Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെപ്​തംബർ 28 നു...

സെപ്​തംബർ 28 നു ശേഷമുള്ള സ്വാശ്രയ മെഡി. പ്രവേശങ്ങൾ റദ്ദാക്കുമെന്ന്​ ജെയിംസ്​ കമ്മറ്റി

text_fields
bookmark_border
സെപ്​തംബർ 28 നു ശേഷമുള്ള സ്വാശ്രയ മെഡി. പ്രവേശങ്ങൾ റദ്ദാക്കുമെന്ന്​ ജെയിംസ്​ കമ്മറ്റി
cancel

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക്‌ സെപ്തംബര്‍ 28ന് ശേഷം നടത്തിയ എല്ലാ പ്രവേശങ്ങളും റദ്ദാക്കുമെന്ന് ജെയിംസ് കമ്മിറ്റി. മാനേജുമ​െൻറ്​ സീറ്റുകളിലേക്ക്​ 28 ശേഷം പ്രവേശം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. 

സ്വാശ്രയ മെഡിക്കല്‍ കോളജുകളിൽ സെപ്തംബര്‍ 28 ന് ശേഷം ഏകീകൃത കൗണ്‍സിലിങ്ങിന്റെ അടിസ്ഥാനത്തിലാകണം പ്രവേശമെന്ന സുപ്രീം കോടതി ഉത്തരവി​​െൻറ അടിസ്ഥാനത്തിലാണ്​ ജെയിംസ് കമ്മിറ്റിയുടെ നിര്‍ദ്ദേശം.

28 വരെ മാത്രമേ മാനേജ്‌മെന്റുകള്‍ക്ക് നിലവിലെ രീതിയില്‍ പ്രവേശനം നടത്താന്‍ അനുവാദമുള്ളു.  ഇതിനു ശേഷം നടന്ന  പ്രവേശനങ്ങളെല്ലാം റദ്ദാക്കുമെന്നാണ് കമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നത്​. ഇതുവരെ നടന്നിട്ടുള്ള പ്രവേശനങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിഷയത്തിൽ കരുണ മെഡിക്കല്‍ കോളജിനെതിരെ ​ജെയിംസ് കമ്മിറ്റി സുപ്രിംകോടതിയില്‍ ഹരജി നൽകി. പ്രവേശവുമായി ബന്ധപ്പെട്ട രേഖകള്‍ കരുണ മെഡിക്കല്‍ കോളജ്​ കൈമാറുന്നില്ലെന്ന്​ കാണിച്ചാണ് ഹരജി.

അതേസമയം, കേരളത്തിന്​ പ്രവേശനത്തിനുള്ള കാലയളവ് സുപ്രീംകോടതി നീട്ടി നൽകി. ഒക്​ടോബർ ഏഴുവരെയാണ്​ നീട്ടിയത്​. 250 സീറ്റുകളിലേക്ക്​ കൂടി പ്രവേശം നടക്കാനുണ്ടെന്നും അതിനാൽ സമയം നീട്ടി നല്‍കണമെന്നുള്ള കേരളത്തി​​െൻറ അപേക്ഷയിലാണ്​  സുപ്രീം കോടതിസമയം നീട്ടി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neetmedical admissionself fiancingKerala News
News Summary - self finacing medical admission in kerala
Next Story