കരൾ മാറ്റിവെക്കാൻ സഹായം തേടുന്നു
text_fieldsകോഴിക്കോട്: യുവാവ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സഹായം തേടുന്നു.
വളയനാട് ക്ഷേത്രത്തിന് വടക്ക് കോഴിക്കോടൻപറമ്പ് ഇല്ലത്ത് നാരായണൻ മൂസത് (37) ആണ് കാരുണ്യമതികളുടെ സഹായം തേടുന്നത്. കരൾ മാറ്റിവെക്കുന്നതിനും അനുബന്ധ ചികിത്സക്കുമായി 30 ലക്ഷത്തോളം രൂപ ചെലവുവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
ഭാര്യയും കുഞ്ഞും അടങ്ങുന്ന നിർധന കുടുംബത്തിന് ഇത് താങ്ങാവുന്നതിനപ്പുറമാണ്. ഇതോടെ നാട്ടുകാർ എൻ. കേശവൻ മൂസത് ചെയർമാനും പി.കെ. പ്രസൻജിത്ത് കൺവീനറും കെ. വിനോദ്കുമാർ ട്രഷററുമായി വളയനാട് കോഴിക്കോടൻപറമ്പ് ഇല്ലത്ത് നാരായണൻ മൂസത് ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു.
കമ്മിറ്റിയുടെ പേരിൽ ഇന്ത്യൻ ബാങ്കിെൻറ കല്ലായി റോഡ് ശാഖയിൽ 6973868319 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: IDIB000K008. േഫാൺ: 9947158013, 9847187009.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.