Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനാപകടത്തില്‍...

വാഹനാപകടത്തില്‍ പരിക്കേറ്റ ടി.വി. കൊച്ചുബാവയുടെ ഭാര്യ സീനത്ത് നിര്യാതയായി

text_fields
bookmark_border
വാഹനാപകടത്തില്‍ പരിക്കേറ്റ ടി.വി. കൊച്ചുബാവയുടെ ഭാര്യ സീനത്ത് നിര്യാതയായി
cancel

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ പരേതനായ ടി.വി. കൊച്ചുബാവയുടെ ഭാര്യ സീനത്ത് (51) നിര്യാതയായി.
വാഹനാപകടത്തത്തെുടര്‍ന്ന് പരിക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മകനൊപ്പം സ്കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ  മായനാട്ട്  റോഡിലേക്ക് വീണ് പരിക്കേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് മെഡിക്കല്‍ കോളജിലും, പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 8.45നാണ് അന്ത്യം.
മക്കള്‍: നബീല്‍ കൊച്ചുബാവ, സൂനിമ കൊച്ചുബാവ. സഹോദരങ്ങള്‍: സഹീര്‍, അഷ്റഫ്, സുനിത, മുംതാസ്. മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൂഴിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Seenath
News Summary - seenath
Next Story