സ്വാശ്രയ മെഡിക്കൽ പ്രവേശനം: 50 ശതമാനം സീറ്റിൽ ഏകീകൃത ഫീസ് ഘടനയാകാം
text_fieldsതിരുവനന്തപുരം: 50 ശതമാനം സീറ്റുകൾ സർക്കാർ ഫീസിൽ പ്രവേശനം നടത്താൻ ഉത്തരവിറക്കിയ മെഡിക്കൽ കമീഷൻ ബാക്കി സീറ്റുകളിലെ ഫീസ് നിർണയത്തിന് മാർഗരേഖയും പുറപ്പെടുവിച്ചു. കോളജുകൾക്കിടയിൽ ധാരണയിലെത്തിയ ശേഷം ഫീസ് നിർണയ സമിതിക്ക് സംസ്ഥാനാടിസ്ഥാനത്തിൽ ഏകീകൃത ഫീസ് ഘടന നടപ്പാക്കാമെന്നും കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ലാഭേച്ഛയോടെയുള്ള ഫീസ് നിർണയം നടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
മെഡിക്കൽ കോളജിനോട് ചേർന്ന് പ്രവർത്തിക്കുന്ന ആശുപത്രിയുടെ മുഴുവൻ ചെലവും മെഡിക്കൽ വിദ്യാഭ്യാസത്തിെൻറ ചെലവിൽ ഉൾപ്പെടുത്താൻ പാടില്ല. വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്ന ആശുപത്രി ഉപകരണങ്ങളുടെ ചെലവിന്റെ ഒരു ഭാഗം ഉപയോഗതോത് അനുസരിച്ച് ഫീസ് നിർണയത്തിൽ പരിഗണിക്കാം. പണമില്ലാതെ ആശുപത്രി അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടായാൽ പരമാവധി 5-7 വർഷത്തിനിടെ നഷ്ടം നികത്താൻ വിദ്യാർഥികളുടെ ഫീസിൽ വർധന വരുത്താം. ഫീസ് നിർണയസമിതി പരിശോധിച്ച് നടത്തിപ്പ് ചെലവിെൻറ 20 വരെ കണ്ടെത്താൻ പ്രദേശത്തിെൻറ പിന്നാക്കാവസ്ഥ കൂടി പരിഗണിച്ച് നിശ്ചിത വർഷത്തേക്ക് ഫീസ് വർധന അനുവദിക്കാം.
കോളജുകൾ സമർപ്പിക്കുന്ന കണക്കുകൾ ഫീസ് നിർണയ സമിതി പരിശോധിച്ച് ഉറപ്പുവരുത്തണം. ക്ലിനിക്കൽ വിഷയങ്ങളിലെ അധ്യാപകരുടെ ശമ്പളവും എം.ബി.ബി.എസ്, പി.ജി വിദ്യാർഥികളുടെ ഇേൻറൺഷിപ് സ്റ്റൈപൻറും നടത്തിപ്പ് ചെലവിൽ ചേർക്കാം. വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ചുള്ള അധ്യാപക, അനധ്യാപക ജീവനക്കാരുടെ നിയമനം ഉറപ്പുവരുത്തി ശമ്പള ഇനത്തിലെ ചെലവിന് ഫീസ് നിർണയ സമിതിക്ക് പരിധി നിശ്ചയിക്കാം. അധ്യാപക-വിദ്യാർഥി അനുപാതം വർധിപ്പിച്ച് നിലവാരം ഉയർത്തുന്ന സ്ഥാപനങ്ങളുടെ കാര്യത്തിൽ പരിധിയിൽ സമിതിക്ക് ഇളവ് അനുവദിക്കാം.
ആദായനികുതി വകുപ്പിെൻറ രേഖയുടെ അടിസ്ഥാനത്തിൽ കോളജ് അധികൃതർ നൽകുന്ന ശമ്പള വിവരം പരിശോധിക്കാൻ ഫീസ് നിർണയ സമിതിക്ക് വിവേചനാധികാരം ഉണ്ടായിരിക്കും. കോളജുകൾ കോഷൻ ഡെപ്പോസിറ്റ് ഇൗടാക്കുന്നുണ്ടെങ്കിൽ അത് ഫീസിെൻറ പരിധിയിൽ ഉൾപ്പെടുത്തരുത്. എന്നാൽ ഇൗ തുക സ്ഥിര നിക്ഷേപമാക്കി ലഭിക്കുന്ന പലിശ കോളജിെൻറ നടത്തിപ്പ് ചെലവിൽ നിന്ന് കുറവ് വരുത്തണം. അമിത ഫീസ് ഇൗടാക്കുന്ന സാഹചര്യമുണ്ടായാൽ ഫീസ് നിർണയ സമിതിക്ക് കോളജിൽ നിന്ന് വിവരങ്ങൾ ആവശ്യപ്പെടാം. വിദ്യാർഥികളിൽ നിന്ന് ഇൗടാക്കുന്ന നിക്ഷേപങ്ങൾക്ക് സമിതി പരിധി നിശ്ചയിക്കുകയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യണം. ഹോസ്റ്റൽ, മെസ്, യാത്ര, ലൈബ്രറി, പരീക്ഷ ഫീസ് എന്നിവയുടെ ചെലവ് ലഭ്യമാക്കുന്ന സേവനങ്ങളുടെയും ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിനും അനുസരിച്ച് തീരുമാനിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.