ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിലെ തുടർനടപടിക്ക് സ്റ്റേ
text_fieldsകൊച്ചി: നടിയും സംവിധായികയുമായ ലക്ഷദ്വീപ് സ്വദേശിനി ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിലെ തുടർ നടപടികൾക്ക് ഹൈകോടതി സ്റ്റേ.
രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപ് അന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർനടപടികൾ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ നാലുമാസത്തേക്ക് സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരിട്ട് ഹാജരാകാൻ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചതിനെതിരെ ആയിഷ സുൽത്താന ഫയൽ ചെയ്ത ഹരജിയാണ് കോടതി പരിഗണിച്ചത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചില നടപടികൾക്കെതിരായ പ്രക്ഷോഭം നടക്കുന്നതിനിടെ ഒരു ചാനല്‍ ചര്‍ച്ചയിൽ സംബന്ധിച്ച ആയിഷ സുൽത്താന 'ബയോ വെപ്പണ്‍' (ജൈവായുധം) എന്ന പരാമര്‍ശം നടത്തിയതിനെത്തുടർന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.