സുരക്ഷ നടപടി പൂർത്തിയായി; 20,603 പൊലീസുകാർ
text_fieldsതിരുവനന്തപുരം: അവസാനഘട്ട െതരഞ്ഞെടുപ്പിന് സുരക്ഷ നടപടി പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
20,603 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. 56 ഡിവൈ.എസ്.പിമാർ, 232 ഇൻസ്പെക്ടർമാർ, 1172 എസ്.ഐ/എ.എസ്.ഐമാർ എന്നിവരും സീനിയർ സിവിൽ പൊലീസ് ഓഫിസർ, സിവിൽ പൊലീസ് ഓഫിസർ റാങ്കിലുള്ള 19,143 ഉദ്യോഗസ്ഥരും ഇതിൽപെടും. 616 ഹോം ഗാർഡുമാരെയും 4325 സ്പെഷൽ പൊലീസ് ഓഫിസർമാരെയും നിയോഗിച്ചു. ഏത് അവശ്യഘട്ടത്തിലും പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് 590 ഗ്രൂപ് പേട്രാൾ ടീമിനെയും 250 ക്രമസമാധാനപാലന പേട്രാളിങ് ടീമിനെയും നിയോഗിച്ചതായും ഡി.ജി.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.