കണ്ണൂര്‍ കോര്‍പറേഷനിൽ സി. സീനത്ത് മേയര്‍
text_fieldsകണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷെൻറ പുതിയ മേയറായി മുസ്ലിം ലീഗിലെ സി. സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച രാവിലെ ജില്ല കലക്ടര്‍ ടി.വി. സുഭാഷിെൻറ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മുന്‍ മേയര്‍ സി.പി.എമ്മിലെ ഇ.പി. ലതയായിരുന്നു എതിര് സ്ഥാനാര്‍ഥി. കോര്‍പറേഷനിലെ ആകെയുള്ള 55 കൗണ്‍സിലര്‍മാരും വോട്ട് രേഖപ്പെടുത്തി. സി. സീനത്ത്് 28 വോട്ടുകള്‍ നേടിയപ്പോള്‍ ഇ.പി. ലതക്ക് 27 വോട്ടുകളും ലഭിച്ചു. കോര്പറേഷന് മേയര്‍ തെരഞ്ഞെടുപ്പിന്റെ പശ്്ചാത്തലത്തലല് കലക്ടറേറ്റ് പരിസരത്ത് ബുധനാഴ്ച രാവിലെ 10.30 വരെ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നതുവരെ ജില്ല കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണന് മേയര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ മേയറെ തെരഞ്ഞെടുക്കേണ്ടി വന്നത്. യു.ഡി.എഫ് ധാരണ പ്രകാരം അവശേഷിക്കുന്ന കാലയളവില്‍ മുസ്ലീം ലീഗിന് മേയര്‍ സ്ഥാനം കൈമാറുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണന് രാജിവെച്ചത്.
തുടര്‍ച്ചയായ ഒരേ വാര്‍ഡില്‍ നിന്ന് 15 വര്‍ഷം കണ്ണര് നഗരസഭാ കൗണ്‍സിലറായും കണ്ണൂര്‍ കോര്പറേഷന് രൂപവത്കരിച്ച ശേഷം ജനറല്‍ സീറ്റായ കസാനക്കോട്ട ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സീനത്ത് നിലവില്‍ വനിത ലീഗ് ജില്ല പ്രസിഡന്റാണ്. കണ്ണൂര്‍ നഗരസഭയില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്ന സീനത്ത് കണ്ണൂര്‍ കോര്‍പറേഷനില്‍ നഗരാസൂത്രണ സ്ാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സന് സ്ഥാനവും വഹിച്ചിട്ടുണ്ട്. മേയര്‍ സ്ഥാനാര്‍ഥിയാകുന്നതിന്റെ ഭാഗമായാണ് സ്ഥാനം രാജിവെച്ചത്.


Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.