സംഘപരിവാറിനെതിരെ രാജ്യത്ത് മത നിരപേക്ഷ കക്ഷികൾ യോജിക്കണം -കാനം രാജേന്ദ്രൻ
text_fieldsകിളിമാനൂർ: സംഘപരിവാർ ഭരണകൂട ത്തിനെതിരെ രാജ്യത്ത് മതനിരപേക്ഷ കക്ഷികൾ യോജിക്കണമെന്ന് സി.പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രൻ അഭിപ്രായപ്പെട്ടു. സി.പി.ഐ കിളിമാനൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിൻെറ മതനിരപേക്ഷതയും, ബഹുസ്വരതയും സംരക്ഷിക്കുവാൻ മത നിരപേക്ഷ പാർട്ടികളുടെ യോജിച്ച പോ രാട്ടം രാജ്യത്ത് വളർന്നു വരേണ്ടതുണ്ടെ ന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ പൊതുവി തരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ.എൻ രാജൻ, സി.പി.ഐ ജില്ല സെ ക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാ ന കട്രോൾ കമ്മീഷൻ അംഗം ജെ.വേണു ഗോപാലൻ നായർ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സോളമൻ വെട്ടുകാട്, ഇ ന്ദിരാ രവീന്ദ്രൻ, മനോജ് ബി.ഇടമന, മീനാ ങ്കൽ കുമാർ, ജില്ല എക്സിക്യൂട്ടീവ് അംഗ ങ്ങളായ പി.കെ രാജു, പി.എസ് ഷൗക്ക ത്ത്, ജില്ലകമ്മിറ്റി അംഗങ്ങളായ പി.ആർ രാജീവ്, പാട്ടത്തിൽ ഷരീഫ് എന്നിവർ സം സാരിച്ചു.
സംസ്ഥാന കൗൺസിൽ അംഗം വി. പി ഉണ്ണികൃഷ്ണൻ രാഷ്ട്രീയ റിപ്പോർട്ടും, മണ്ഡലം സെക്രട്ടറി എ.എം റാഫി പ്രവർ ത്തന റിപ്പോർട്ടും അവതരിപ്പിച്ചു.വെള്ള ല്ലൂർ കെ. അനിൽകുമാർ, എസ്. സത്യശീ ലൻ, വി.സോമരാജകുറുപ്പ്, ആർ. ഗംഗ, ടി.താഹ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മിനിറ്റ്സ് കമ്മിറ്റി കൺവീനറായി കെ.ശശിധരൻ, അംഗ ങ്ങളായി ലേഖ, ജി.രമാകാന്തൻ നായർ എന്നിവർ, പ്രമേയ കമ്മിറ്റി കൺവീനർ ജെ.സുരേഷ്, അംഗങ്ങളായി രതീഷ് വ ല്ലൂർ, ബി.അനീസ്, ക്രഡൻഷ്യൽ കമ്മിറ്റി അംഗങ്ങൾ അൽ ജിഹാൻ, എ.ഷീല, എ സ്. ദീപ, നയനകുമാരി, എൽ.ആർ അരു ൺരാജ് എന്നിവരും പ്രവർത്തിച്ചു. മുതിർന്ന സി.പി.ഐ നേതാവ് വാസു ദേവകുറുപ്പ് പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചത്. കെ. ജി ശ്രീകുമാർ രക്തസാക്ഷി പ്രമേയവും ബി.എസ് റജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. എ.എം റാഫി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.