സെക്രട്ടേറിയറ്റില്‍ കനത്ത സുരക്ഷയൊരുക്കും; അനുമതിയില്ലാതെ പ്രവേശിച്ചാൽ നടപടി
text_fieldsതിരുവനന്തപുരം: സമരങ്ങളുടെ ഭാഗമായി സെക്രട്ടറിയേറ്റിൽ അതിക്രമിച്ച് കടക്കുന്നവരെ തടയാൻ സുരക്ഷ ശക്തമാക്കുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ സെക്രേട്ടറിയറ്റിനുള്ളിൽ പ്രവേശിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
സെക്രട്ടേറിയറ്റിെൻറ സുരക്ഷാ ക്രമീകരണം സായുധ പൊലീസായ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപിച്ചു. സർക്കാർ സ്ഥാപനങ്ങളുടെ സുരക്ഷക്കായി കേരള സർക്കാർ രൂപവത്കരിച്ചതാണ് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്.
സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തിലെ ഫയലുകള്‍ കത്തി നശിച്ചപ്പോള്‍ സെക്രട്ടേറിയറ്റിലേക്ക് പൊതു പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അടക്കം കടക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന സെക്രട്ടേറിയറ്റിെൻറ സുരക്ഷ കൂട്ടാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
ഇപ്പോഴത്തെ സുരക്ഷ ജീവനക്കാരെ ഒഴിവാക്കി സായുധ സേനയെ നിയോഗിക്കണമെന്ന ആവശ്യം അന്നുതന്നെ മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിരവധി തവണയാണ് സമരക്കാർ സെക്രേട്ടറിയറ്റിനുള്ളിൽ കടന്നത്. കഴിഞ്ഞ ദിവസം മഹിള മോർച്ച പ്രവർത്തകർവരെ സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് കെട്ടിടത്തിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.