സ്വാശ്രയ കരാർ വ്യവസ്ഥ : അപ്പീൽ നൽകിയില്ലെങ്കിൽ സർക്കാർ പുറത്താകും
text_fieldsതിരുവനന്തപുരം: കോളജുകളുമായി കരാറിൽ ഒപ്പിടാൻ അധികാരം നൽകുന്ന വ്യവസ്ഥ ഹൈകോടതി റദ്ദാക്കിയതോടെ സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഇടപെടുന്നതിൽ സർക്കാർ പൂർണമായും പുറത്താകും. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഫീ െറഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങളാകും ഇനി ഇക്കാര്യത്തിൽ നിർണായകം. സ്വാശ്രയ കോളജുകളുടെ ആരംഭകാലത്ത് സർക്കാർ മുന്നോട്ടുവെച്ച 50:50 എന്ന സമവാക്യത്തിന് ഇതോടെ പൂർണ അന്ത്യമാകും. രണ്ട് സ്വാശ്രയ േകാളജ് ഒരു സർക്കാർ കോളജിന് തുല്യം എന്ന സമവാക്യത്തിനെതിരെ മാനേജ്മെൻറുകൾ കോടതി കയറിയതോടെ കാലക്രമത്തിൽ അട്ടിമറിക്കപ്പെടുകയായിരുന്നു.
എന്നാലും സർക്കാറുമായി കരാറിന് സന്നദ്ധമാകുന്ന കോളജുകളിലെ 50 ശതമാനം സീറ്റുകളിൽ കുറഞ്ഞ ഫീസിൽ പഠനാവസരം ഒരുക്കാൻ സാധിച്ചിരുന്നു. ഇതിൽ 20 ശതമാനം മെഡിക്കൽ സീറ്റുകളിൽ സർക്കാർ മെഡിക്കൽ കോളജുകളിലെ ഫീസിൽ നിർധന വിദ്യാർഥികൾക്ക് പഠിക്കാനും സാധിച്ചിരുന്നു. ഇൗ വർഷം മൂന്ന് കോളജുകൾ സർക്കാറുമായി കരാറിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. കോടതി ഇടപെടലിനെ തുടർന്ന് രണ്ട് കോളജുകളുമായുള്ള കരാർ റദ്ദാകുകയും പരിയാരം മെഡിക്കൽ കോളജിൽ കരാർ പ്രകാരം പ്രവേശനം നടത്തുകയും ചെയ്തു.
കോളജുകളുമായി സർക്കാറിന് കരാർ ഒപ്പുവെക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമത്തിലെ 17ാം വകുപ്പ് കോടതി അസാധുവാക്കിയതോടെ മുഴുവൻ കോളജുകളിലെയും ഫീസ് നിർണയം പൂർണമായും ഫീ െറഗുലേറ്ററി കമ്മിറ്റിയുടെ ചുമതലയായി. ഇതോടെ അടുത്ത വർഷം പരിയാരം കോളജുമായി പോലും സർക്കാറിന് കരാർ ഒപ്പിടാനാകില്ല. ഫലത്തിൽ സ്വാശ്രയ മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിൽ പൂർണമായും ഏകീകൃത ഫീസ് ഘടന നിലവിൽ വരും. ഇതാകെട്ട, നിർധന വിദ്യാർഥികൾക്ക് തിരിച്ചടിയാകും. ഇൗ വർഷം മെഡിക്കൽ പ്രവേശനത്തിൽ അലോട്ട്മെൻറ് ലഭിച്ചിട്ടും ഒേട്ടറെ നിർധന വിദ്യാർഥികൾ സീറ്റ് ഉപേക്ഷിച്ചതും ഉയർന്ന ഏകീകൃത ഫീസ് കാരണത്താൽ ആയിരുന്നു. കോളജുകളുമായി കരാർ ഒപ്പിടാൻ സർക്കാറിന് അനുമതി നൽകുന്ന നിയമത്തിലെ വ്യവസ്ഥ അംഗീകരിച്ചുകിട്ടാൻ അപ്പീൽ നൽകണമെന്ന ആവശ്യവും ഇതുകൊണ്ടാണ്.
എൻ.ആർ.െഎ ഫീസ് വർധിപ്പിച്ച് നിർധന വിദ്യാർഥികൾക്കായി സർക്കാർ മുന്നോട്ടുവെച്ച സ്കോളർഷിപ് പദ്ധതിയാകെട്ട, പ്രഖ്യാപനത്തിനപ്പുറത്തേക്ക് പോയിട്ടുമില്ല. ഇത്തവണ നൂറിലധികം എൻ.ആർ.െഎ സീറ്റുകൾ ജനറൽ േക്വാട്ടയിലേക്ക് മാറ്റിയതോടെ ഇതുവഴി സർക്കാർ ലക്ഷ്യമിട്ട തുകയും ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.