സ്വാശ്രയ മെഡിക്കൽ പ്രവേശനം: സർക്കാറിന് ഹൈകോടതിയുടെ വിമർശനം
text_fieldsകൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സർക്കാറിന് ഹൈകോടതിയുടെ വിമർശനം. വിദ്യാർഥികളെ സംരക്ഷിക്കാനാണ് സുപ്രീംകോടതി പറഞ്ഞതെങ്കിലും സർക്കാർ അതു ചെയ്യുന്നില്ലെന്ന് കോടതി പറഞ്ഞു. കൃത്യസമയത്ത് കാര്യങ്ങൾ ചെയ്യുന്നില്ല. ഫീസ് പ്രശ്നം കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. എൻ.ആർ.െഎ ക്വാട്ടയിൽ ഉയർന്ന ഫീസ് വാങ്ങാൻ പറഞ്ഞിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. എൻട്രൻ’സ് കമീഷണർ നിസാര പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയിരിക്കുകയാണെന്നും കോടതി വിമർശിച്ചു.
കുട്ടികളെ കുറിച്ചോ രക്ഷിതാക്കെള കുറിച്ചോ മാനേജ്മെൻറ് ചിന്തിക്കുന്നില്ല. അലോട്ട്മെൻറ് പൂർത്തിയായിട്ടും സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് എങ്ങനെയാണ് േചാദിച്ച കോടതി സർക്കാർ വിദ്യാർഥികളുടെ അവസ്ഥ മനസിലാക്കുന്നിെല്ലന്നും വിമർശിച്ചു. കുട്ടികളുടെ ഭാവി പരിഗണിക്കാതെയാണ് ഫീസിെൻറ കാര്യത്തില്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രവേശനം നീണ്ടുപോകാനുള്ള സാഹചര്യം ഉണ്ടാക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹരജികളിൽ വിശദവാദം കേൾക്കുന്നതിനായി പറയാൻ നാളേക്ക് മാറ്റി. നാളെ ഇത് സംബന്ധിച്ച കൃത്യമായ നിലപാട് കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിർണയിച്ച അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസിനെ ചോദ്യംചെയ്ത് സ്വാശ്രയ മാനേജ്മെൻറുകൾ നൽകിയ ഹരജിയിലാണ് ഹൈകോടതി വാദം കേട്ടത്. അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ച നടപടി നേരേത്ത ശരിവെക്കുകയും പ്രവേശന നടപടികളുമായി മുന്നോട്ടുപോകാനും കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്ത് കോഴിക്കോട് കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ കോളജുകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 11 ലക്ഷം രൂപ വരെ ഫീസ് ഇൗടാക്കാൻ കോളജുകൾക്ക് അനുമതി നൽകിയ സുപ്രീംകോടതി, കേസ് ഉടൻ തീർപ്പാക്കാൻ ഹൈേകാടതിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.