സ്വാശ്രയ മെഡിക്കൽ, ഡെൻറൽ പ്രവേശനം; ഇന്ന് നിർണായക ചർച്ച
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് നിര്‍ണയിക്കുന്നതിനായി ബുധനാഴ്ച സ്വകാര്യ സ്വാശ്രയ മാനേജ്മെൻറുകളുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും. വൈകീട്ട് 3.30ന് ഡെൻറല്‍ കോളജ് മാനേജ്മെൻറുകളെയും 5.30ന് മെഡിക്കല്‍ കോളജ് മാനേജുമെൻറുകളെയുമാണ് ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ചയുണ്ടാകും. 85 ശതമാനം സീറ്റുകളില്‍ 15 ലക്ഷവും 15 ശതമാനം എന്‍.ആര്.ഐ സീറ്റുകളില്‍ 20 ലക്ഷവുമാണ് വാര്‍ഷിക ഫീസ് മാനേജ്മെൻറുകള്‍ ആവശ്യപ്പെടുന്നത്.
ഇത്രയും ഉയര്‍ന്ന ഫീസ് അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തതോടെയാണ് നേരത്തേ ചര്‍ച്ച പരാജയപ്പെട്ടത്. ഉയര്‍ന്ന ഫീസ് അനുവദിച്ചാല്‍ മാത്രം സര്‍ക്കാറിന് വഴങ്ങിയാല്‍ മതിയെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനുമാണ് മാനേജ്മെൻറുകളുടെ തീരുമാനം. ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെൻറ് പ്രതിനിധികള്‍ ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് മുന്നോടിയായി പ്രേത്യക യോഗം ചേരുന്നുണ്ട്. ഫീസില്‍ ധാരണയുണ്ടാക്കുകയാണ് ഉദ്ദേശ്യം. നിലവില്‍ എല്ലാ സീറ്റിനും 4.85 ലക്ഷം രൂപയാണ് അവര്‍ വാങ്ങുന്നത്. ഇതില്‍ കാലാനുസൃതമായ വര്‍ധന ആവശ്യപ്പെടുമെന്ന് മാനേജ്മെൻറ് പ്രതിനിധികള്‍ പറഞ്ഞു.
അതേസമയം, അഞ്ചരലക്ഷം രൂപ വാര്‍ഷിക ഫീസിന് ക്രിസ്ത്യന്‍ മാനേജ്മെൻറുകള്‍ ധാരണയായേക്കുമെന്ന സൂചനയുമുണ്ട്. സമാന ഫീസിലേക്ക് മറ്റ് മാനേജുമെൻറുകളെയും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഫീസ് വര്‍ധന അനുവദിക്കുമ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒരുവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.