സെക്രേട്ടറിയറ്റിലെ തീപിടിത്തം: അട്ടിമറി സാധ്യത ബലപ്പെടുന്നു
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ അട്ടിമറി സാധ്യത ബലപ്പെടുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവില്ലെന്ന് ഫോറന്‍സിക് വിഭാഗത്തിെൻറ അന്തിമ റിപ്പോർട്ട് വ്യക്തമാക്കുേമ്പാൾ ഫാൻ അമിതമായി ചൂടായി കത്തിയതാണെന്ന് പൊലീസ് പറയുന്നു. തീപിടിത്തം നടന്ന സ്ഥലത്തിനടുത്ത് രണ്ട് കുപ്പികള്‍ കണ്ടെത്തിയെന്നും അതിൽ മദ്യത്തിെൻറ സാന്നിധ്യമുണ്ടെന്നും ഫോറൻസിക് റിപ്പോർട്ടിലുണ്ട്.
സെക്രേട്ടറിയറ്റിലെ പ്രോട്ടോകോൾ ഓഫിസ് സ്ഥിതിചെയ്യുന്ന ബ്ലോക്കിൽ ആഗസ്റ്റ് 25 നാണ് തീപിടിത്തമുണ്ടായത്. കാരണം ഷോർട്ട് സർക്യൂട്ട് ആണെന്ന വിവിധ വകുപ്പുകളുടെയും വിദഗ്ധസമിതിയുടെയും വാദം തള്ളുന്നതാണ് ഫോറൻസിക് ഭൗതിക, രസതന്ത്രം വിഭാഗങ്ങളുടെ റിപ്പോർട്ടുകൾ. ഷോർട്ട് സർക്യൂട്ട് അല്ലെന്ന ആദ്യ റിപ്പോർട്ട് സമർപ്പിച്ച് ഒരുമാസം തികയുമ്പോഴാണ് അതേവാദം സ്ഥിരീകരിച്ച് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
ഇത് സർക്കാറിനെ സംശയനിഴലിലാക്കി. കത്തിയ ഫാനിെൻറ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോേട്ടാര്‍ എന്നിവ പരിശോധിച്ചിരുന്നു. തീപിടിത്തറ കാരണം വ്യക്തമാകാത്തതിനാല്‍ വീണ്ടും വിദഗ്ധ പരിശോധന നടത്താന്‍ ആലോചിക്കുന്നുണ്ട്. സാമ്പിള്‍ കൊച്ചിയിലോ ബംഗളൂരുവിലോ പരിശോധനക്കയക്കാനാണ് ആലോചിക്കുന്നത്. തീപിടിച്ച മുറിയില്‍നിന്ന് ശേഖരിച്ച 42 സാമ്പിളുകളില്‍ 24 എണ്ണത്തില്‍ നടത്തിയ പരിശോധനയിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് തെളിഞ്ഞത്. കരിഞ്ഞ പേപ്പറുകള്‍, ഫയലുകള്‍, സാനിറ്റൈസര്‍, സ്പ്രേ പമ്പ്, സോഡിയം ഹൈഡ്രോ കാര്‍ബണേറ്റ് ലായനി അടങ്ങിയ ബോട്ടില്‍, കത്തിയ വയര്‍, സ്വിച്ചുകള്‍ എന്നിവയാണ് പരിശോധനക്കയച്ചത്.
അതേസമയം വിവിധ സർക്കാർ വകുപ്പുകളുെട കണ്ടെത്തലിന് സമാനമായ നിരീക്ഷണമാണ് പൊലീസ് നടത്തിയത്. ഫാൻ അമിതമായി ചൂടായി കത്തിയതാണ് തീപിടിത്ത കാരണമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിലുള്ള സംഘത്തിെൻറ റിപ്പോർട്ടിൽ പറയുന്നു. തീപിടിത്തം വിഡിയോ രൂപത്തിൽ പൊലീസ് പുനരാവിഷ്കരിച്ചു. ഫോറൻസിക് പരിശോധനക്കായി ശേഖരിച്ച ഫാനും വയറും 'ഓഗർ ഇലക്േട്രാൺ സ്പെക്ട്രോസ്കോപ്പി' സംവിധാനമുള്ള നാഷനൽ ലാബിൽ പരിശോധനക്കയക്കും. പരിശോധനഫലം ലഭിച്ചാലുടൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും.
ഒാഫിസിലെ ഫാനിന് തകരാറുണ്ടായിരുന്നു. തുടർച്ചയായ പ്രവർത്തനം മൂലം ചൂടായി പ്ലാസ്റ്റിക് വസ്തുക്കൾ ഉരുകിവീണ് താഴെ ഷെൽഫിന് മുകളിൽ െവച്ചിരുന്ന പേപ്പർ ഭാഗികമായി കത്തിയെന്നാണ് പൊലീസ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.