സ്വാശ്രയ എൻജിനീയറിങ് പ്രവേശനത്തിന് കരാർ ഒപ്പിട്ടു
text_fieldsതിരുവനന്തപുരം: സ്വാശ്രയ എൻജിനീയറിങ് കോളജ് പ്രവേശനത്തിനായി സർക്കാറും മാനേജ്െമൻറ് അസോസിയേഷനും കരാറിൽ ഒപ്പിട്ടു. കഴിഞ്ഞ വർഷത്തെ ഫീസ് ഘടനതന്നെ തുടരാനാണ് കരാർ വ്യവസ്ഥയെങ്കിലും ഫീസ് കുറക്കാൻ താൽപര്യമുള്ള കോളജുകൾക്ക് പ്രവേശന പരീക്ഷാ കമീഷണറെ പ്രത്യേകം അറിയിക്കാം.
100 സ്വകാര്യ സ്വാശ്രയ കോളജുകളാണ് കരാർ പരിധിയിൽ വരുന്നത്.
സർക്കാറിന് അനുവദിക്കുന്ന 50 ശതമാനം വരുന്ന മെറിറ്റ് സീറ്റിൽ പകുതി സീറ്റിൽ കുറഞ്ഞവരുമാനക്കാരായ വിദ്യാർഥികൾക്ക് 50,000 രൂപയായിരിക്കും കരാർ പ്രകാരം ഫീസ്. അവശേഷിക്കുന്ന മെറിറ്റ് സീറ്റിൽ 75,000 രൂപയും. മാനേജ്മെൻറ് സീറ്റിൽ 99,000 രൂപ വരെ വാർഷിക ഫീസും 25,000 രൂപ സ്പെഷൽ ഫീസും ഉണ്ടാകും. എൻ.ആർ.െഎ സീറ്റിൽ ഒന്നര ലക്ഷം രൂപ വരെയാണ് വാർഷിക ഫീസ്. 25,000 രൂപ സ്പെഷൽ ഫീസും ഇൗടാക്കാം. ഫീസ് കുറക്കാൻ സമ്മർദം ചെലുത്തിയിരുന്നെങ്കിലും മാനേജ്മെൻറ് അസോസിയേഷൻ വഴങ്ങിയില്ല. പകരം കോളജുകൾക്ക് സ്വന്തം നിലക്ക് ഫീസ് കുറച്ചുനൽകാൻ അനുമതി നൽകുകയായിരുന്നു.
ഇൗ സാഹചര്യത്തിൽ കരാറിൽ വ്യവസ്ഥ ചെയ്തതിലും കുറവ് ഫീസ് ഇൗടാക്കുന്ന കോളജുകൾ അക്കാര്യം മുൻകൂട്ടി പ്രവേശന പരീക്ഷ കമീഷണറെ അറിയിക്കണം. ഇതുപ്രകാരം കോളജുകളുടെ ഫീസ് ഘടന സഹിതമുള്ള പട്ടിക പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധപ്പെടുത്തും. അതേസമയം, പ്രേവശന പരീക്ഷാ കമീഷണറുടെ അലോട്ട്മെൻറ് പൂർത്തിയായ ശേഷം കോളജിൽനിന്ന് വിടുതൽ ചെയ്യുന്ന വിദ്യാർഥികൾ നാലു വർഷത്തെ ഫീസിന് തുല്യമായ തുക ലിക്വിഡേറ്റഡ് ഡാമേജസ് നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് വരുത്തണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം കരാറിൽ ഉൾപ്പെടുത്താനായിട്ടില്ല.
ഇക്കാര്യം മുഴുവൻ കോളജുകളുമായി കൂടിയാേലാചിച്ച് മാത്രേമ തീരുമാനമെടുക്കാനാവൂ എന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നാലു വർഷത്തെ ഫീസ് എന്നത് കുറക്കണമെന്നായിരുന്നു മന്ത്രി നിർദേശിച്ചത്. ഇക്കാര്യം ചർച്ച ചെയ്ത് സാധ്യമായ ഇളവ് അനുവദിക്കുമെന്ന് അസോസിയേഷൻ പ്രസിഡൻറ് ജോറി മത്തായി അറിയിച്ചു. മൂന്ന് അലോട്ട്മെൻറുകളായിരിക്കും സ്വാശ്രയ കോളജുകളിലേക്ക് പ്രവേശന പരീക്ഷാ കമീഷണർ നടത്തുക. ജൂലൈ 25നകം അലോട്ട്മെൻറ് നടപടികൾ പൂർത്തിയാക്കണം. ഇതിനു ശേഷം ഒഴിവു വരുന്ന സർക്കാർ സീറ്റുകളിലേക്ക് മാനേജ്മെൻറുകൾക്ക് പ്രവേശനം നടത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.