കരുനാഗപ്പള്ളി സി.പി.എമ്മിലെ വിഭാഗീയത: ഒറ്റപ്പെട്ട സംഭവമെന്ന് എം.വി. ഗോവിന്ദൻ, ‘പാർട്ടി സ്വീകരിക്കുന്നത് തിരുത്തൽ നപടി’
text_fieldsതിരുവനന്തപുരം: തെറ്റായ പ്രവണതകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കരുനാഗപ്പള്ളി സി.പി.എമ്മിലെ വിഭാഗീയത ഒറ്റപ്പെട്ട സംഭവമാണ്. പാർട്ടി ഒരു തിരുത്തൽനടപടിയാണ് സ്വീകരിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കുന്നത് അപമാനം എന്ന രീതി സൃഷിച്ചത് മാധ്യമങ്ങളാണെന്നും ഗോവിന്ദൻ പറഞ്ഞു.
യഥാർത്ഥത്തിൽ പാർട്ടിക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമാണ് നിർവഹിച്ചിരിക്കുന്നത്. ഇത് വിഭാഗീയതയല്ല, പ്രാദേശിക പ്രശ്നമാണ്. ഒറ്റപ്പെട്ട സംഭവവുമാണ്. പാർട്ടി സംസ്ഥാന കമ്മിറ്റി അവയ്‌ക്കെതിരെ കർശനമായ നിലപാട് സ്വീകരിച്ചു. 38,000 ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു കഴിഞ്ഞു. അപ്പോള്‍ ഇത് ഒറ്റപ്പെട്ട സംഭവം തന്നെയാണ്.
ഇടതുപക്ഷ വിരുദ്ധ ആശയം പ്രകടിപ്പിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിവിടെ കാണുന്നത്. പാര്‍ടിക്ക് യോജിക്കാത്ത നിലപാട് സ്വീകരിച്ചാല്‍ പാര്‍ട്ടി വെച്ചു പൊറുപ്പിക്കില്ല. ഉണ്ടാകുന്ന പ്രശ്‌നത്തെ പാര്‍ട്ടി കൃത്യമായി പരിഹരിച്ചുപോകുന്ന നിലയാണുള്ളത്.
ആരെയും പാര്‍ട്ടി സംരക്ഷിക്കില്ല. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്നവരെ കോണ്‍ഗ്രസ് സംരക്ഷിച്ച പോലെ സി.പി.എം ചെയ്യില്ല. ഒരു വിട്ടുവീഴ്ചയുമില്ല. കൃത്യമായി നടപടി എടുത്ത് മുന്നോട്ടുപോകും. കൊഴിഞ്ഞാമ്പാറയില്‍ സമാന്തര കണ്‍വെന്‍ഷൻ നടന്നിട്ടില്ല. അത് മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധ ഭാഷയാണെന്ന് ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
കരുനാഗപ്പള്ളിക്ക് പിന്നാലെ തിരുവല്ലയിലെ വിഷയങ്ങൾ വിലയിരുത്താൻ എം.വി. ഗോവിന്ദൻ ഇന്ന് പത്തനംതിട്ടയിലെത്തും. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനം മാറ്റി വച്ച സാഹചര്യം എം.വി. ഗോവിന്ദൻ വിലയിരുത്തും. ഇതിനകം വിവാദമായ ലോക്കൽ സമ്മേളന പ്രവർത്തന റിപ്പോർട്ടിലെ പരാമർശങ്ങളും പരിശോധിക്കും. വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ലോക്കൽ-ഏരിയാ കമ്മിറ്റി നേതൃത്വങ്ങളെ പത്തനംതിട്ടയിലേയ്ക്ക് വിളിപ്പിച്ചിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.