സ്വാശ്രയ മെഡിക്കൽ അന്തിമ ഫീസ് ഘടന നിർണയവും നിയമയുദ്ധത്തിലേക്ക്
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ അന്തിമ ഫീസ് ഘടന നിർണയം തുടക്കത്തിൽതന്നെ നിയമയുദ്ധത്തിലേക്ക്. കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജിലെ വാർഷിക ഫീസ് നിർണയമാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീ െറഗുലേറ്ററി കമ്മിറ്റി പൂർത്തിയാക്കിയത്. ഇൗ അധ്യയന വർഷത്തെ ഫീസ് 4.8 ലക്ഷവും അടുത്ത അധ്യയന വർഷത്തേത് 5.54 ലക്ഷവുമാക്കിയാണ് കമ്മിറ്റി നിശ്ചയിച്ചത്. കോളജിെൻറ വരവ് ചെലവുകണക്കുകൾ ചാർേട്ടഡ് അക്കൗണ്ടൻറിെൻറ സാന്നിധ്യത്തിൽ പരിശോധിച്ചാണ് ഫീസ് നിർണയം നടത്തിയത്. താൽക്കാലിക ഫീസ് നിർണയം പൂർത്തിയായത് മാസങ്ങൾ, ആഴ്ചകൾ നീണ്ട നിയമയുദ്ധത്തിനു ശേഷമായിരുന്നു.
എന്നാൽ, ചെലവിനത്തിൽ ചൂണ്ടിക്കാണിച്ച പലതും കമ്മിറ്റി നിരസിച്ചതായും ഇക്കാര്യത്തിൽ പുനഃപരിേശാധന ആവശ്യപ്പെട്ട് വീണ്ടും കമ്മിറ്റിയെ സമീപിക്കുമെന്നും കോളജ് ഡയറക്ടർ ഡോ.കെ.എം. നവാസ് പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കും. കമ്മിറ്റി മുൻകൂട്ടി നിശ്ചയിച്ച തുക കോളജിന് ഫീസായി അടിച്ചേൽപ്പിക്കുകയായിരുന്നു. വാർഷിക ഫീസിൽ 15 ശതമാനം തുകയാണ് കമ്മിറ്റി മുമ്പാകെ കോളജ് ആവശ്യപ്പെട്ടത്. എന്നാൽ, അനുവദിച്ചത് 10 ശതമാനം മാത്രമാണ്. ഇസ്ലാമിക് അക്കാദമി കേസിലെ വിധി പ്രകാരം കോളജുകൾക്ക് ചുരുങ്ങിയത് 15 ശതമാനം വാർഷിക ഫീസ് വർധനക്ക് അവകാശമുണ്ട്.
വിലവർധനയുടെയും പണപ്പെരുപ്പത്തിെൻറയും സാഹചര്യത്തിൽ ഇൗ ഇനത്തിൽ ഏഴ് ശതമാനം വർധനയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അനുവദിച്ചത് അഞ്ചു ശതമാനമാണ്. കോളജിന് വൈദ്യുതി, വാഹനം തുടങ്ങിയ ഇനത്തിൽ വരുന്ന ചെലവ് സമർപ്പിച്ചിരുന്നെങ്കിലും പരിഗണിച്ചിട്ടില്ല. കമ്മിറ്റി അനുവദിച്ച ഫീസ് ഘടനയിൽ കോളജ് നടത്തിപ്പിന് സാധ്യമല്ലെന്നും ഡയറക്ടർ നവാസ് പറഞ്ഞു.
എന്നാൽ, ആവശ്യമായ രേഖകൾക്കു വേണ്ടി പലതവണ കമ്മിറ്റി കോളജ് അധികൃതർക്ക് നോട്ടീസ് നൽകിയെങ്കിലും പ്രസക്തമായവ പലതും നൽകിയില്ലെന്ന് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് രാജേന്ദ്രബാബു പറഞ്ഞു. 2016-17 വർഷത്തെ പ്രൊവിഷനൽ ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻറ് സമർപ്പിക്കാൻ പലതവണ നോട്ടീസ് നൽകിയിട്ടും ലഭിച്ചില്ല. ഇതിനെത്തുടർന്ന് 2015 -16 വർഷത്തെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻറ് ആണ് കമ്മിറ്റി ഫീസ് നിർണയത്തിനായി പരിഗണിച്ചത്. കഴിഞ്ഞ വർഷം കെ.എം.സി.ടി കോളജിന് താൽക്കാലിക ഫീസായി 10 ലക്ഷം രൂപയാണ് ഹൈകോടതി നിശ്ചയിച്ചുനൽകിയിരുന്നത്. അന്തിമ ഫീസ് ഘടന ഫീ െറഗുലേറ്ററി കമ്മിറ്റിയോട് നിശ്ചയിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ, ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ അധ്യക്ഷ പദവി ഒഴിഞ്ഞതോടെ ഇൗ നടപടി പൂർത്തിയാക്കിയിരുന്നില്ല. ഇതിനെത്തുടർന്ന് 2016-17 വർഷത്തെ ഫീസ് ഘടന കൂടി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചുനൽകിയിട്ടുണ്ട്. 4.15 ലക്ഷം രൂപയാണ് കഴിഞ്ഞ വർഷത്തെ ഫീസായി നിശ്ചയിച്ചത്. ഇൗ വിദ്യാർഥികളിൽനിന്ന് ഒന്നും രണ്ടും വർഷങ്ങളിൽ 10 ലക്ഷം രൂപ വീതം കോളജ് വാർഷിക ഫീസ് ഇൗടാക്കിയിട്ടുണ്ട്. അന്തിമ ഫീസ് ഘടന നിശ്ചയിച്ചതോടെ അധികമായി വാങ്ങിയ തുക കോളജ് തിരികെ നൽകുകയോ വരും വർഷങ്ങളിലെ ഫീസിേലക്ക് അഡ്ജസ്റ്റ് ചെയ്തുനൽകുകയോ ചെയ്യേണ്ടിവരും.
മറ്റ് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയ നടപടികളും കമ്മിറ്റിയുടെ പരിഗണനയിലാണ്. ഒക്ടോബർ 31നകം മുഴുവൻ കോളജുകളിലെയും ഫീസ് നിർണയം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നടപടികൾ നവംബറിലേക്ക് നീളുമെന്നാണ് കമ്മിറ്റി അധികൃതർ നൽകുന്ന സൂചന. പല കോളജുകളും കമ്മിറ്റി ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടില്ല. ഇൗ രേഖകൾ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. ഇൗ വർഷം 11 ലക്ഷം രൂപയാണ് താൽക്കാലിക ഫീസായി സുപ്രീംകോടതി അനുവദിച്ചത്. അന്തിമ ഫീസ് ഘടന നിർണയിക്കാൻ ഫീ െറഗുലേറ്ററി കമ്മിറ്റിയോട് നിർദേശിച്ചിരുന്നു. അഞ്ചു ലക്ഷം രൂപ ഡി.ഡിയായും ആറു ലക്ഷം രൂപ ബാങ്ക് ഗാരൻറിയുമായാണ് കോളജുകൾ ഇൗടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.