സ്വാശ്രയ മെഡിക്കൽ: ഫീസ് ഇരട്ടിയാക്കിയാൽ വഴങ്ങാമെന്ന് മാനേജ്മെൻറ് സമ്മർദം
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിലെ അനിശ്ചിതത്വത്തിനിടെ സ്വാശ്രയ മാനേജ്മ െൻറുകളുമായി മന്ത്രി കെ.കെ. ശൈലജ തിങ്കളാഴ്ച ചര്‍ച്ച നടത്തും. വൈകീട്ട് 6.30ന് മന്ത്രിയുടെ ചേ ംബറിലാണ് ചര്‍ച്ച. സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മെൻറ് അസോസിയേഷന്, കേരള ക്രിസ് ത്യന്‍ പ്രൊഫഷനല്‍ കോളജ് മാനേജ്മെൻറ് അസോസിയേഷന് സംഘടനകളെ ചര്‍ച്ചക്ക് വിളിച ്ചിട്ടുണ്ട്.
ഫീസ് നിർണയിക്കാതെ പ്രവേശന നടപടികളിലേക്ക് കടന്ന സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പറയുന്ന മാനേജ്മെൻറ് അസോസിയേഷൻ ബദൽ ഫീസ് ഘടനയും മുന്നോട്ടുവെച്ചു. 85 ശതമാനം സീറ്റുകളില്‍ കഴിഞ്ഞവർഷം ഇൗടാക്കിയ അഞ്ചര മുതൽ ആറര ലക്ഷം രൂപക്ക് പകരം 12 ലക്ഷം രൂപയും ശേഷിക്കുന്ന എന്‍.ആര്.െഎ േക്വാട്ടയില്‍ 30 ലക്ഷവുമാണ് ആവശ്യപ്പെടുന്നത്. ഇത് യഥാക്രമം 10 ലക്ഷവും 25 ലക്ഷവും ആയാല്‍ വഴങ്ങാമെന്നാണ് വാഗ്ദാനം. ഈ ഫീസ് അനുവദിച്ചാല്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന പത്ത് ശതമാനം കുട്ടികളെ സൗജന്യമായി പഠിപ്പിക്കാന്‍ തയാറാണെന്ന ആനുകൂല്യവും ഇവർ മുന്നോട്ടുവെക്കുന്നു. കോടതിയെ സമീപിച്ച് സർക്കാറിനെ സമ്മർദത്തിലാക്കി ഫീസ് വർധന തന്നെയാണ് മാനേജ്മെൻറുകൾ ലക്ഷ്യമിടുന്നത്.
എന്നാൽ ഉയർന്ന ഏകീകൃത ഫീസ് ഘടനയുടെ പേരിൽ കഴിഞ്ഞ വർഷങ്ങളിൽ പഴികേട്ട സർക്കാർ മാനേജ്മെൻറുകൾക്ക് വഴങ്ങിയാൽ ഫലത്തിൽ മെഡിക്കൽ പ്രവേശനം നിർധന വിദ്യാർഥികൾക്ക് അപ്രാപ്യമായിമാറും. കേരളത്തിൽ തന്നെ പ്രവർത്തിക്കുന്ന എറണാകുളത്തെ അമൃത മെഡിക്കൽ കോളജിൽ വാങ്ങുന്ന ഉയർന്ന ഫീസ് ചൂണ്ടിക്കാട്ടിയാണ് ഉയർന്ന ഫീസിനായുള്ള സമ്മർദം കോളജുകൾ ശക്തമാക്കിയത്. 20 ശതമാനമെങ്കിലും സീറ്റുകളിലെ പ്രവേശനാധികാരം തങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യവും മാനേജ്മെൻറുകള്‍ മുന്നോട്ടുവെക്കുന്നു.
നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ഥികളെ ഈ 20 ശതമാനം സീറ്റുകളിലേക്ക് െതരഞ്ഞെടുക്കാനുള്ള വിവേചനാധികാരം ലഭിച്ചാല്‍മാത്രമേ കോളജുകള്‍ നടത്തുന്ന മാനേജ്മെൻറുകള്‍ക്ക് തങ്ങളുടെ താൽപര്യം സംരക്ഷിക്കാനാകുവെന്നാണ് അവരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.