സെക്രേട്ടറിയറ്റിൽ പഞ്ചിങ് കർശനം; ഒറ്റത്തവണ മാത്രമെങ്കിൽ ഹാജരില്ല
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റ് ജീവനക്കാരുടെ പഞ്ചിങ് കർശനമാക്കാൻ സർക്കാർ തീരുമാനം. ജീവനക്കാർ വരുേമ്പാഴും പോകുേമ്പാഴും പഞ്ച് ചെയ്യണം. ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് ഹാജരായി കണക്കാക്കില്ല.
മാസത്തിൽ 180 മിനിറ്റ് അനുവദിച്ചിരുന്ന ഗ്രേഡ് ടൈം 300 മിനിറ്റ് എന്ന തോതിൽ ഉയർത്തി. ഒരു ദിവസം പരമാവധി 60 മിനിറ്റ് മാത്രമേ ഇതിലേക്ക് വിനിയോഗിക്കാവൂ. എന്നാൽ, നിലവിലെ െഫ്ലക്സി ടൈം (വൈകി വന്നാൽ അത്രയും സമയം കൂടി വൈകീട്ട് ജോലി ചെയ്യുന്ന രീതി) അനുവദിക്കില്ല. സെക്രേട്ടറിയറ്റിലെ പ്രവൃത്തി സമയം രാവിലെ 10.15 മുതൽ 5.15 വരെയാകും. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിറക്കി.
പൊതുഭരണ-ധനകാര്യ-നിയമ വകുപ്പുകളിലെ ജീവനക്കാരുടെ ബിൽ കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറിമാരെ പഞ്ചിങ് നിരീക്ഷണത്തിന് ചുമതലപ്പെടുത്തി. ദിവസ വേതനക്കാർ, താൽക്കാലിക-കരാർ ജീവനക്കാർ എന്നിവർ ബയോമെട്രിക് പഞ്ചിങ് രേഖെപ്പടുത്തേണ്ട. അറിയിപ്പുണ്ടാകുന്നതുവരെ ഹാജർബുക്ക് തുടരും. നിർദേശങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഉത്തരവിലുണ്ട്.
ജീവനക്കാരുടെ ഗ്രേസ് സമയ ബാക്കി ‘സ്പാർക്കി’ൽ കാണാം. മുൻ മാസം 16 മുതൽ അതത് മാസം 15 വരെയാണ് ഗ്രേസ് സമയം കണക്കാക്കുക. പകുതി ദിന ജോലിക്ക് ഇത് അനുവദിക്കില്ല. വൈകിയെത്തൽ അനുമതി, നേരത്തേ പോകൽ എന്നിവ അനുവദിക്കില്ല. മാസം 10 മണിക്കൂറോ അതിലധികമോ അധിക സമയം േജാലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാസം ഒരു കോമ്പൻസേഷൻ ഒാഫ് അനുവദിക്കും. ഒാരോ ദിവസത്തെയും പ്രവൃത്തി സമയമായ ഏഴ് മണിക്കൂറിൽ കൂടുതൽ വരുന്ന സമയമാണ് ഇതിനായി കണക്കാക്കുക.
‘സ്പാർക്ക്’ മുഖേന അനുവദിക്കുന്ന കോമ്പൻസേറ്ററി ഒാഫ് ഏതാനും ജീവനക്കാർ ദുരുപയോഗം ചെയ്ത സാഹചര്യത്തിൽ ഇനി അതിന് കൺട്രോളിങ് ഒാഫിസർക്ക് നൽകണം.ഡെപ്യൂട്ടി സെക്രട്ടറി, ജോയൻറ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി, സ്പെഷൽ സെക്രട്ടറി, സെക്രട്ടറി എന്നിവർക്ക് മാത്രമാകും അനുമതിക്ക് അധികാരം. ഒാഫിസ് ഒാർഡറിെൻറ അടിസ്ഥാനത്തിൽ മാത്രമേ അവധി ദിവസങ്ങളിൽ അനുവദിച്ചുവരുന്ന കോമ്പൻസേഷൻ ഒാഫ് അനുവദിക്കൂ. സെക്രേട്ടറിയറ്റ് സർവിസിൽ പുതിയ ഉദ്യോഗസ്ഥർ പെൻ നമ്പർ ലഭ്യമാകുന്ന തീയതി മുതൽ പഞ്ചിങ് രേഖപ്പെടുത്തണം.
വെയിറ്റിങ് ഫോർ പോസ്റ്റിങ് ഗസറ്റഡ് ജീവനക്കാർ ബയോമെട്രിക് അറ്റൻഡൻസ് മാനേജ്മെൻറ് സിസ്റ്റത്തിലൂടെ ഹാജർ രേഖെപ്പടുത്തേണ്ടതില്ല. നോൺ ഗസറ്റഡ് ജീവനക്കാർ പഞ്ച് ചെയ്യണം. സ്പാർക്ക് സംവിധാനം വഴി ലീവ്, ഒൗദ്യോഗിക യാത്ര എന്നിവ ഒാഫിസിൽ ഹാജരായി 10 ദിവസത്തിനകം നൽകണം. ജീവനക്കാരുടെ ഹാജർ നില സ്പാർക്കിൽ കാണാം. ജീവനക്കാർ ഹാജർ നില പരിശോധിച്ച് ഹാജരില്ലായ്മ ക്രമീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.