സെക്രട്ടേറിയറ്റ് തീപിടിത്തം: പത്രങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റ് തീപിടിത്തം സംബന്ധിച്ച് െതറ്റായ വാർത്ത നൽകിയെന്നാരോപിച്ച് ചില മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മന്ത്രിസഭ േയാഗം തീരുമാനിച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന വാർത്തകളെല്ലാം അഡ്വക്കറ്റ് ജനറലിന് കൈമാറി നിയമോപദേശം തേടും. ഇത് പരിശോധിച്ച് അപകീർത്തികരമായ വാർത്ത നൽകിയ പത്രങ്ങൾക്കെതിരെ നടപടിക്കാണ് തീരുമാനം.
പ്രസ്കൗൺസിലിനെയും അധികാരമുള്ള മറ്റ് സ്ഥാപനങ്ങളെയും സമീപിക്കും. ആഗസ്റ്റ് 25നാണ് സെക്രേട്ടറിയറ്റിലെ പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ കുറിച്ച് ചില പത്രങ്ങളിൽ ബോധപൂര്‍വം തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്നാണ് സർക്കാർ വിലയിരുത്തൽ.
ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് ക്രിമിനല്‍ നടപടി ചട്ടം 199 (2) പ്രകാരം കേസ് ഫയല്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തീവെപ്പിന് നേതൃത്വം നൽകിയെന്ന് ചിലർ വാർത്ത നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഏതെങ്കിലും ആൾ പറഞ്ഞ വിടുവായത്തമല്ല, ചില മാധ്യമങ്ങൾ തന്നെ അങ്ങനെ പറയുന്ന നിലയുണ്ടായി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തീെവക്കാനും തെളിവ് നശിപ്പിക്കാനും നടക്കുന്നവരാണെന്ന് പറയുന്നത് സംസ്ഥാനത്തിെൻറ ഭരണ സംവിധാനത്തെയാകെ അപകീർത്തിെപ്പടുത്തുന്നതാണ്. ഏതൊക്കെ മാധ്യമങ്ങൾക്കെതിരെയാണ് നടപടിയെന്ന് പറയുന്നില്ല. അതിേൻറതായ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽെപടുത്താനാണ് ഉദ്ദേശിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.