സ്വാശ്രയ വിദ്യാഭ്യാസം അഴിമതിയുടെ കൂത്തരങ്ങ്–എ.കെ. ആൻറണി
text_fieldsകൊച്ചി: സ്വാശ്രയ വിദ്യാഭ്യാസം അഴിമതിയുടെ കൂത്തരങ്ങായെന്നും വിജിലൻസ് അന്വേഷണം ആരംഭിക്കേണ്ടത് ഇൗ മേഖലയിൽനിന്നാണെന്നും എ.െഎ.സി.സി അച്ചടക്ക സമിതി ചെയർമാൻ എ.കെ. ആൻറണി. കോൺഗ്രസ് നേതാവ് വയലാർ രവിയുടെ 80ാം ജന്മദിനാഘോഷ ഭാഗമായി ഡി.സി.സി സംഘടിപ്പിച്ച ‘വയലാർജിക്കൊപ്പം സ്നേഹവിരുന്ന്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ആൻറണി.
വ്യവസായികളും കച്ചവടക്കാരും കോളജുകൾ ആരംഭിച്ച് സ്വാശ്രയ വിദ്യാഭ്യാസ മേഖല കച്ചവടമായി മാറി. എയിഡഡ് മേഖലയിൽ പ്രവേശനത്തിന് പണം ചോദിച്ചിരുന്നില്ല. വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും കോഴ വാങ്ങിയാൽ പഠനം കഴിഞ്ഞിറങ്ങുന്നവർക്ക് അഴിമതിക്കെതിരെ എങ്ങനെ പ്രതികരിക്കാനാകും. എയിഡഡ് മേഖലയിലെ അഴിമതിയെക്കുറിച്ച് പറയാൻ എല്ലാവർക്കും മടിയാണ്.
സമുദായ സംഘടനകളാണ് സ്ഥാപനം നടത്തുന്നത് എന്നതാണ് കാരണം. വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെ കെ.എസ്.യു ശക്തമായി പ്രതികരിക്കണം. വയലാർ രവിയുടെ പിന്മുറക്കാർ വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ മേഖലയിലെ എല്ലാവരും അഴിമതിയുടെ കറപുരണ്ടവരല്ലെന്നും തെറ്റ് ചെയ്യുന്നവരെ നിയന്ത്രിക്കാൻ നടപടി വേണമെന്നും തുടർന്ന് സംസാരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യുന്നതിെനക്കാൾ വലിയ കുറ്റമാണ് സർക്കാർ ഫീസ് വർധിപ്പിക്കുക വഴി വിദ്യാർഥികളോട് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.