ടാറ്റയുടെ ഭൂമി തിരിച്ചെടുത്ത് മൂന്നാറിൽ വികസനമൊരുക്കണം –കണ്ണന്താനം
text_fieldsതിരുവനന്തപുരം: ടാറ്റക്ക് പാട്ടത്തിന് കൊടുത്തിട്ടുള്ള സ്ഥലം തിരിച്ചുപിടിച്ച് മൂന്നാറിൽ വികസനമൊരുക്കണമെന്നും സാധാരണക്കാർക്ക് പ്രയോജനകരമായ രീതിയിൽ ഹോട്ടൽ സൗകര്യങ്ങളുൾപ്പെടെ ഇവിടെയുണ്ടാകണമെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. തിരുവനന്തപുരം പ്രസ്ക്ലബിെൻറ മീറ്റ് ദ പ്രസ് പരിപാടിയിൽ പെങ്കടുക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ മികച്ച കൺസൾട്ടൻസിയെ ഉപയോഗിച്ച് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് വികസനം സാധ്യമാക്കുന്ന മാസ്റ്റർപ്ലാൻ തയാറാക്കണം. കേരളത്തിൽ ടൂറിസത്തിന് അനന്തസാധ്യതയുണ്ട്. ഇന്ത്യയിൽ ടൂറിസം രംഗത്ത് കേരളം 12ാം സ്ഥാനത്താണ്. ടൂറിസത്തിൽനിന്ന് വരുമാനവും തൊഴിലുമുണ്ടാകണം. കോവളത്ത് ഇപ്പോൾ ടൂറിസ്റ്റുകൾ വരാതായി തുടങ്ങിയിരിക്കുന്നു, വാഗമണിെൻറ സാധ്യത പ്രയോജനപ്പെടുത്താനായിട്ടില്ല. കുമരകം പോലുള്ള സ്ഥലങ്ങളിൽ നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാനാകുമെന്നും കണ്ണന്താനം പറഞ്ഞു.
കേന്ദ്ര സർക്കാറിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ല. താൻ ഒഡിഷയിൽ പോയി ബീഫിനെക്കുറിച്ചു പറഞ്ഞ തമാശ വിവാദമായി. അതോടെ തമാശ പറയുന്നതു നിർത്തിെവച്ചിരിക്കയാണ്. യശ്വന്ത് സിൻഹ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിമർശിക്കുന്നതിനുപിന്നിൽ വ്യക്തിപരമായ അജണ്ടയുണ്ട്. കേരള സർക്കാറുമായി അടുത്ത് പ്രവർത്തിച്ച് കാര്യങ്ങൾ നടപ്പാക്കാനാണ് താൻ ഉദ്ദേശിക്കുന്നത്. സാധാരണക്കാരുടെ ഉന്നമനമാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത് ^ കണ്ണന്താനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.