തുടങ്ങാത്ത അധ്യയനവർഷത്തെ ഫീസ് മുൻകൂർ ആവശ്യപ്പെട്ട് കൂടുതൽ സ്വാശ്രയ മെഡി. കോളജുകൾ
text_fieldsതിരുവനന്തപുരം: രണ്ടുമാസം മാത്രം അധ്യയനം നടന്ന ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളിൽനിന്ന് രണ്ടാംവർഷ വാർഷികഫീസും സ്പെഷൽ ഫീസും മുൻകൂർ ആവശ്യപ്പെട്ട് കൂടുതൽ സ്വാശ്രയ മെഡിക്കൽ േകാളജുകൾ. തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീഗോകുലം, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജുകളാണ് ഫീസടക്കാൻ മുന്നറിയിപ്പുമായി വിദ്യാർഥികൾക്ക് നോട്ടീസ് നൽകിയത്.
നേരേത്ത ഒറ്റപ്പാലം പി.കെ. ദാസ്, തൊടുപുഴ അൽ അസ്ഹർ കോളജുകളാണ് നോട്ടീസ് നൽകിയിരുന്നത്. ഇതിൽ അൽ അസ്ഹർ കോളജ് ഒന്നാം വർഷ വിദ്യാർഥികളെ നോട്ടീസ്പരിധിയിൽനിന്ന് ഒഴിവാക്കിയതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട്കോളജുകൾ കൂടി നോട്ടീസ് നൽകിയത്. രണ്ട് കോളജുകളിലെയും നിലവിലെ നാല് ബാച്ച് വിദ്യാർഥികൾ ജൂലൈ 15നകം ഫീസടക്കണമെന്നാണ് നിർദേശം. ജൂലൈ 15നകം ഫീസടച്ചില്ലെങ്കിൽ ഒരു ശതമാനം പിഴയോടെ ജൂലൈ 31നകം ഫീസടക്കാനാണ് എം.ഇ.എസ് കോളജിെൻറ നോട്ടീസിൽ നിർേദശിക്കുന്നത്.
നിലവിൽ ഒന്നാംവർഷ എം.ബി.ബി.എസിന് പഠിക്കുന്ന വിദ്യാർഥികളുടെ അലോട്ട്മെൻറ് നടപടി 2020 നവംബർ 20 നാണ് ആരംഭിച്ചത്. പ്രവേശനനടപടി പൂർത്തിയാക്കി ക്ലാസ് ആരംഭിച്ചത് ഫെബ്രുവരി ആദ്യവും. അധ്യയനം രണ്ടുമാസം പിന്നിട്ടേതാടെ കോവിഡ് രണ്ടാംതരംഗത്തിൽ കോളജുകൾ അടച്ചു. ഇവരുടെ ആദ്യ അധ്യയനവർഷം പൂർത്തിയായിട്ടില്ല. ഇവർ ഹോസ്റ്റലും മെസും ഉൾപ്പെടെ ഉപയോഗിച്ചതും രണ്ടുമാസം മാത്രമാണ്. ഒരുവർഷത്തേക്കുള്ള ഫീസും ഹോസ്റ്റൽ, മെസ് ഉപയോഗത്തിനുള്ള സ്പെഷൽ ഫീസും വിദ്യാർഥികൾ ഒടുക്കിയത് കൈയിലിരിക്കെയാണ് അടുത്ത വർഷത്തെ ഫീസ് അടക്കാൻ നോട്ടീസ് നൽകിയത്. ഇതിനെതിരെ വിദ്യാർഥികളും രക്ഷാകർത്താക്കളും മുഖ്യമന്ത്രിക്കും ഫീ െറഗുലേറ്ററി കമ്മിറ്റിക്കും പരാതി നൽകി.
ജൂലൈയിൽ ഫീസ് ഇൗടാക്കുന്നതിൽനിന്ന് ഒന്നാം വർഷ വിദ്യാർഥികളെ ഒഴിവാക്കാൻ കോളജിന് നിർദേശം നൽകിയതായി എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ പറഞ്ഞു. ഇൗ വിദ്യാർഥികളുടെ ഫീസ് ഇൗടാക്കുന്ന കാര്യത്തിൽ ഫീ െറഗുലേറ്ററി കമ്മിറ്റിയിൽ നിന്ന് വ്യക്തത തേടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.