സ്വാശ്രയ പ്രതിസന്ധി: പരിഹാര നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക് ഗാരൻറിയുടെ പേരില്‍ കുട്ടികള്‍ക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കത്തിൽ അഞ്ച് നിര്‍ദേശങ്ങളാണ് പ്രതിപക്ഷനേതാവ് മുന്നോട്ടുെവച്ചിരിക്കുന്നത്.
ബാങ്ക് ഗാരൻറി ഹാജരാക്കാന്‍ സുപ്രീംകോടതി 15 ദിവസം കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിെൻറ പേരില്‍ ഒരൊറ്റ കുട്ടിക്കും പ്രവേശനം നിഷേധിക്കപ്പെടുന്നിെല്ലന്ന് ഉറപ്പുവരുത്തണം. ബാങ്ക് ഗാരൻറി ലഭിച്ചേതീരൂവെന്ന് 15 ദിവസത്തേക്ക് കുട്ടികളെ നിര്‍ബന്ധിക്കരുത്. പ്രവേശനം കര്‍ശനമായും മെറിറ്റിെൻറ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം.
ബാങ്ക് ഗാരൻറിക്ക് പകരം അതേ സ്വഭാവത്തിലുള്ള മറ്റേതെങ്കിലും ഗാരൻറി ഹാജരാക്കാന്‍ അനുവദിക്കുകയോ ബാങ്ക് ഗാരൻറിക്കായി വിദ്യാഭ്യാസ ലോണ്‍ എടുക്കാന്‍ സര്‍ക്കാര്‍ കുട്ടികളെ സഹായിക്കുകയോവേണം. സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കി എല്ലാ വസ്തുതകളും കോടതി മുമ്പാകെ കൊണ്ടുവരാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ ആരായണം.
ബാങ്ക് ഗാരൻറിക്ക് പകരം ബോണ്ട് നല്‍കിയാല്‍ മതിയെന്ന് സുപ്രീംകോടതിയില്‍നിന്ന് വിധി സമ്പാദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഫീസ് നിര്‍ണയ കമ്മിറ്റി ഫീസിെൻറ കാര്യത്തില്‍ അവസാന തീരുമാനമെടുക്കുന്നത് വരെ കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഗാരൻറി നില്‍ക്കാമെന്ന് സുപ്രീംകോടതിയില്‍ സമ്മതിക്കണം. സര്‍ക്കാറിന് ഗാരൻറി നല്‍കാന്‍ ബുന്ധിമുട്ടുണ്ടെങ്കില്‍ സഹകരണ ബാങ്കുകള്‍ വഴി ഗാരൻറി ലഭ്യമാക്കുന്നതിനുള്ള സാധ്യത ആരായണമെന്നും പ്രതിപക്ഷനേതാവ് നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.