സ്വാശ്രയ ഒാർഡിനൻസ്: തീരുമാനമെടുക്കാൻ പന്ത്രണ്ടാം മണിക്കുർ വരെ എന്തിന് കാത്തിരിക്കുന്നു -ഹൈകോടതി
text_fieldsകൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജ് വിഷയത്തിൽ ഒാർഡിനൻസ് വൈകിയതിൽ സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ രൂക്ഷവിമർശനം. തീരുമാനമെടുക്കാൻ പന്ത്രണ്ടാം മണിക്കുർ വരെ കാത്തിരിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. സർക്കാർ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നും ഹൈകോടതി കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷവും സർക്കാറിന് തെറ്റുപറ്റി. ഇത് തിരുത്താൻ ഹൈകോടതി നിർദേശിച്ചിരുന്നു. സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഫീസ് നിർണയത്തിൽ കാലതാമസം ഉണ്ടായെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ സമ്മതിച്ചു. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുകൾ ഉണ്ടായതാണ് ഫീസ് നിർണയം വൈകാൻ കാരണമായതെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
പുതുക്കിയ ഫീസ് നിരക്ക് സർക്കാർ ഹൈകോടതിയിൽ ഇന്ന് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.