തദ്ദേശ സ്വയംഭരണവകുപ്പിന്റെ വെബ്സൈറ്റ് 12 മണിക്കൂർ വിദേശി നിയന്ത്രണത്തിലായി
text_fieldsപാലക്കാട്: തദ്ദേശ സ്വയംഭരണ വകുപ്പിെൻറ വെബ്സൈറ്റ് ബംഗ്ലാദേശി ഹാക്കർമാരെന്ന് സംശയിക്കപ്പെടുന്നവർ നിയന്ത്രണത്തിൽ വെച്ചത് 12 മണിക്കൂറിലേറെ. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് പൂർവാവസ്ഥയിൽ പൊതുജനത്തിന് ലഭ്യമായി തുടങ്ങിയത് ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ മാത്രമാണ്. ബംഗ്ലാദേശിൽ നിന്നുള്ള സംഘമാണ് ഹാക്കിങ്ങിന് പിന്നിലെന്നാണ് വിദഗ്ധരുടെ അനുമാനം. വെബ്സൈറ്റിൽ നിന്ന് വിവരങ്ങളൊന്നും നഷ്ടമായിട്ടില്ലെന്നാണ് സർക്കാറിെൻറ കീഴിൽ പ്രവർത്തിക്കുന്ന ഐ.ടി. വിദഗ്ധരുടെ ഭാഷ്യം.
തദ്ദേശ സ്വയംഭരണ വകുപ്പിെൻറ lsgkerala.gov.in വെബ്സൈറ്റാണ് തിങ്കളാഴ്ച രാത്രിയോടെ ഹാക്ക് ചെയ്യപ്പെട്ടത്. വെബ്സൈറ്റിൽ പ്രവേശിക്കുന്നവർക്ക് ‘ടീം സി.സിയാൽ ഹാക്ക് ചെയ്യപ്പെട്ടു’ എന്ന സന്ദേശം മാത്രമാണ് ലഭിച്ചിരുന്നത്. ‘സൈബർ കമാൻഡോസ് ’ എന്ന ബംഗ്ലാദേശി ഹാക്കർ ഗ്രൂപ്പാണ് ഹാക്കിങ്ങിന് പിന്നിലെന്നാണ് ഐ.ടി. വിദഗ്ധരുടെ നിഗമനം. മധ്യപ്രദേശ് ഹൈകോടതിയുടെ വെബ്സൈറ്റ് കഴിഞ്ഞ ദിവസം ഹാക്ക് ചെയ്തപ്പോഴും ഇതേ സന്ദേശമാണ് പ്രദർശിപ്പിച്ചിരുന്നത്. അന്ന് നടത്തിയ അന്വേഷണത്തിൽ ബംഗ്ലാദേശിൽ നിന്നുള്ള ഹാക്കർമാരാണ് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിെൻറ വെബ്സൈറ്റും ഹാക്ക് ചെയ്തത് ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്.
ഹാക്ക് ചെയ്യപ്പെട്ട് മണിക്കൂറുകൾക്കകം പൂർവസ്ഥിതിയിലാക്കാൻ സാധിച്ചു എന്നും ഡാറ്റകളൊന്നും നഷ്ടമായിട്ടില്ലെന്നും സർക്കാർ നിയന്ത്രണത്തിലുള്ള ഐ.ടി സെൽ വിദഗ്ധർ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിെൻറ ഹാക്ക് ചെയ്തതിെൻറ പശ്ചാത്തലത്തിൽ മറ്റ് സർക്കാർ വെബ്സൈറ്റുകളുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സൈറ്റ് ഹാക്ക് ചെയ്തതിെൻറ ഉദ്ദേശ്യലക്ഷ്യങ്ങൾ ഉൾെപ്പടെയുള്ള കാര്യങ്ങൾ വിശദമായ അന്വേഷണത്തിൽ മാത്രമേ കണ്ടെത്താൻ സാധിക്കൂ എന്നും സർക്കാർ ഐ.ടി വിദഗ്ധർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.