സ്വാശ്രയ മാനേജ്മെൻറ് അസോസിയേഷനിൽ ഭിന്നത രൂക്ഷം
text_fieldsകൊച്ചി: സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷൻ യോഗം മാറ്റിവെക്കാൻ കാരണം അംഗങ്ങൾക്കിടയിെല ഭിന്നതയെന്ന് ആക്ഷേപം. വിദ്യാർഥി സംഘടനകളുടെ പ്രതിഷേധമാണ് യോഗം മാറ്റിവെക്കാൻ കാരണമായി പറയുന്നതെങ്കിലും സംഘടനക്കുള്ളിലെ ഭിന്നതയും പുറത്തുവന്നിട്ടുണ്ട്. പത്തിൽ താഴെ പ്രവർത്തകർ നടത്തിയ സമരം യോഗം മാറ്റുന്നതിന് കാരണമല്ലെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. എൻ.ആർ.െഎ സീറ്റുകൾ മെറിറ്റ്, സംവരണ സീറ്റുകളാക്കിയ സർക്കാർ നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകൾക്കായാണ് ഞായറാഴ്ച യോഗം ചേരുമെന്ന് അറിയിച്ചത്. എന്നാൽ, മിക്ക കോളജുകളും സർക്കാർ നിലപാടിന് അനുകൂല സമീപനമാണ് സ്വീകരിക്കുന്നത്. പത്തനംതിട്ട മൗണ്ട് സിയൻ, തൊടുപുഴ അൽഅസ്ഹർ, വയനാട് ഡി.എം കോളജ് എന്നിവയുടെ മാനേജ്മെൻറുകൾക്ക് സുപ്രീംകോടതിയിൽ പോകുന്നതിനോട് യോജിപ്പില്ല. എൻ.ആർ.െഎ സീറ്റ് മാറ്റിയതുമൂലം നഷ്ടം സർക്കാറിനാണ്. 20 ലക്ഷം നിശ്ചയിച്ചതിൽ 15 ലക്ഷമാണ് മാനേജ്മെൻറിന് ലഭിക്കുക. അഞ്ചു ലക്ഷം സർക്കാർ പാവപ്പെട്ടവർക്ക് സ്േകാളർഷിപ് നൽകും. മെറിറ്റ് സീറ്റ് ആക്കിയതോടെ സ്കോളർഷിപ് നിർധന വിദ്യാർഥികൾക്ക് ലഭിക്കില്ല. ആരോഗ്യ സർവകലാശാല, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ എന്നിവയുടെ താൽക്കാലിക അംഗീകാരം നേടിയവരാണ് മാനേജ്മെൻറ് അസോസിയേഷനെ എതിർക്കുകയും സർക്കാറിനെ അനുകൂലിക്കുകയും ചെയ്യുന്നതെന്നാണ് മറ്റു ചിലരുടെ ആരോപണം. ഇത്തരം കോളജുകളിൽ കുറഞ്ഞ ഫീസിൽ വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകി അംഗീകാര ഉത്തരവ് അനുകൂലമാക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു.
ബാങ്ക് ഗാരൻറി ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കാൻ സാധ്യമല്ലെന്നും 50-50 കരാറിലേക്ക് തിരിച്ചുപോകണമെന്നുമാണ് എം.ഇ.എസ് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.