പി.എഫ് ആനൂകൂല്യം ലഭിക്കാതെ സംസ്ഥാനത്തെ ഒരുവിഭാഗം അധ്യാപകർ
text_fieldsകണ്ണൂർ: സാേങ്കതികത്വത്തിെൻറ പേരിൽ സംസ്ഥാനത്തെ ഒരുവിഭാഗം അധ്യാപകർ പി.എഫ് ആനുകൂല്യത്തിനു പുറത്ത്. സർക്കാർ, എയ്ഡഡ് വ്യത്യാസമില്ലാതെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ജോലിചെയ്യുന്ന സംസ്കൃതം, അറബി, ഉർദു, ഹിന്ദി ഭാഷ അധ്യാപകർക്കാണ് പി.എഫ് ആനുകൂല്യം കഴിഞ്ഞ ഏതാനും വർഷങ്ങളായി ലഭിക്കാത്തത്. ഇതിനെതിരെ ചില അധ്യാപകർ കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിനെ സമീപിച്ചിരുന്നു.
അധ്യാപകരുടെ ആവശ്യം അനുകൂലമായി പരിഗണിക്കണമെന്ന വിധിയാണ് ൈട്രബ്യൂണൽ പുറപ്പെടുവിച്ചത്. വിധിവന്ന് ഒരു വർഷം കഴിഞ്ഞിട്ടും ഒരു വിഭാഗം ഭാഷാ അധ്യാപകർക്ക് നേരത്തേ കിട്ടിക്കൊണ്ടിരുന്ന പി.എഫ് ആനുകൂല്യം നിഷേധിക്കപ്പെടുകയാണ്.
ധനവകുപ്പിൽ പി.എഫ് സെക്ഷനിൽ ആണ് ഫയലുകൾ ഉള്ളതെന്ന മറുപടിയാണ് അന്വേഷിക്കുേമ്പാൾ ലഭിക്കുന്നതെന്നാണ് അധ്യാപകർ പറയുന്നത്. എട്ടുവർഷമായി മാറിമാറിവന്ന സർക്കാറുകളും അധികൃതരും തീരുമാനമെടുക്കാത്തതിനാലാണ് പ്രശ്നപരിഹാരം അകലുന്നത്.
ഇത്തരം അധ്യാപകർക്ക് പി.എഫ് നൽകുന്നതിന് വിദ്യാഭ്യാസ, ധനകാര്യ വകുപ്പുകൾക്ക് എതിർപ്പില്ലെന്ന് ബന്ധപ്പെട്ട അധ്യാപകരുമായി ചർച്ച നടത്തിയ അവസരത്തിൽ വ്യക്തമാക്കിയതായും അധ്യാപകർ പറയുന്നു. ഭാഷാ വിഷയങ്ങളിലെ അധ്യാപകർക്ക് പുറമേ ക്രാഫ്റ്റ്, ഡ്രിൽ, ഡ്രോയിങ് എന്നീ വിഭാഗങ്ങളിലുള്ള നാലായിരത്തോളം അധ്യാപകരാണ് പി.എഫ് ആനുകൂല്യം കിട്ടാതെയുള്ളത്. മുഴുവൻ സമയ അധ്യാപകർക്കും പാർട് ടൈം അധ്യാപകർക്കും വിദ്യാഭ്യാസയോഗ്യത ഒന്നായിരിക്കെയാണ് ഈ വിവേചനം.
പാർട് ടൈം അധ്യാപകരെ അഞ്ചുവർഷംകഴിഞ്ഞാൽ ഫുൾടൈം ആക്കി എല്ലാ ആനുകൂല്യങ്ങളും നൽകുകയായിരുന്നു പതിവ്. ഇത്തരത്തിൽ ഫുൾടൈം ബെനിഫിറ്റ് കിട്ടിയ അധ്യാപകർക്ക് പോലും പി.എഫ് ആനുകൂല്യങ്ങൾ നൽകിയിട്ടില്ല.
പി.എഫ് ആനുകൂല്യം ഇല്ലാത്തതു കാരണം വർഷങ്ങളായി ജോലിയിൽ തുടരുന്നവർക്കുപോലും ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഭവന വായ്പകളോ മറ്റേതെങ്കിലും തരത്തിലുള്ള വായ്പകളോ അനുവദിക്കാത്ത സാഹചര്യവുമുണ്ട്. മാത്രമല്ല കുറഞ്ഞ ശമ്പളക്കാരായ ഇവർക്ക് പി.എഫ് നിക്ഷേപം ഇല്ലാത്തതിനാൽ ഇൻകം ടാക്സ് അടക്കേണ്ടി വരുന്നുമുണ്ട്.
കഴിഞ്ഞ വർഷം മുതൽ ഗവ. സ്കൂൾ അധ്യാപകരുടെ അപേക്ഷ സ്പാർക് മുഖേന ഓൺലൈനായി സമർപ്പിക്കാൻ താൽക്കാലികമായി അവസരം ലഭിച്ചിട്ടുണ്ട്. അപേക്ഷ നൽകിയവരിൽ ചിലർക്ക് അനുവദിക്കുകയും മറ്റു ചിലർക്ക് നിരസിക്കുകയും ചെയ്തു. പാർട് ടൈം കണ്ടിൻജൻസി ജീവനക്കാരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് പലർക്കും പി.എഫ് അനുവദിച്ചിട്ടുള്ളത്.
ഒരു വിഭാഗം അധ്യാപകർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും മറ്റൊരു വിഭാഗത്തിന് അതു കിട്ടാതിരിക്കുകയും ചെയ്യുന്നത് കടുത്ത അനീതിയാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.