സ്വാശ്രയ മെഡി. 11 ലക്ഷം ഫീസ് ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ സുപ്രീംകോടതിയിൽ
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് പുനർനിർണയിക്കാൻ ഫീസ് നിർ ണയ സമിതിക്ക് നിർദേശം നൽകിയ ഹൈകോടതി വിധിക്കെതിരെ മാനേജ്മെൻറുകൾ സുപ്രീംകോട തിെയ സമീപിച്ചു. പ്രോസ്പെക്ടസിൽ നിർദേശിച്ച 11 ലക്ഷം രൂപ ഫീസ് ഇൗടാക്കാൻ അനുവദിക ്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജ് ആണ് ആദ്യം കോടതിയെ സമീപിച്ചത്. തുടർന്ന് നാല് കോളജുകൾ കൂടി ഇേത ആവശ്യം ഉന്നയിച്ച് കോടതിയിലെത്തിയിട്ടുണ്ട്. നേരേത്ത 2017-18, 2018-19 വർഷങ്ങളിലെ വാർഷിക ഫീസായി 4.6-5.66 ലക്ഷം ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയ സമിതി നിശ്ചയിച്ചുനൽകിയിരുന്നു.
ഇതിനെതിരെ സ്വാശ്രയ കോളജുകൾ ഹൈകോടതിയെ സമീപിച്ചിരുന്നു. ഫീസ് നിർണയിക്കാൻ ചേർന്ന യോഗത്തിൽ ക്വോറം തികഞ്ഞില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയ കോടതി നേരത്തെ നിശ്ചയിച്ച ഫീസ് റദ്ദാക്കുകയും പുനർനിർണയത്തിന് സമിതിക്ക് നിർദേശം നൽകുകയും ചെയ്തു.
ഫീസ് നിർണയിക്കാനുള്ള സമിതിയുടെ അധികാരത്തെയായിരുന്നു മാനേജ്മെൻറുകൾ ചോദ്യം ചെയ്തത്. എന്നാൽ, ഇത് ഉൾപ്പെടെയുള്ള മാനേജ്മെൻറുകളുടെ പ്രധാന ആവശ്യങ്ങൾ ഹൈകോടതി തള്ളുകയായിരുന്നു. ഹൈകോടതി ഉത്തരവ് വൻ തുക ഫീസായി ഇൗടാക്കാനുള്ള നീക്കത്തിന് തിരിച്ചടിയാണെന്ന് മനസ്സിലായതോടെയാണ് മാനേജ്മെൻറുകൾ സുപ്രീംകോടതിയെ സമീപിച്ചത്.
കോടതി നിർദേശപ്രകാരം ഫീസ്നിർണയസമിതിയുടെ അംഗസംഖ്യ പത്തിൽ നിന്ന് അഞ്ചാക്കി ചുരുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പ്രവേശന മേൽനോട്ടസമിതിയുടെ അംഗബലം ആറാക്കാനും തീരുമാനിച്ചു. ഒാർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ പരിഗണനയിലാണ്.
ഇതിനിടെയാണ് ഹൈകോടതി വിധിക്കെതിരെ മാനേജ്മെൻറുകൾ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നാവശ്യപ്പെട്ട് രക്ഷാകർത്താക്കളുടെ സംഘടന സർക്കാറിനെ സമീപിച്ചിട്ടുണ്ട്. കേസിൽ രക്ഷാകർത്താക്കളുടെ സംഘടനയും കക്ഷി ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.