പൊലീസ്
തിരുവനന്തപുരം: സെക്രേട്ടറിയറ്റിലെ തീപിടിത്തത്തിെൻറ അന്വേഷണവുമായി ബന്ധപ്പെട്ട സമ്മർദത്തിൽ ഫോറൻസിക് ഡയറക്ടർ സ്വയം വിരമിക്കാൻ അപേക്ഷ നൽകിയെന്ന പ്രതിപക്ഷനേതാവിെൻറ ആരോപണം തള്ളി പൊലീസ്.
തീപിടിത്തം ഉണ്ടാകുന്നതിന് രണ്ടുമാസം മുമ്പുതന്നെ ഫോറൻസിക് ഡയറക്ടർ എം.എ. ലതാദേവി അവധിക്കുള്ള അപേക്ഷ നൽകിയെന്നും പിന്നീട്, ഡയറക്ടർ തന്നെ തീരുമാനം മാറ്റിയെന്നും പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.
വ്യക്തിപരമായ കാരണങ്ങളാൽ ജൂൺ 23 നാണ് ഡി.ജി.പിക്ക് അവധി അപേക്ഷ നൽകിയത്. ഡയറക്ടറുടെ കത്തും പൊലീസ് ഇൻഫർമേഷൻ സെൻറർ പുറത്തുവിട്ടു. സ്വയം വിരമിക്കണമെന്ന് ഏതെങ്കിലും ഓഫിസർ ഫോറൻസിക് ലബോറട്ടറി ഡയറക്ടറുടെ മേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്നും പൊലീസ് വാര്ത്തക്കുറിപ്പില് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.