വിത്തുൽപാദന സാങ്കേതികവിദ്യ: 'ഏരി'മീൻ പരീക്ഷണം വിജയം
text_fieldsബേപ്പൂർ: സമുദ്ര മത്സ്യങ്ങളുടെ വിത്തുൽപാദന സാങ്കേതികവിദ്യയിൽ 'ഏരി'മീനിനും വിജയം. മൂന്നു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐ 'ഏരി' മീനിെൻറ വിത്തുൽപാദനത്തിൽ വിജയം കണ്ടെത്തിയത്. കർണാടകയിലെ കാർവാറിലെ ഗവേഷണ കേന്ദ്രമാണ് വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
ഏരി മീനിന് ആഭ്യന്തര വിപണിയിൽ കിലോക്ക് ഏകദേശം 450 രൂപ വിലയുണ്ട്. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവും രോഗപ്രതിരോധ ശേഷിയും പ്രത്യേകതയാണ്. കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും സഹായിക്കുമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ.ഗോപാലകൃഷ്ണൻ അറിയിച്ചു.
'കറുത്ത ഏരി'യുടേതടക്കം കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഏഴു തരം കടൽമത്സ്യങ്ങളുടെ വിത്തുൽപാദന സാങ്കേതികവിദ്യ ഇതിനകം വികസിപ്പിച്ചുകഴിഞ്ഞു. മോദ, വളവോടി വറ്റ, ആവോലി വറ്റ, കലവ, പുള്ളി വെളമീൻ, ജോൺ സ്നാപ്പർ എന്നിവ ഇതിൽപെടും.
സർക്കാർ-സ്വകാര്യ ഹാച്ചറികളിലൂടെ, സാങ്കേതികവിദ്യ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിലും ഇവയുടെ വിത്തുൽപാദനം നടത്താൻ താൽപര്യമുള്ളവർക്ക് സി.എം.എഫ്.ആർ.ഐ സാങ്കേതികവിദ്യ കൈമാറും. സമുദ്രമത്സ്യകൃഷിയുടെ പ്രധാന വെല്ലുവിളിയായ മത്സ്യക്കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവിന് ഇതോടെ പരിഹാരവുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.