സ്വാശ്രയ മെഡിക്കൽ പ്രവേശനം: ഇന്നത്തെ കോടതിവിധികളിൽ കണ്ണുംനട്ട് സർക്കാറും വിദ്യാർഥികളും
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ തിങ്കളാഴ്ചത്തെ കോടതിവിധികളിൽ കണ്ണുംനട്ട് വിദ്യാർഥികളും സർക്കാറും. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിർണയിച്ച അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസിനെ ചോദ്യംചെയ്ത് സ്വാശ്രയ മാനേജ്മെൻറുകൾ നൽകിയ ഹരജിയിൽ തിങ്കളാഴ്ച ഹൈകോടതി അന്തിമ വിധിപറയും. അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ച നടപടി നേരേത്ത ശരിവെക്കുകയും പ്രവേശന നടപടികളുമായി മുന്നോട്ടുപോകാനും കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു.
ഇതിനെ ചോദ്യംചെയ്ത് കോഴിക്കോട് കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ കോളജുകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 11 ലക്ഷം രൂപ വരെ ഫീസ് ഇൗടാക്കാൻ കോളജുകൾക്ക് അനുമതി നൽകിയ സുപ്രീംകോടതി, കേസ് ഉടൻ തീർപ്പാക്കാൻ ഹൈേകാടതിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. അഞ്ചു ലക്ഷം രൂപയിൽനിന്ന് ഫീസ് ഉയർന്നാൽ വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും ആശങ്കയിലാക്കും. മെറിറ്റ് ഉണ്ടായാലും ഉയർന്ന ഫീസ് കാരണം ഒേട്ടറെ വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ കഴിയാത്ത അവസ്ഥ വരും. കേസിൽ വിദ്യാർഥികളും കക്ഷിചേരുന്നുണ്ട്. സംസ്ഥാന സർക്കാറിനും തിങ്കളാഴ്ചയിലെ ൈഹകോടതി വിധി നിർണായകമാണ്. സ്വാശ്രയ പ്രവേശനം കുത്തഴിഞ്ഞതിന് പഴികേട്ട സർക്കാറിന് ഫീസ് അഞ്ചുലക്ഷത്തിൽ പിടിച്ചുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ വൻ തിരിച്ചടിയാകും.
പെരിന്തൽമണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.െഎ മെഡിക്കൽ കോളജുകൾ നാലുതരം ഫീസ് ഘടനയിൽ പ്രവേശനത്തിനായി ഒപ്പിട്ട കരാറിലെ ചില വ്യവസ്ഥകൾ ഹൈകോടതി റദ്ദ് ചെയ്തതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇൗ കേസും തിങ്കളാഴ്ച പരിഗണനക്ക് വരുന്നുണ്ട്. കഴിഞ്ഞവർഷത്തെ പ്രവേശന കരാർ തന്നെയാണ് ഇൗ വർഷവും ഇരു കോളജുകളും സർക്കാറുമായി ഒപ്പിട്ടത്. വ്യവസ്ഥകൾ റദ്ദാക്കിയതോടെ കരാറിൽനിന്ന് പിന്മാറുകയാണെന്നറിയിച്ച് കോളജുകൾ സർക്കാറിന് കത്ത് നൽകിയിരുന്നു. രണ്ട് കോളജുകളിലേക്കും പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തിയിട്ടില്ല. കരാർ വ്യവസ്ഥകൾ പുനഃസ്ഥാസ്ഥാപിച്ചില്ലെങ്കിൽ അഞ്ചുലക്ഷം രൂപ ഏകീകൃത ഫീസിലേക്ക് മാറാനാണ് ഇൗ കോളജുകളുടെ തീരുമാനം. കെ.എം.സി.ടി, ശ്രീനാരായണ കോളജുകൾക്ക് 11 ലക്ഷം രൂപ വരെ ഫീസ് ഇൗടാക്കാൻ അനുമതി നൽകുന്ന സുപ്രീംകോടതി വിധിക്കെതിരെ സർക്കാറിെൻറ പുനഃപരിശോധന ഹരജിയും തിങ്കളാഴ്ച പരിഗണനക്ക് വന്നേക്കും. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടന പുനഃസ്ഥാപിക്കാൻ വേണ്ടിയാണ് സർക്കാറിെൻറ ഹരജി.
മെഡിക്കൽ/ഡെൻറൽ പ്രവേശനത്തിന് മൂന്നാമത്തെ അലോട്ട്മെൻറ് അനുവദിക്കണമെന്ന സംസ്ഥാന സർക്കാറിെൻറ ഹരജിയും തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. മൂന്നാം അലോട്ട്മെൻറിന് അനുമതി ലഭിച്ചില്ലെങ്കിൽ രണ്ടാം അലോട്ട്മെൻറിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തേണ്ടിവരും. ആദ്യ അലോട്ട്മെൻറ് സർക്കാർ മെഡിക്കൽ കോളജുകളിലേക്കുവേണ്ടി മാത്രമായാണ് നടത്തിയത്.
അേതസമയം, രണ്ട് കോളജുകൾക്ക് മാത്രമായി 11 ലക്ഷം രൂപ ഫീസിന് കോടതിവിധി ലഭിച്ചത് സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷനകത്ത് ഭിന്നതക്കിടയാക്കിയിട്ടുണ്ട്. അസോസിയേഷനിലെ മുഴുവൻ കോളജുകൾക്കും വേണ്ടിയാണ് രണ്ട് കോളജുകൾ കോടതിയെ സമീപിച്ചിരുന്നതെന്നും മറ്റ് കോളജുകളുടെ കാര്യം ഇവർ കോടതിയിൽ ഉന്നയിച്ചില്ലെന്നുമാണ് ആക്ഷേപം. ഇതോടെ ഫീസ് വർധിപ്പിക്കാൻ അനുമതി രണ്ട് കോളജുകൾക്ക് മാത്രമായി പരിമിതപ്പെടുകയായിരുന്നുവെന്നുമാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.