സീനോ സാറിന്‍റെ പ്ലാവിൽ കായ്ച്ച ‘ഒന്നാന്തരം’ പഞ്ചവാദ്യം
text_fieldsതിരുവനന്തപുരം: പഞ്ചവാദ്യത്തിൽ താളം കൊട്ടികയറുന്ന മിടുക്കന്മാർ മലപ്പുറത്തെ ചുങ്കത്തറ എം.പി.എം എച്ച്.എസ്.എസിലുമുണ്ടായിരുന്നു. ലക്ഷങ്ങൾ മുടക്കി വാദ്യോപകരണങ്ങൾ വാങ്ങി മത്സര രംഗത്തിറങ്ങാൻ അവർക്ക് സാധിച്ചിരുന്നില്ലെന്ന് മാത്രം.
എന്നാൽ, സ്കൂളിലെ സംഗീത അധ്യാപകനായ സീനോ ചാർലി കുട്ടികളുടെ സങ്കടത്തിന് മരം കൊണ്ട് വരം നൽകി പരിഹാരവുമായെത്തിയതോടെ ‘ഹാലാകെ’ മാറി. വാദ്യകലയിൽ താൽപര്യമുള്ള തന്റെ മകൾ ബിനി മാർത്തക്കും സ്കൂളിലെ മറ്റു കുട്ടികൾക്കും ഉപകാരമാവുന്നതിന് തന്റെ വീട്ടിലെ കാതലുള്ള പ്ലാവ് മരം മുറിച്ച് സ്വന്തമായി വാദ്യോപകരങ്ങൾ നിർമിച്ചു.
മൂന്ന് ചെണ്ട, മദ്ദളം, രണ്ട് എടക്ക, രണ്ട് തിമില എന്നിവയാണ് സീനോയുടെ വീട്ടിലെ മരം കൊണ്ട് ലഭിച്ച വരങ്ങൾ.
ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ചെലവ് വരുന്ന വാദ്യോപകരണങ്ങളാണ് പ്ലാവിൽ നിന്ന് നിർമിച്ചത്. സീനോ ചാർലിയുടെ മകളായ ബിനി മാർത്താ സീനോ കലോത്സവത്തിൽ മദ്ദളം കേളീ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.