സെക്രട്ടേറിയറ്റിലെ തീപിടിത്തം: മദ്യക്കുപ്പികളിൽ വ്യക്തതയില്ല
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് കണ്ടെത്തിയ പൊലീസ് സംഘം പേക്ഷ സ്ഥലത്ത് നിന്ന് കണ്ടെത്തിയ മദ്യക്കുപ്പികളെക്കുറിച്ച് വ്യക്തത വരുത്തിയില്ല. സംഭവം നടന്നിട്ട് ഒരു വർഷമായിട്ടും മദ്യക്കുപ്പികൾ കണ്ടെത്താനിടയായ സാഹചര്യത്തെക്കുറിച്ച് കാര്യമായി അന്വേഷിച്ചിട്ടില്ല. ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണത്തിന് ശിപാർശ ചെയ്ത് തങ്ങളുടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘം.
കഴിഞ്ഞവർഷം ആഗസ്റ്റ് 25ന് തീപിടിത്തമുണ്ടായപ്പോൾ അവിടെനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാൽ പിന്നീടുള്ള അന്വേഷണങ്ങളിലൊന്നും മദ്യക്കുപ്പിയുടെ കാര്യം പരാമർശിക്കപ്പെട്ടിരുന്നില്ല. േഫാറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ധർ നൽകിയ റിപ്പോർട്ടിൽ മദ്യക്കുപ്പിയുടെ പരാമർശമുണ്ടായത് പൊലീസിനെ വലച്ചു. അര ലിറ്റർ വീതമുള്ള രണ്ട് മദ്യക്കുപ്പികളാണ് സ്ഥലത്തുനിന്ന് ലഭിച്ചത്. മദ്യത്തിെൻറ അംശവും കുപ്പികളിൽ ഉണ്ടായിരുന്നു.
സെക്രേട്ടറിയറ്റ് ജീവനക്കാരിൽ ചിലർ ഇവിടെയിരുന്ന് മദ്യപിക്കാറുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു മദ്യക്കുപ്പിയുടെ സാന്നിധ്യം. കഴിഞ്ഞദിവസം പൊലീസ് സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സംഭവത്തിൽ അട്ടിമറിയില്ലെന്നും ഫാൻ ഉരുകിയാണ് തീപിടിത്തവുമെന്ന ആദ്യത്തെ കണ്ടെത്തലിൽ ഉറച്ചുനിൽക്കുകയാണ്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തവെ പ്രോേട്ടാകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം ഏറെ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.