സുരക്ഷ ഭീഷണി; ദിലീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കില്ല
text_fieldsഅങ്കമാലി: ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ സുരക്ഷ പ്രശ്നങ്ങൾ മൂലം േകാടതിയിൽ നേരിട്ട് ഹാജരാക്കാനാവില്ലെന്ന് പൊലീസ്. സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ പ്രതിയെ ജയിലിൽനിന്ന് പുറത്തിറക്കാനാവാത്ത സാഹചര്യമാണെന്നും അതിനാൽ വിഡിയോ കോൺഫറൻസ് സംവിധാനം അനുവദിക്കണമെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെട്ടു.
ഇൗ അപേക്ഷ സ്വീകരിച്ച കോടതി വിഡിയോ കോൺഫറൻസിന് സൗകര്യം ഒരുക്കാൻ നിർദേശിച്ചു. ആലുവ സബ്ജയിലിലും അങ്കമാലി കോടതിയിലും ഇൗ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കി അക്കാര്യം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
14 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് ദിലീപിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കണം. ഹാജരാക്കുേമ്പാഴും മടക്കിക്കൊണ്ട് പോകുേമ്പാഴും നടന് അനുകൂല സാഹചര്യമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇത്തരം സന്ദർഭങ്ങളിൽ ബന്ധുക്കളോടും അനുകൂലികളോടും മാധ്യമങ്ങളോടും സംസാരിക്കാൻ പ്രതിക്ക് അവസരം ലഭിക്കുന്നതായും അപേക്ഷയിൽ പൊലീസ് ചൂണ്ടിക്കാട്ടി.
ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. തുടർന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിനിടെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.