സെക്രേട്ടറിയറ്റിലെ തീപിടിത്തം: സൂക്ഷ്മ പരിശോധനാ സംവിധാനമില്ല– ഫോറൻസിക്
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റിലെ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമാണോയെന്ന് സാേങ്കതികമായി തെളിയിക്കാനായില്ലെന്നും ഇതുസംബന്ധിച്ച് സൂക്ഷ്മതല പരിശോധന നടത്താനുള്ള സംവിധാനം തങ്ങളുടെ പക്കലില്ലെന്നും ഫോറൻസിക് വിഭാഗം.
തീപിടിത്തമുണ്ടായ സ്ഥലത്തുനിന്നുള്ള സാമ്പിളുകൾ പരിശോധിച്ച ഫോറൻസിക് വിഭാഗത്തിലെ സയൻറിഫിക് ഒാഫിസർമാരാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. തീപിടിത്തമുണ്ടായ സ്ഥലത്ത് തീപിടിത്തത്തിന് സഹായകമായ വസ്തുക്കളുടെ സാന്നിധ്യം കെണ്ടത്താനായില്ലെന്നും മൊഴിയിലുണ്ട്. േഫാറൻസിക് വിദഗ്ധരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ സാമ്പിളുകൾ ദേശീയ ലബോറട്ടറിയിലേക്ക് പരിശോധനക്കയക്കാൻ അന്വേഷണ സംഘം കോടതി അനുമതിയും തേടിയിട്ടുണ്ട്.
തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന വിലയിരുത്തലിലാണ് പൊലീസ് ഉൾപ്പെടെ സർക്കാർ ഏജൻസികളും വിദഗ്ധസമിതിയും എത്തിച്ചേർന്നിട്ടുള്ളത്. എന്നാൽ, ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന വിലയിരുത്തലിലെത്താൻ ഫോറൻസിക് വിഭാഗത്തിന് സാധിച്ചിട്ടില്ല.
എന്നാൽ, േഷാർട്ട് സർക്യൂട്ടല്ല കാരണമെന്ന വിലയിരുത്തലിൽ എത്തിയതായി ഫോറൻസിക് വിദഗ്ധരുടെ മൊഴികളിൽ എവിടെയും പറയുന്നുമില്ല. സാമ്പിളുകൾ പരിശോധിച്ച ഫോറൻസിക് ഫിസിക്സ് വിഭാഗം സയൻറിഫിക് ഒാഫിസർ സഹ്റ മുഹമ്മദ്, കെമിസ്ട്രി വിഭാഗം ഒാഫിസർ എൻ. സബീന എന്നിവരുടെ മൊഴികൾ വിശദമായാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുള്ളത്. അതിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
തീപിടിത്തത്തിന് കാരണമായി പറയപ്പെടുന്ന ഫാനിെൻറയും അതിെൻറ അനുബന്ധ വസ്തുക്കളുടെയും ക്ലാസ് ഒാഫ് ഇൻസുലേഷൻ പരിശോധിക്കാനുള്ള സംവിധാനമില്ലെന്നാണ് വിദഗ്ധർ മൊഴി നൽകിയിട്ടുള്ളത്.
ഫാനിെൻറ മോട്ടോറും അനുബന്ധ സാധനങ്ങളും പൂർണമായും കത്തിനശിച്ചതിനാൽ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായില്ലെന്ന് ഫിസിക്സ് വിഭാഗം മൊഴിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.