സ്വാശ്രയ എൻജിനീയറിങ് പ്രവേശനം: മാനേജ്െമൻറ് അസോസിയേഷെൻറ ആവശ്യം സർക്കാർ തള്ളി
text_fieldsതിരുവനന്തപുരം: സ്വാശ്രയ എൻജിനീയറിങ് കോളജ് പ്രവേശനത്തിന് മാനേജ്മെൻറ് അസോസിയേഷൻ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ തള്ളി. ആവശ്യങ്ങൾ ഒന്നടങ്കം സർക്കാർ തള്ളിയതോടെ നേരത്തേ ധാരണയായ ത്രിവത്സര കരാർ വേണ്ടെന്ന് മാനേജ്മെൻറ് അസോസിയേഷനും തീരുമാനിച്ചു. പ്രവേശനത്തിനുള്ള കരാർ വെള്ളിയാഴ്ച ഒപ്പിടാനും തീരുമാനിച്ചു.
കഴിഞ്ഞവർഷത്തേതിന് സമാനമായ കരാർ തന്നെയായിരിക്കും ഇൗ വർഷവും ഒപ്പിടുകയെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് അറിയിച്ചു. പ്രവേശനപരീക്ഷ കമീഷണറുടെ അലോട്ട്മെൻറിനുശേഷം സീറ്റൊഴിഞ്ഞ് പോകുന്ന വിദ്യാർഥികൾ ഒടുക്കേണ്ട പിഴ ഇൗടാക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളായിരുന്നു മാനേജ്മെൻറ് അസോസിയേഷൻ ഉന്നയിച്ചിരുന്നത്.
ബോണ്ട് നൽകി വിദ്യാർഥിക്ക് കോളജിൽനിന്ന് വിടുതൽ വാങ്ങാനുള്ള വ്യവസ്ഥ റദ്ദുചെയ്യണമെന്നായിരുന്നു മാനേജ്മെൻറ് അസോസിയേഷെൻറ പ്രധാന ആവശ്യം. ഇൗ വ്യവസ്ഥയിൽ മാറ്റംവരുത്താൻ കഴിയില്ലെന്ന് സർക്കാർ ആവർത്തിച്ചു. മാനേജ്മെൻറ് േക്വാട്ടയിലെ പ്രവേശനത്തിന് എൻട്രൻസ് കമീഷണറുടെ പ്രീ നോർമലൈസേഷൻ പട്ടികയിൽനിന്ന് അനുമതി വേണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചിരുന്നെങ്കിലും സർക്കാർ വഴങ്ങിയില്ല. ഫീസ് നിരക്ക് കുറക്കണമെന്ന സർക്കാർ ആവശ്യം മാനേജുമെൻറുകളും അംഗീകരിച്ചില്ല. പഴയ ഫീസ് നിരക്ക് തുടരാനാണ് തീരുമാനം. എന്നാൽ, ഫീസ് കുറക്കാൻ സന്നദ്ധരാകുന്ന കോളജുകൾക്ക് ഇക്കാര്യം പ്രവേശനപരീക്ഷാ കമീഷണറെ അറിയിക്കാം.
ഫീസ് നിരക്ക് കുറക്കാൻ സന്നദ്ധരാകുന്ന കോളജുകളുടെ പേരും നിരക്കും പ്രവേശന പരീക്ഷാ കമീഷണറുടെ പ്രവേശന വിജ്ഞാപനത്തിൽ പ്രത്യേകം വ്യക്തമാക്കും. ഇതിനുള്ള വ്യവസ്ഥകൂടി കരാറിൽ ഉൾപ്പെടുത്തുന്നുണ്ട്. വ്യാഴാഴ്ച കരാറിൽ ഒപ്പിടാനായിരുന്നു ധാരണയെങ്കിലും വൈകീേട്ടാടെയാണ് ചർച്ചകൾ പൂർത്തിയായത്. കഴിഞ്ഞവർഷത്തെപോലെ സർക്കാർ അലോട്ട്മെൻറ് നടത്തുന്ന മെറിറ്റ് സീറ്റിൽ പകുതിയിൽ ബി.പി.എൽ വിദ്യാർഥികൾക്ക് 50,000 രൂപയായിരിക്കും വാർഷികഫീസ്.
അവശേഷിക്കുന്ന സർക്കാർ സീറ്റിൽ 75,000 രൂപയും. 35 ശതമാനം വരുന്ന മാനേജ്മെൻറ് േക്വാട്ട സീറ്റിൽ 99,000 രൂപവരെ വാർഷിക ഫീസും 25,000 രൂപ സ്പെഷൽ ഫീസും വാങ്ങാം. എൻ.ആർ.െഎ േക്വാട്ടയിൽ ഒന്നരലക്ഷം രൂപ വരെ വാർഷികഫീസും 25,000 രൂപ സ്പെഷൽ ഫീസും ഇൗടാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.