സ്വാശ്രയ മെഡിക്കൽ പ്രവേശനം: സർക്കാറിനെതിരെ മാനേജ്മെൻറുകൾ നിയമയുദ്ധത്തിന്
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ, ഡെൻറൽ കോളജുകളെ നിയന്ത്രിക്കാൻ സർക്കാർ നിയമനിർമാണം ലക്ഷ്യമിടുേമ്പാൾ പ്രതിരോധ തന്ത്രങ്ങളുമായി മാനേജ്മെൻറുകളും. 50 ശതമാനം സീറ്റിൽ ഉണ്ടായിരുന്ന പ്രവേശനാധികാരവും ഫീസ് നിർണയ അവസരവും ഇല്ലാതാകുന്നത് മുന്നിൽ കണ്ട് കോടതിയെ സമീപിക്കാനാണ് മാനേജ്മെൻറുകളുടെ നീക്കം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി േയാഗത്തിൽ സർക്കാർ നയം വ്യക്തമാക്കിയതോടെയതാണിത്. സ്വകാര്യ മാനേജ്മെൻറുകളുമായി സീറ്റ് പങ്കിടലിനും ഫീസിലും ധാരണയുണ്ടാക്കി പ്രവേശനം നടത്തുന്ന രീതി ഇൗ വർഷം സുപ്രീംകോടതി വിധി പ്രകാരം അനുവദനീയമല്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തിൽ മുഴുവൻ സീറ്റിലേക്കും സർക്കാർ നേരിട്ട് പ്രവേശനം നൽകും. ഫീ െറഗുലേറ്ററി കമ്മിറ്റിയെ ഉപയോഗിച്ച് ഫീസ് നിശ്ചയിച്ച് നൽകും.
പ്രവേശനാധികാരം കവരുന്നതിനെതിരെ ന്യൂനപക്ഷാവകാശം ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ മാനേജുമെൻറുകളും കോടതിയെ സമീപിക്കുമെന്നാണ് സൂചന. പ്രവേശനത്തിന് ‘നീറ്റ്’ ബാധകമാക്കുകയും മെറിറ്റ് പ്രകാരം അപേക്ഷകരെ പ്രവേശിപ്പിക്കേണ്ടത് സംസ്ഥാന ഏജന്‍സി ആയിരിക്കുകയും വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ ഉത്തരവ്. ഒരു എക്സിക്യൂട്ടിവ് ഉത്തരവിലൂടെ പ്രവേശനാധികാരം കവര്ന്നെടുക്കാനാവിെല്ലന്നാണ് മാനേജ്മെൻറുകൾ പറയുന്നത്. കേന്ദ്രസർക്കാർ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയോ നിയമനിര്‍മാണം നടത്തുകയോ ചെയ്യാണം.
2006ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ നിയമം പാസാക്കിയെങ്കിലും അതിലെ സുപ്രധാന വകുപ്പുകള്‍ പലതും ഹൈകോടതി റദ്ദാക്കുകയും മാനേജ്മെൻറുകള്‍ക്ക് അനുകൂലമായി ഉത്തരവ് ലഭിക്കുകയും ചെയ്തതും മാനേജ്മെൻറ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. മുന്വര്ഷങ്ങളിൽതന്നെ ഏകീകൃത ഫീസ് ഈടാക്കിയ ക്രിസ്ത്യന്‍ മാനേജ്മെൻറുകള്‍ 4.4 ലക്ഷം രൂപയാണ് കഴിഞ്ഞവര്‍ഷം മെറിറ്റ്, മാനേജ്മെൻറ് സീറ്റുകളിൽ വാങ്ങിയിരുന്നത്. മുൻ സർക്കാറിെൻറ കാലത്ത് മൂന്നു വർഷത്തേക്ക് ഒപ്പുവെച്ച കരാർ പ്രകാരം അടുത്ത അധ്യയന വര്‍ഷം ഇത് 4.85 ലക്ഷമായി ഉയരും.
എന്നാൽ, കരാറിൽ വ്യവസ്ഥ ചെയ്യുന്ന രൂപത്തിൽ 50 ശതമാനം സീറ്റിലെ പ്രവേശനാധികാരം ലഭിക്കാതെ ക്രിസ്ത്യൻ മാനേജ്മെൻറുകൾ കരാറുമായി മുന്നോട്ടുപോകില്ല. എന്നാൽ, അവരുടെ ഫീസ് നിരക്ക് മറ്റ് മാനേജുമെൻറുകള്‍ക്ക് സ്വീകാര്യമല്ല. എല്ലാ സീറ്റിലും പതിനഞ്ചുലക്ഷം രൂപ എങ്കിലും ഏകീകൃത ഫീസായി നിശ്ചയിക്കണമെന്ന് മാനേജ്മെൻറുകള്‍ നേരത്തേതന്നെ ആവശ്യം ഉയർത്തിയിട്ടുണ്ട്. മുഴുവൻ കോളജുകളുടെയും ഫീസ് നിർണയം െറഗുലേറ്ററി കമ്മിറ്റിയായ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിക്ക് അധികഭാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.