Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'നീതി കിട്ടാതെ...

'നീതി കിട്ടാതെ മടക്കമില്ല, ഇനി ധർമടം സാക്ഷി'

text_fields
bookmark_border
seleena prakkanam
cancel

ർമടം മണ്ഡലത്തിൽ നിന്ന് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന വാളയാർ അമ്മയെ പിന്തുണക്കണമെന്ന് ദലിത് സാമൂഹിക പ്രവർത്തക സെലീന പ്രക്കാനം. നീതി കിട്ടാതെ മടക്കമില്ല. കൊല്ലപ്പെട്ട പൊന്നുമക്കളുടെ പ്രതീകമാണ് കുഞ്ഞുടുപ്പ് ചിഹ്നമെന്നും സെലീന പ്രക്കാനം പറഞ്ഞു.

തോരാത്ത കണ്ണുനീരും ഹൃദയത്തിലെ ഉണങ്ങാത്ത മുറിവിന്‍റെ വേദനയുമായി തന്‍റെ മക്കളുടെ നീതിക്കായി മുഖ്യമന്ത്രിയുടെ കാൽതൊട്ട് വന്ദിച്ചവരാണ് വാളയാറിലെ അമ്മ. മുഖ്യമന്ത്രി കൊടുത്ത വാക്കിന്‍റെ ഉറപ്പിന്മേൽ ആ അമ്മയും കുടുംബവും വിശ്വസിച്ചു, തന്‍റെ പൊന്നുമക്കളെ കൊന്നവർ ഇരുട്ടറയിൽ അടക്കപ്പെടും, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് നേരെ നടപടിയുണ്ടാകും. എന്നാൽ ഒന്നുമുണ്ടായില്ല. ഇരകളെ കുത്തിനോവിച്ചുകൊണ്ട് വേട്ടക്കാർക്കൊപ്പം നിൽക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും സെലീന പ്രക്കാനം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

സെലീന പ്രക്കാനത്തിന്‍റെ കുറിപ്പ് വായിക്കാം...

ഇനി ധർമ്മടം സാക്ഷി

------------------------------------

തൻ്റെ പൊന്നുമക്കളുടെ പ്രതീകമായകുഞ്ഞുടുപ്പു ചിഹ്നത്തിൽ ഭാഗ്യവതിയെന്ന വാളയാറമ്മ മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ ജനവിധി തേടുന്നു.

തോരാത്ത കണ്ണുനീരും

ഹൃദയത്തിലെ ഉണങ്ങാത്ത മുറിവിൻ്റെ വേദനയുമായി തൻ്റെ മക്കളുടെ നീതിക്കായി മുഖ്യമന്ത്രിയുടെ കാൽതൊട്ട് വന്ദിച്ച് ,മുഖ്യമന്ത്രി കൊടുത്ത വാക്കിൻ്റെ ഉറപ്പിന്മേൽ ആ അമ്മയും കുടുംബവും വിശ്വസിച്ചു തൻ്റെ പൊന്നുമക്കളെ കൊന്നവർ ഇരുട്ടറയിൽ അടക്കപ്പെടും, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് നേരെ നടപടിയുണ്ടാകും, കാരണം വാക്കു പറഞ്ഞത് ആഭ്യന്തരം ഭരിക്കുന്ന കേരള മുഖ്യമന്ത്രിയാണ്.

ഒന്നുമുണ്ടായില്ല പക്ഷേ ഇരകളെ കുത്തിനോവിച്ചുകൊണ്ട് വേട്ടക്കാർക്കൊപ്പം നിന്നു നമ്മുടെ മുഖ്യമന്ത്രി,

കൊല ചെയ്യപ്പെട്ട തൻ്റെ പൊന്നുമക്കളുടെ മണവും, ശബ്ദവുമുള്ള അവരുടെ ഉടുപ്പും, പാദസ്വരവുംമാറോട് ചേർത്ത്പിടിച്ച് ഇടറാതെ പതറാതെ ദൃഢനിശ്ച്ചത്തോടെ അവർ പറഞ്ഞു "നീതി കിട്ടാതെ മടക്കമില്ല ഇനി ഒരമ്മക്കും, കുടുംബത്തിനു ഇങ്ങനെ ഒരവസ്ഥ ഉണ്ടാകരുത് അതിന് ഞാൻ ജനങ്ങളോട് പറയാൻ ഇറങ്ങുന്നു.

മാസങ്ങൾക്ക് മുൻപേ ആ അമ്മ പ്രഖ്യാപിച്ചതനുസരിച്ച് ഇലക്ഷൻ പ്രഖ്യാപിച്ചതിൻ്റെ അടുത്ത ദിവസം തല മുണ്ഡനം ചെയ്ത് അവർ തെരുവിലിറങ്ങി .

ആ അമ്മ പറയുന്നു:

"എൻ്റെ പതിനൊന്നാം വയസിൽ ഒരു ദിവസം രാത്രിയിൽ ചേച്ചിക്കും, അനുജത്തിക്കുമൊപ്പം മൂത്രമൊഴിക്കാൻ മുറ്റത്തിറങ്ങി തിരിച്ച് വീടിനുള്ളിൽ കയറി നിമിഷങ്ങൾക്കകം ആ രണ്ട് സഹോദരിമാരും പിടഞ്ഞു വീണു മരിച്ചു,

ഒരു സഹോദരിയുടെ കഴുത്തിനും, മറ്റേ സഹോദരിയുടെ കവിളിനും ചെറിയ മുറിപ്പാടുകൾ മാത്രം, എന്താണ് സംഭവിച്ചത് എന്ന് ഇന്നും അറിയില്ല.

ശേഷം തൻ്റെ പിതാവ് തളർവാതം വന്നു പത്തൊൻപത് വർഷം കിടന്നു സാമ്പത്തിക ബുദ്ധിമുട്ട് കാരണം താൻ ത്രിശൂരിൽ കന്യാസ്ത്രീ മoത്തിൽ പ്രായമായവരെ ശുശ്രൂഷിക്കാൻ നിന്നും അൻപത് രൂപ ദിവസകൂലിക്ക് .ഇരുപത്തിരണ്ട് വയസ് വരെ,

തൻ്റെ വിവാഹത്തിന് ശേഷം മക്കളുണ്ടായപ്പോൾ, മുത്തമകളെ ഒന്നാം ക്ലാസിലും, രണ്ടാമത്തെ മകളെ L K G യിലും പഠിപ്പിക്കുന്നതിനായി താൻ നിന്ന മഠത്തിൽ കൊണ്ടാക്കി,

മൂത്ത മകൾ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രായപൂർത്തിയായി ,അവളുടെ ശരീര സംരക്ഷത്തിനും മറ്റുമായി മകളെ ആ ഒറ്റമുറി വീട്ടിലേക്ക് കൊണ്ടുവന്നു കൂടെ ഇളയ മകളേയും,

താനും ഭർത്താവും വാർക്കപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്

രാവിലെ ആറരക്ക് മുൻപേ പണിക്കാരെ കണ്ടെത്താൻ പാലക്കാട് ടൗണിൽ എത്തണം,

വാർക്ക പണി തീരുന്നതാണ് സമയം വീട്ടിലെത്താൻ ചെലപ്പോൾ രാത്രിയാകും.

കുടിവെള്ളം മുതൽ വീട്ടാവശ്യത്തിനുള്ള മുഴുവൻ വെള്ളവും അരകിലോമീറ്റർ നടന്ന് വേണം കൊണ്ടുവരാൻ അത് എത്ര രാത്രിയായാലും,

ശേഷം വീട്ടുപണിയെല്ലാം കഴിഞ്ഞ് കെടക്കുമ്പോൾ സമയം 12 മണി കഴിയും. എല്ലാ ദിവസം ഇതാണ് പതിവ്.

മക്കൾക്ക് സുഖമില്ലാതെ വന്നാൽ അവരേയും പണി സൈറ്റിൽ കൊണ്ടു പോകും എന്നാലെ മനസിന് സമാധാനം ഉണ്ടാകുകയുള്ളൂവെന്ന് അവർ പറയുന്നു.

ഏതെങ്കിലും ഒരു ഒഴിവുദിവസം കിട്ടിയാൽ മക്കളോടൊപ്പം അവർ കളിക്കുന്ന കളികളിൽ ആ മതാപിതാക്കളും ഒപ്പം കൂടും.

പണി കഴിഞ്ഞ് അവർ കൊണ്ടുവരുന്ന പലഹാര പൊതിക്കായി മക്കൾ ഉറങ്ങാത് കാത്തിരിക്കും.

ഒള്ളത് കൊണ്ട് സന്തോഷമായി ജീവിച്ച ആ കുടുംബത്തിലാണ് 2017 ജനുവരി 13 ന് മൂത്ത മകളടെ കൊലപാതകം ഉണ്ടാകുന്നത് ..

ആ കൊലപാതകം ആത്മഹത്യയാണന്ന് പറയുമ്പോൾ, അമ്മയുടെ മൂത്ത മകൾതൻ്റെ ഇളയ സഹോദരിയെ കുളിപ്പിച്ച് ഉടുപ്പിടുവിച്ച്, മുഷിഞ്ഞ ഡ്രസ്സ് കഴുകി ബക്കറ്റിൽ വച്ചിട്ട് കുളിക്കുന്നതിനായി തൻ്റെ ഡ്രസ്സ് കുളിമുറിയിൽ വച്ചിരിക്കുന്നു .

ആടിനെ അഴിച്ചിട്ട് വന്ന രണ്ടാമത്തെ മകൾ കാണുന്നത് തൻ്റെ ഒറ്റ മുറി വീട്ടിൽ നിന്നും തുണികൊണ്ട് മുഖം മറച്ച രണ്ട് പേർ ഇറങ്ങി പോകുന്നതാണ്, ഓടി വന്ന് വീടിനുള്ളിലേക്ക് നോക്കുമ്പോൾ തൂങ്ങിയാടുന്ന തൻ്റെ ചേച്ചിയുടെ അവസാന പിടച്ചിലാണ് ആ എട്ട് വയസുകാരി നേരിട്ട് കാണുന്നത്.

ശേഷം പോലീസ് അന്വേഷണം മുറപോലെ നടക്കുന്നു.

അന്വോഷണ ഉദ്യോഗസ്ഥൻ്റെ ചോദ്യത്തിന് മുൻപിൽ പേടിച്ച് വിറച്ച് അമ്മയുടെ മടിയിലിരുന്ന് അനുജത്തി പറഞ്ഞു തുടങ്ങി

"തൻ്റെ വീട്ടിൽ നിന്നും മുഖത്ത് തുണി കെട്ടിയ രണ്ട് പേർ ഇറങ്ങി ബൈക്ക് സ്റ്റാർട്ടാക്കി പോകുന്നത് ഞാൻ കണ്ടു അവർ ആണ് എൻ്റെ ചേച്ചിയെ കൊന്നത് പക്ഷേ അവർ ആരാണന്ന് എനിക്ക് അറിയില്ല മുഖം കാണാൻ കഴിഞ്ഞില്ല "

അത് കേട്ട അന്വോഷണ ഉദ്യോഗസ്ഥൻ്റെ മറുപടി

" മകളേ നിനക്കത് തോന്നിയതല്ലേ നീയവരെ കണ്ടില്ലല്ലോ ?എന്ന് ചോദിക്കുമ്പോഴുംഅന്നേ ദിവസം പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ വാളയാർ പോലീസ് അറസ്റ്റ് ചെയ്യുന്നു പക്ഷേ മണിക്കൂറുകൾ കഴിയുമ്പോൾ പാർട്ടിയുടെ പ്രാദേശിക നേതാക്കന്മാർ അവരെ പ്രതികളെ ഇറക്കി കൊണ്ട് പോകുന്നു

"അരിവാൾ പാർട്ടിക്കാരാണ് വന്ന് ഇറക്കി കൊണ്ട് പോയത് എന്ന് " വളയാറമ്മ പറയുമ്പോൾ നമ്മൾ വിരൽ ചൂണ്ടേണ്ടത് എങ്ങോട്ടാണ് ?

പോസ്റ്റുമോർട്ടത്തിന് ശേഷംമകളുടെ ജീവനറ്റ ശരീരം ആ ഒറ്റമുറി വീടിൻ്റെ മുറ്റത്ത് അന്ത്യദർശനത്തിനായി വയ്ക്കുമ്പോൾ, അമ്മയും അച്ഛനും പറയുന്നു ഞങ്ങളുടെ മൂന്നര സെൻ്റ് സ്ഥലത്തിൻ്റെ കോണിൽ മകളുടെ ശരീരം മറവു ചെയ്യാം,

എന്നാൽ ആരുടേയോ തീരുമാനം പോലെ Si ചാക്കോ പറയുന്നു " മുറ്റത്ത് അടക്കം ചെയ്യുന്നത് പണ്ടത്തെ രീതിയാണ് ഇപ്പോൾ അങ്ങനെയല്ല മാത്രമല്ല ഇളയ രണ്ട് കുട്ടികൾ പേടിക്കുമെന്നും പറഞ്ഞ് '' ആ അമ്മയുടെ അലമുറക്കും ആഗ്രഹത്താനും ഒരു വിലയും കല്പിക്കാതെ ആ പിഞ്ചു ശരീരം ഏതൊ ചുടുകാട്ടിൽ കത്തിച്ചു കളഞ്ഞു വാളയാർ Si ചാക്കോ '

മകളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി ആ കുടുംബം പോലീസ്റ്റേഷനിൽ കയറിയിറങ്ങിയതല്ലാതെ ഭലമുണ്ടായില്ല ഒരോ കാരണങ്ങൾ പറഞ്ഞ് വാളയാർ ടi അത് തടഞ്ഞുവച്ചു.

ഏഴാം ക്ലാസ് കാരിയുടെ കൊലപാതകം ആത്മഹത്യയ്ക്കി മാറ്റുന്നതിന് തുടക്കം മുതൽ തീവ്രശ്രമം നടത്തുകയായിരുന്നു വാളയാർ പോലീസ്.

ഏകദേശം നാല്പത്തിയഞ്ച് ദിവസം കഴിഞ്ഞപ്പോൾ തോരാത്ത കണ്ണീരും ഉണക്കത്ത മുറിവുമായി ആ അമ്മയും അച്ഛനും വാർക്ക പണിക്ക് പോകാൻ നിർബന്ധമായി കാരണം തൻ്റെ മകളുടെ മരണവും അതുമായി ബന്ധപ്പെട ചെലവുകളും ഭാരിച്ച സാമ്പത്തിക ബാദ്ധ്യത അവരുടെ ചുമലിൽ ആയി കഴിഞ്ഞിരുന്നു.

മൂത്ത മകൾ മരിച്ച് കൃത്ത്യം അൻപത്തിരണ്ടാം ദിവസം പതിവുപോലെ ഇളമക്കളെ നോക്കാൻ തൻ്റെ അമ്മയെ ഏൽപിച്ചിട്ട് ഭാഗ്യവതിയും ഭർത്താവും വാർക്ക പണിക്ക് പോയത് ,പണി കഴിഞ്ഞ് നേരത്തെ എത്തിയ അമ്മ പതിവുപോലെ ഇളയ മകളുടെ പേരു വിളിച്ചാണ് ആ ഒറ്റ മുറി വീട്ടിലേക്ക് കടന്ന് വന്നത്

"തൻ്റെ അമ്മയുടെ "സ്വൊത്തു കൂട്ടി " എന്ന വിളി കേൾക്കുന്നതിന് മുൻപു തന്നെ ആ മകളുടെ പ്രാണനും പിടഞ്ഞ് ശരീരത്തിൽ നിന്നും പോയിരുന്നു. ആ ശരീരം കണ്ട അമ്മ അബോധാവസ്ഥയിലാകുകയായിരുന്നു.

പോസ്റ്റുമോട്ടത്തിന് ശേഷം കീറി മുറിക്കപ്പെട്ട ആ പിഞ്ചു ശരീരം അവൾ ഓടികളിച്ചു വളർന്നതും തൻ്റെ ജീവനെടുത്തതുമായഒറ്റമുറി വീടിൻ്റെ മുറ്റത്ത് ഒരു നോക്ക് ദർശനത്തിന് വച്ചതിനു ശേഷം അബോധാവസ്ഥയിൽ കിടക്കുന്ന അമ്മയുടെ മുൻപിലൂടെ ഏതോ ചുടുകാട്ടിൽ തൻ്റെ ചേച്ചിയുടെ ശരീരം കത്തിച്ചു കളഞ്ഞതുപോലെ കത്തിച്ചു കളയുന്നതിയി പോലീസ് ഉദ്യോഗസ്ഥർ ആ പിഞ്ചു ശരീരംകൊണ്ടു പോകുകയായിരുന്നു.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു പിടി ചാരം മാത്രം ആ അമ്മയുടെ കൈകളിൽ പോലീസുകാർ കൊടുത്തുകൊണ്ട് അവരുടെ ദൗത്യം പൂർത്തിയാക്കി.

വിറക്കുന്ന കൈകളാൽ ആ ചാരം ഏറ്റുവാങ്ങികൊണ്ട് അമ്മ ചോദിക്കുന്നു " ഇത് എൻ്റെ മക്കളുടെ ശരീരമാണോ? എന്നിക്ക് സംശയമുണ്ട്' " തൻ്റെ മക്കളുടെ ശരീരം കത്തിച്ച ചാരം ആണന്ന് സങ്കൽപിച്ചു കൊണ്ട് അത് സ്വീകരിക്കുക മാത്രമായിരുന്നു ആഅമ്മയുടെ മുൻപിലുണ്ടായിരുന്ന ഏകവഴി .

മുത്തമകൾ മരിച്ച് അൻപത്തി അഞ്ചാം ദിവസം രണ്ട് മക്കളുടേയും പോസ്റ്റുമോർട്ടം റിപ്പോർട്ട് ഒരുമിച്ച് കൈയ്യിൽ വാങ്ങിയ അമ്മ ആ വലിയ സത്യം തിരിച്ചറിയുന്നു.തൻ്റെ രണ്ടു മക്കളും അതിക്രൂരമായ് ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടിരുന്നുവെന്ന്.

ആ അമ്മ പറയുന്നു "മൂത്ത കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് നേരത്തേ തന്നിരുന്നുവെങ്കിൽ ഇളയ കുട്ടിക്കും ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് ''

ഇളയ കുട്ടി കൊല ചെയ്യപ്പെട്ട ദിവസം 2017 മാർച്ച് നാല് അയൽപകത്തെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്ന ആ മകൾക്ക് ഈ കേസിലെ പ്രതിയായ പ്രദീപ് മിഠായി വാങ്ങിച്ചു കൊടുത്തിരുന്നുവെന്ന് ആ വീട്ടു നാഥൻ പറയുന്നു, മാത്രമല്ല പലരും അന്നേ ദിവസം പ്രദീപിനെ വീട്ടുപരിസരത്ത് കണ്ടവരുമുണ്ട്.

രണ്ടാമത്തെ കുട്ടി മരണപ്പെടുന്ന ദിവസം 2017 മാർച്ച് നാലാം തീയതി ആലപ്പുഴ ചേർത്തലയിലെ പ്രദീപിൻ്റെ വസതിയിൽ പ്രദീപ് ഉണ്ടായിരുന്നുവെന്ന് സാക്ഷി പത്രം കൊടുത്തത് ചേർത്തല DySP യാണ്.

Dysp റാങ്കിലുള്ള ഒരു പോലീസ് ഓഫീസർ എന്തിനാണ് ഇത്തരത്തിൽ ഒരു കത്ത് പ്രദീപിന് രക്ഷിക്കുന്നതിന് നൽകിയത് ? ആര് പറഞ്ഞിട്ട് ?

8 വയസും, 12 വയസുമുള്ള ആ മക്കളുടെ കേസന്വോഷണത്തിൻ്റെ ഭാഗമായി അവരുടെ പിതാവു് ഷാജിയെ പോലീസ്റ്റേഷനിലേക്ക് വിളിപ്പിച്ചു, തിരിച്ച് വീട്ടിലെത്തിയ ഷാജി മൗനം മായിരുന്നുവെന്നു .അന്ന് രാത്രിയുടെ ഏതോ യാ മത്തിൽ തൻ്റെ ശരീരത്തിൽ എന്തോ തട്ടുന്നതായി തോന്നിയ ഭാഗ്യവതി ഞെട്ടിയുണർന്ന് നോക്കുമ്പോൾ തൻ്റെ മക്കളുടെ കൊലക്കയർ തുങ്ങിയ അതേ കഴുക്കോലിൽ ഭർത്താവിൻ്റെ മരണപിടച്ചിലാണ് കണ്ടത്, ഭർത്താവിൻ്റെ കഴുത്തിലെ കുരുക്ക് അറുത്തിട്ടു കൊണ്ട് എന്തിനാണിത് ചെയ്തതെന്ന് ചോദിച്ചപ്പോൾ, വിങ്ങിപ്പൊട്ടി ഷാജി പറഞ്ഞ മറുപടി,

" ഇന്ന് എന്നെ പോലീസ്റ്റേഷനിൽ വിളിപ്പിച്ചിട്ട് Dysp സ്വോജൻ പറഞ്ഞത് "കേരളത്തിലെ മിക്ക അച്ഛന്മാരും മക്കളെ പീഢിപ്പിക്കുന്നത് സർവ്വസാദാരണയാണ് അതുകൊണ്ട് നീ ഈകുറ്റം ഏറ്റെടുക്കണം, ഞാൻ നിന്നെ രക്ഷപ്പെടുത്തിക്കൊള്ളാമെന്ന് പറഞ്ഞു, ഇത് കേട്ട വാളയാറമ്മ പറഞ്ഞത് "മരിക്കുവാന്നെങ്കിൽ മകനേയും ചേർത്ത് നമ്മുക്ക് ഒന്നിച്ച് മരിക്കാമെന്നായിരുന്നു.

അത്മഹത്യ ശ്രമത്തിൽ ഷാജി മരണപ്പെട്ടിരുന്നെങ്കിൽ മക്കളെ പീഢിപ്പിച്ചു കൊന്ന പിതാവ് ആത്മഹത്യ ചെയ്തു. എന്ന് പുതിയൊരു കഥയും നമ്മൾക്ക് കേൾക്കേണ്ടി വരുമായിരുന്നു.

നിരപരാധിയായ മക്കളുടെ അച്ഛനെ മാത്രമല്ല പ്രതിയാക്കാൻ ശ്രമിച്ചത്.

ഭാഗ്യവതിയമ്മയുടെ വീടുമായി ബന്ധമുണ്ടന്ന ഒറ്റ കാരണത്താൽ പ്രവീണെന്ന 26 കാരനെ Dys p സ്വോജൻ പോലീസ്റ്റേഷനിലേക്ക്‌ വിളിപ്പിക്കുകയും, കുറ്റം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും അത് നിക്ഷേധിച്ചതിന് സാങ്കല്പിക കസേരയിൽ ഇരുത്തി ക്രൂരമായി മർദ്ദിക്കുകയും, ലിംഗത്തിനുള്ളിൽ ഈർക്കിൽ കൂർപ്പിച്ച് കയറ്റി അതിക്രൂരമായി ഉപദ്രവിച്ചുകൊണ്ട് കുറ്റം ഏറ്റെടുക്കുന്നതിന് നിർബന്ധിക്കുകയും, ഏത് സമയം വിളിച്ചാലും സ്റ്റേഷനിൽ വീണ്ടും വരണമെന്ന് അറിയിച്ചു കൊണ്ട് തിരിച്ചുവിടുകയും ചെയ്തു.

വീട്ടലെത്തിയ പ്രവീണിനെ ഏതാനും ദിവസങ്ങൾക്ക് കഴിഞ്ഞപ്പോൾവീണ്ടും സ്വോജൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നാൽ പ്രവീൺ സ്റ്റേഷനിലേക്ക് അല്ല പോയത് ഒരു തുണ്ടു കയറിൽ തൻ്റെ ജീവൻ ഒടുക്കുകയാണ് ചെയ്തത്.

താൻ പെറ്റ രണ്ടാൺമക്കളിൽ മൂത്തമകൻ പോലീസിൻ്റെ പീഢനത്തിൽ ഭയന്ന് ജീവനൊടുക്കിയപ്പോൾ അത് കേവലം ആത്മഹത്യയായി മാറ്റിയ പോലീസ്'

നീതിക്കായി തൻ്റെ മകൻ്റെ ഫോട്ടോയും നെഞ്ചോട് ചേർത്ത് ഇന്നും നീതിക്കായി പോരാടികൊണ്ടിരിക്കുന്നു എലിസബേത്ത് റാണി മരിയ എന്ന അമ്മ.

നിരപരാധിയായ ആരുടെയെങ്കിലും തലയിൽ കൊലപാതക കുറ്റം കെട്ടി വയ്ക്കാൻവാളയാർ പോലീസ് കാണിക്കുന്ന വ്യഗ്രത പ്രതികളേയും അവരെ സംരക്ഷിക്കുന്നവരേയും രക്ഷിക്കാനാണന്ന് ആർക്കും മനസിലാകുന്നതാണ്.

മാത്രമല്ല സമൂഹ്യ മാധ്യമങ്ങളിൽ " ഉഭയസമ്മതപ്രകാരമാണ് അവർ ലൈംഗീഗ ബംന്ധത്തിലേർപ്പെട്ടിരുന്നത് " എന്ന് അന്വോഷണ ഉദ്യോഗസ്ഥനായ DySp പറയുമ്പോൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ സമ്മതപ്രകാരമാണ് ലൈംഗീഗ ബന്ധത്തിലേർപ്പെട്ടാൽപ്പോലും പിഢിപ്പിക്കുന്നവർക്ക് നേരെ പോസ്കോ ചുമത്തി ശിക്ഷിക്കുക എന്നതാണ്.

സ്വോജൻ്റെ കണ്ടെത്തൽ ശരിയാണങ്കിൽ " മലദ്വാരം സ്വന്തമായി കീറി മുറിച്ച് ആ പെൺകുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്യുമോ?

കൊലപാതകത്തെ അത്മഹത്യയാക്കി മാറ്റാൻ വേണ്ടി മാത്രമാണ്ഒരു അന്വോഷണ ഉദ്യോഗസ്ഥന് ഇത്തരത്തിലുള്ള നെറികെട്ട പ്രസ്താവനകൾ ഇറക്കേണ്ടി വരുന്നത് '.

രണ്ടാമത്തെ കുട്ടിയുടെ മലദ്വാരം ക്രൂരമായ ലൈംഗീഗ പീഢനത്തിൽ 3 സെൻറീമീറ്റർ വ്യാസത്തിൽ മുറിവുള്ളതായും ,തന്നെക്കാൾ മൂന്നിരട്ടി ഉയരമുള്ള മോന്തായത്തിൽ ഒരു കാരണവശാലും, തുണിയെറിഞ്ഞ് കഴുത്തിൽ കുടുകിട്ട് ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയില്ല,

കൊലപാതക സാദ്ധ്യത അന്വോഷിക്കണമെന്ന് പോലീസ് സർജ്ജ്ൻ ഗുജറാൾ പറയുമ്പോൾ എന്തിനാണ സ്വോജൻ ആ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാതിരുന്നത്, കൊലപാതക സാദ്ധ്യത അന്വോഷിക്കാതിരുന്നതും ? ?

കുട്ടി മരകക്ഷണത്തിൽ തുണി ചുറ്റിയെറിഞ്ഞതാണങ്കിൽ ആ മരക്കഷണം എവിടെ ? യെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് പ്രതിഭാഗത്തിന് മറുപടിയുണ്ടായില്ല.

പ്രതിഭാഗം വക്കിൽ കോടതിയിൽ ഹാജരാകാതിരുന്നതിൻ്റെ കാരണമായി ചൂണ്ടി കാണിച്ച കത്തിൽ പറയുന്നത് താൻ "പാലക്കാട് ജില്ലാ ശിശുക്ഷേമ വകുപ്പിൻ്റെ ചെയർമാൻ ആയതിൻ അതുമായി ബന്ധപ്പെട്ട മീറ്റിംഗ് ഉള്ളത് കാരണം കോടതിയിൽ ഹാജരാകാൻ കഴിഞ്ഞില്ല " എന്നതായിരുന്നു.

പോസ്കോ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന വക്കിലിനെശിശുക്ഷേമ വകുപ്പിൻ്റെ ചെയ്യർമാൻ ആക്കി വാഴിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിൽ അല്ല" വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ ഉറപ്പുപറഞ്ഞ് അതികരത്തിൽ വന്ന സർക്കാരിൻ്റെ തീരുമാനമാണന്ന് കൂടി നാം തിരിച്ചറിയുക.

അന്വോഷണ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വോഷിക്കാനെത്തിയ ഹനീഫകമ്മീഷനും, ഹൈക്കോടതിയും കണ്ടെത്തിയത് അന്വോഷണ ഉദ്യോഗസ്ഥന്മാർക്ക് വിഴ്ച പറ്റിയെന്നും ,കൊലപാതക സാദ്യത അന്വോഷിക്കണമെന്നുമായിരുന്നു പക്ഷേ സർക്കാർ അവിടെ മൗനം പാലിക്കുകയാണ് ചെയ്തത്.

എല്ലാ അന്വോഷണവും പൂർത്തിയായി 2019 ഒക്ടോബർ 25 ന് കോടതി വിധി വരുമ്പോൾ മതിയായ തെളിവ് രേഖപ്പെടുത്താൻ കഴിയാത്തതിനാൽ പ്രതികളെയെല്ലാം വെറുതെ വിട്ടു എന്നവിധിയായിരുന്നു പുറത്തു വന്നത്.

അന്വോഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ മനപൂർവ്വമായ എല്ലാ വിഴ്ചയും ഗവൺമെൻ്റിന് ബോധ്യപെട്ടിട്ടും ഈ ഉദ്യോഗസ്ഥർക്ക് നേരെ നടപടിയെടുക്കാതെ ഭരണകൂടം മൗനമായിരിക്കുന്നത് എന്ത് കൊണ്ടാണ് ??

പ്രതികളെ വെറുതെ വിട്ടുവെന്ന കോടതി വിധി വന്നതോടുകൂടി എല്ലാ അർത്ഥത്തിലും തകർന്ന വാളയാർ കുടുംബത്തിൻ്റ മുൻപിലേക്ക് മുഖ്യമന്ത്രിയെ കണ്ട് സങ്കടം ബോധിപ്പിക്കുന്നതിന് അവസരമൊരുക്കി കൊണ്ട് തങ്ങൾ വിശ്വസിക്കുന്ന സാമുദായിക നേതാവിനോടൊപ്പം ആ കുടുംബം മുഖ്യമന്ത്രിയെ കാണുകയും അവസാന ആശ്രയമായി ആ കാലുകൾ പിടിച്ച് നീതിക്കുവേണ്ടിയാചിക്കുകയും, അതിനു മറുപടിയായി മുഖ്യമന്ത്രി ആ അമ്മയുടെ കൈ പിടിച്ച് കൊടുത്ത ഉറപ്പ്,

" എല്ലാ പ്രതികളേയും ശിക്ഷിക്കുമെന്നും കേസ് അട്ടിമറിച്ച പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും, അമ്മ പറയുന്ന ഏത് ഏജൻസിയെ വച്ചും കേസ്അന്വോഷിക്കാമെന്നും ഉറപ്പുകൊടുത്തു ".

മുഖ്യമന്ത്രി പറഞ്ഞ വാക്കിന്മേൽ തങ്ങൾക്ക് നീതി കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ആ കുടുംബത്തിന് കേൾക്കാൻ കഴിഞ്ഞത്, കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥ്രായ എസ് ഐ ചാക്കോയെ സി ഐ യും ,Dysp സ്വോജനെ ക്രൈംബ്രാഞ്ച് എസ് പി യാക്കി പ്രമോഷൻ കൊടുത്തുമെന്നതാണ് മാത്രമല്ല സ്വോജന് ഐ പി എസ് നൽകുന്നതിനുള്ള ശുപാർശ്ശയിലാണ് സംസ്ഥാന സർക്കാരെന്നുമാണ്.

ഈ വിവരമറിഞ്ഞതോടെ സർക്കാരിന്മേലുണ്ടായിരുന്ന സർവ്വ വിശ്വാസവും തകർന്നതോട് മാർസൺ, C R നീലകണ്ഠൻ, വിളയോടി വേണുഗോപാൽ ,ഫാദർ അഗസ്റ്റ്യൻ വട്ടോളി എന്നിവരുൾപ്പെടുന്ന കേരളത്തിലെ ഒട്ടനവതി സംഘടനകളേയും, പ്രമുഖ വ്യക്തികളേയും ഉൾപ്പെടുത്തി " നീതി സമരസമതി " രൂപീകരിക്കുകയും പ്രത്യക്ഷ സമരമുഖം തുറക്കുകയും ചെയ്തു.

സമരസമിതിയുടെ നേതൃത്വത്തിൽ വിവരാവകാശ നിയമപ്രകാരം വാളയാർ പോലിസ്റ്റേഷനിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്യപ്പെട്ട പോസ്കോ കേസുകളുടെ എണ്ണം 41 ആണ്, അതിൽ പന്ത്രണ്ട് കേസുകളുടേയും വിചാരണ കഴിഞ്ഞപ്പോൾ ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന് പറയുമ്പോൾ പ്രതികൾ നിർബന്ധമായി രക്ഷപെടണമെന്നത് ആരുടെയോ രഹസ്യ അജണ്ഢയാണ്.

വാളയാർ മക്കളുടെ കൊലയാളികൾ ഉൾപ്പെടെ ബാക്കി 12 കേസിലേയും പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായ വക്കീൽ N രാജേഷ് ആണ് പാലക്കാട് ശിശുക്ഷേമ വകുപ്പിൻ്റെ ചെയർമാർ .

എർണാകുളം ഹൈകോടതി മുമ്പാകെ ആരംഭിച്ച സമരം കാൽനട പ്രചരണ ജാഥയായി 18 ദിവസത്തെ നടത്തത്തിനൊടുവിൽ സെക്രട്ടറിയേറ്റ് പടിക്കൽ സമാപിച്ചു കൊണ്ട് രാപ്പകൽ സമരത്തോടൊപ്പം ഏകദിന സത്യാഗ്രഹ സമരം ആരംഭിക്കുകയും, എന്നാൽ കോവിഡ് മാനദ്ദണ്ഡത്തിൻ്റെ മറവിൽ പോലീസ് സമരപന്തൽ ആഴിക്കുകയും, തുടർന്ന് പാലാക്കാട് അട്ടപ്പള്ളത് ആ മക്കളുടെ വീട് സമരമുഖമാകുകയുമാണ് ചെയ്തത്.

കോടതി വിധി വന്ന ഒക്ടോബർ 25 മുതൽ മുഖ്യമന്ത്രി വാക്കുപറഞ്ഞുചതിച്ച ഒക്ടോബർ 31 വരെ

"വിധിദിനം മുതൽ ചതി ദിനം വരെ "അട്ടപ്പള്ളത്തെ വീട്ടിൽ അനിശ്ചിതാകാല സമരം ആരംഭിച്ചു.

ആ വീടിൻ്റെ തൊട്ടടുത്തു കൂടി സഞ്ചരിച്ച പട്ടിക വിഭാഗവകുപ്പു മന്ത്രി AK ബാലൻ പറഞ്ഞത് "അമ്മ എന്തിനാണ് സമരം കിടക്കുന്നത് എന്ന് അറിയില്ല "എന്നായിരുന്നു

രണ്ട് കുട്ടികൾ കൊല ചെയ്യപ്പെട്ട ആ വീട്ടിൽ അവരെ കണ്ടൊന്ന് ആശ്വസിപ്പിക്കാനുള്ള മനസാന്നിധ്യം ആ മന്ത്രിക്ക് ഇല്ലാതെ പോയി,

മന്ത്രിയുടെ അസംശയത്തിന് ഉത്തരം കൊടുക്കുന്നതിനായി വാളയാറമ്മ സമര സമിതി യോടൊപ്പം Ak ബാലൻ്റെ വസതിയിലേക്ക് ജാഥ നയിച്ചു.

കണ്ണുതുറക്കാത്ത നീതിപീഠത്തിൻ്റെയും, വാക്ക് ലംഘിക്കുന്ന സർക്കാരിൻ്റെ നെല പാടിനെതിരായി പാലക്കാടിൻ്റെ ഹൃദയഭാഗത്ത് അവർ പന്തലുകെട്ടി അനിശ്ചിതകാല സമര പോരാട്ടമാരംഭിച്ചു , നിരാഹാരം കെടന്നിട്ടും കേരളത്തിലെ മുഴുവൻ പൊതു സമൂഹവും ആ സമരപന്തലിൽ എത്തിയിട്ടും ഗവൺമെൻ്റടുത്ത നെല പാടിന് മാത്രം മാറ്റം വന്നില്ല,

അമ്മ ഹൈക്കോടതിയിൽ ആവശ്യപ്പെട്ട പ്രകാരം കേസ് C B I ക്ക് വിടാൻ തീരുമാനം ആകുകയും, എന്നാൽ മൂത്ത കുട്ടിയുടെ കേസ് അന്വോഷണം മാത്രം ഗവൺമെൻറ CBI ക്ക് വിടുകയാണ് ചെയ്തത്.

വീണ്ടും അമ്മ കോടതിയിൽ ഇളയ കുട്ടിയുടെ വിഷയം ഉന്നയിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ കുട്ടിയുടെ അന്വോഷണ ചുമതലയും CBI യെ ഏൽപിക്കുന്നത്.

അമ്മപുനരന്വേഷണം പറയുമ്പോൾ ഗവൺമെൻ്റ തുടരന്വോഷണത്തിനായി ഉത്തരവിടുന്നു മാത്രമല്ല CBI അന്വോഷണം തുടങ്ങിയെന്ന് പറയുമ്പോഴും ഈ കേസുകളുടെ ഫയലുകൾ നാളിതുവരെയായി ഗവൺമെൻ്റ CBI ക്ക് കൈമാറിയിട്ടില്ലയെന്ന് കോടതി പറയുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൻ്റെ അന്നുവരെ തനിക്ക് നീതി ലഭിച്ചില്ലങ്കിൽ തൻ്റെ തല മുണ്ഡനം ചെയ്ത് ജനങ്ങളോട് പറയാൻ താൻ തെരുവിലിറങ്ങുമെന്ന് ആ അമ്മ പ്രഖ്യാപിക്കുകയും അവർ കാത്തിരിക്കുകയും ചെയ്തു,

ഭരണകൂടം ഒരു തീരുമാനമെടുക്കുന്നതിനായും, വാളയാറമ്മ തലമുണ്ഡനം ചെയ്യാതിരിക്കുന്നതിനായും, കേരളത്തിലെ പത്തോളം പുരുഷന്മാർ മുന്നറിയിപ്പായി തല മുണ്ഡനം ചെയ്തു

"തല വെട്ടിയാലും മനസ്സലിയാത്ത ഈ ഗവൺമെൻ്റിൻ്റെ മുന്നിൽ മുടി വെട്ടിയിട്ട് എന്ത് കാര്യം"

. അവസാനം ഇലക്ഷൻ പ്രഖ്യാപനം കഴിഞ്ഞതിൻ്റെ അടുത്ത ദിവസം ," വാളയാറമ്മ വാക്കുപാലിച്ചു പെറ്റമ്മയുടെ വേദന മനസിലാക്കാൻ കഴിയാത്ത സർക്കാരിൻ്റെ അവഗണനക്ക് മുൻപിൽ ലോകത്തെ സാക്ഷി നിർത്തി " സ്വോജൻ്റെ തലയിൽ തൊപ്പിയുളളിടത്തോളം കാലം തൻ്റെ തലയിൽ മുടിയുണ്ടാകുകയില്ലന്ന് " ഉറക്ക് പറഞ്ഞു കൊണ്ടവർ പെയ്തിറങ്ങിയ കണ്ണീർ ഈ മണ്ണിൽ സമർപ്പിച്ചു കൊണ്ട് തൻ്റെ മക്കടെ കുഞ്ഞുടുപ്പ് നേഞ്ചോട് ചേർത്തവർ ലോകത്തിന് മുൻപിൽ തൻ്റെ തലയിലെ മുടി വടിച്ചിറക്കന്നതിനായ തലകുനിച്ചു കൊടുത്തുകൊണ്ട് ഇരകളാക്കപ്പെട്ട എല്ലാ അമ്മമാരുടേയും പ്രതീകമായി മാറുകയായിരുന്നു.

സ്വന്തം മക്കളുടെ നീതിക്കായി അവർ തെരുവിലിറങ്ങി ഇത് തൻ്റെ വിധിയാണന്ന് കരുതി മനസിൽ ആsക്കി വച്ച സർവ്വവേദനയും ഓരോന്നായി ലോകത്തോട് വിളിച്ചു പറഞ്ഞു ഭരണകൂടത്തിനോടൊപ്പം നിൽക്കുന്നവർ പോലും മറ്റാരുടേയും കണ്ണിൽപ്പെടാതെ വാളയാറമ്മയോട് പറഞ്ഞു ഞങ്ങൾ ഉണ്ടാകും ഒപ്പം.

അവരുടെ കണ്ണീർ ഇന്ന് കേരളം ഏറ്റെടുത്തു കഴിഞ്ഞു, ഇന്നവർ കാലു പിടുപ്പിച്ച മുഖ്യമന്ത്രിക്ക് തുല്ല്യയായ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ജനവിധി തേടുന്നു, എതിരില്ലാത്ത മുഖ്യമന്ത്രിക്ക് ശക്തയായ എതിരാളി.

ബാബാ സാഹേബ് അംബേദ്ക്കർ ഇൻഡ്യക്ക് നൽകിയ സാമൂഹ്യനീതി എന്ന ഭരണഘടന ദലിതരായ, നിർധനരായാ വിദ്യാഭ്യാസമില്ലാത്ത, വാർക്കപണിക്ക് പോകുന്നഈ കുടുംബത്തിന് എന്തേ സ്ത്രീ സുരക്ഷ ഉറപ്പ് പറഞ്ഞ മുഖ്യമന്ത്രിയും ഭരണകൂടവും നൽകിയില്ല.

ഇൻഡ്യൻ ഭരണഘടന സംരക്ഷണം പ്രത്യേക പരിഗണനാ വിഭാഗമായ പട്ടികവിഭാഗത്തിന് നേടികൊടുക്കാക്കേണ്ട നമ്മുടെ പട്ടികവിഭാഗ മന്ത്രി AK ബാലൻ ധർമ്മടണ്ഢലത്തിലെ ഭാഗ്യവതിയമ്മയുടെ സ്ഥാനാർത്ഥിത്വം അറിഞ്ഞതിന് ശേഷം നടത്തിയ പ്രസ്ഥാവന നമ്മൾ കണ്ടു.

"അപമാനിക്കാനാണ് തീരുമാനമെങ്കിൽ രാഷ്ട്രീയമായി നേരിടും

ഇവർ കേരളത്തിൽ നടത്തിവരുന്ന രാഷ്ട്രീയമായ നേരിടീലിൻ്റെ ഭാഗമായി രാഷ്ട്രീയ കൊലപാതകങ്ങളും, വിഷ്ണു പ്രണോയിയുടെയയും, മധുവിൻ്റെയും, വിനായകൻ്റെയും, വാഴ കച്ചിയിൽ കൊന്ന് കെട്ടിത്തൂക്കിയ കൊല്ലത്തെ യുവാവിൻ്റേയും, എഴുതപ്പെടാത്ത എത്രഅമ്മമാരുടെ കണ്ണുനീരാണ് ഇന്നും തോരാത്ത മുറിവുകളായ് അവശേഷിക്കുന്നത്.

ചരിത്രത്തിൽ ഇന്നേ വരെ കാണാത്ത പോരാട്ടം മൗനമായിരിക്കുന്ന ഒരായിരം ഇരകളാക്കപ്പെട്ട അമ്മമാരുടെ ശബ്ദമായി, കാപാലികന്മാരുടെ കാമഭ്രാന്തിന് ഇരയായി ജീവൻ വെടിയേണ്ടിവന്ന മക്കൾക്കും, മരിക്കുന്നതിനൊപ്പം ജീവിക്കുന്ന എല്ലാ മക്കൾക്കളുടേയും ശബ്ദമായി വാളയാർ ഭാഗ്യവതി തൻ്റെ മക്കളുടെ പ്രതീകമായ " ഫ്രോക്ക്‌ (കുഞ്ഞുപ്പ്)"അടയാളത്തിൽ ജനവിധി തേടുന്നു

ആ അമ്മയ്ക്കൊപ്പം നമ്മൾക്കും ശബ്ദമുയർത്തി പറയാം

"നീതി കിട്ടാതെ മടക്കമില്ല"

"ഇനി ധമ്മം ഉള്ളഇടം ധർമ്മടം പറയട്ടെ''

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Seleena Prakkanamassembly election 2021walayar mother
News Summary - seleena prakkanam facebook post
Next Story