സ്വാശ്രയ മെഡിക്കല്‍ പ്രവേശന ബില്‍ പാസായി; ഫീസ് നിശ്ചയിക്കുന്നതിനും പ്രവേശനമേല്‍നോട്ടത്തിനും സമിതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തുന്നതും ഫീസ് നിശ്ചയിക്കുന്നതും വ്യവസ്ഥ ചെയ്യുന്ന 2017ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ബില്‍ നിയമസഭ പാസാക്കി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവെക്കണമെന്നാശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനെ തുടർന്ന് പ്രതിപക്ഷത്തിെൻറ അഭാവത്തിലാണ് ബിൽ പാസാക്കിയത്. സ്വാശ്രയ മാനേജ്മെൻറുകള്ക്കു മേല്‍ നിയന്ത്രണം സാധ്യമാക്കുന്നതാണ് ബില്ലെന്ന് മന്ത്രി ശൈലജ പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതിയിലും പട്ടികഗോത്രവര്‍ഗത്തിലും മറ്റ് പിന്നാക്ക സമുദായങ്ങളില്‍പെട്ട ആളുകള്‍ക്ക് സീറ്റ് സംവരണം ചെയ്യുന്നതിനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
ഇത്തരം സ്ഥാപനങ്ങളിലെ കോഴ്സുകളിലേക്കുള്ള പ്രവേശന പ്രക്രിയക്ക് മേല്‍നോട്ടം വഹിക്കുന്നതിനും മാര്‍ഗദര്‍ശനം നല്‍കുന്നതിനും ഫീസ് തീരുമാനിക്കുന്നതിനും ‘പ്രവേശനവും ഫീസ് നിയന്ത്രണവും’ എന്ന സമിതി രൂപവത്കരിക്കുമെന്നും വ്യവസ്ഥയുണ്ട്.
സുപ്രീംകോടതിയില്‍നിന്നോ ഹൈകോടതിയില്‍നിന്നോ വിരമിച്ച ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയാണ്. ആരോഗ്യവും കുടുംബക്ഷേമവും, നിയമ വകുപ്പുകളുടെ സെക്രട്ടറിമാര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ , പ്രവേശനപരീക്ഷാ കമീഷണര്‍ എന്നിവര്‍ എക്സ്ഒഫിഷ്യോ അംഗങ്ങളാണ്. ഐ.എം.എ പ്രതിനിധി, വിദ്യാഭ്യാസ വിദഗ്ധന്‍, പട്ടികജാതിയിലോ വര്‍ഗത്തിലോപെട്ട വിദ്യാഭ്യാസ വിദഗ്ധന്‍, ചാര്‍ട്ടേഡ് അക്കൗണ്ടൻറ് എന്നീ അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുമെന്നും ബില്ലിലുണ്ട്. ഫീസ് നിശ്ചയിക്കുന്നതിന് ചില മാനദണ്ഡങ്ങളും സമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മെഡിക്കല്‍ കോഴ്സിെൻറ സ്വഭാവം, സ്ഥലത്തിെൻറയും കെട്ടിടത്തിെൻറയും മുതല്‍മുടക്ക്, സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലം, നടത്തിപ്പ് ചെലവ് എന്നിവ കണക്കിലെടുത്തായിരിക്കണം ഫീസ് നിശ്ചയിക്കേണ്ടത്. ഇതിനു മുമ്പായി സ്ഥാപന അധികാരികളുടെ ഭാഗം കൂടി കേള്‍ക്കണം. ഏതെങ്കിലും സ്വകാര്യ മെഡിക്കല്‍ സ്ഥാപനം വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവേശനം നടത്തുകയോ നിശ്ചയിക്കപ്പെട്ടതില്‍ കൂടുതല്‍ ഫീസ് ചുമത്തിയെന്ന് തെളിഞ്ഞാല്‍ അന്വേഷണം നടത്തണം. ഇതനുസരിച്ച് സ്ഥാപനത്തില്‍ പരിശോധന നടത്താനും നടപടിയെടുക്കാനും അധികാരമുണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.