സ്വാശ്രയ കോളജുകളിലെ വിദ്യാർഥി പീഡനത്തിെൻറ നേർചിത്രമായി ദിനേശൻ കമീഷൻ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ.കെ. ദിനേശൻ മുമ്പാകെ എത്തിയത് മാേനജ്മെൻറുകളുടെ വിദ്യാർഥി പീഡനത്തിെൻറ ഞെട്ടിക്കുന്ന വിവരങ്ങൾ. രാത്രികാലങ്ങളിൽ മാനേജ്മെൻറ് പ്രതിനിധികൾ പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ പതിവ് സന്ദർശകരാണെന്ന് കമീഷൻ മുമ്പാകെ വിദ്യാർഥികൾ മൊഴിനൽകി. മാനേജ്മെൻറ് പ്രതിനിധികളും അധ്യാപകരും വിദ്യാർഥികളെ അധിേക്ഷപിക്കലും ചിലപ്പോൾ മർദിക്കാറുമുണ്ടെന്നും കമീഷന് വിവരം ലഭിച്ചു.
മെഡിക്കൽ കോളജുകളിലും നഴ്സിങ് കോളജുകളിലും അധിക ഡ്യൂട്ടിക്ക് വിദ്യാർഥികളെ നിയോഗിച്ചാണ് പീഡനം. അധ്യാപകരുടെ മക്കൾക്ക് ട്യൂഷൻ നൽകാനാണ് ചില കോളജുകളിലെ വിദ്യാർഥികൾക്ക് മേലുള്ള നിർബന്ധം. ചില വിദ്യാർഥികൾക്ക് തോട്ടപ്പണിയും ശുചീകരണ ജോലികളുമാണ് പീഡനത്തിെൻറ ഭാഗമായി നൽകുന്നത്. നിസ്സാര കാര്യങ്ങൾക്ക് പോലും മാനേജ്മെൻറുകൾ കനത്തതുക പിഴചുമത്തുകയും അത് വരുമാനമാർഗമാക്കി മാറ്റുകയും ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന പണം അക്കൗണ്ടിൽ കാണിക്കാൻ മാനേജ്മെൻറുകൾ തയാറാകുന്നുമില്ല.
വിദ്യാർഥികളുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയിലാണ് സ്വാശ്രയ കോളജുകളിൽ പലതിലും സി.സി.ടി.വി കാമറകൾ ഘടിപ്പിച്ചിരിക്കുന്നത്. ഇേൻറണൽ അസസ്മെൻറ് കുട്ടികളെ പീഡിപ്പിക്കാൻ ഉപയോഗിക്കുന്നതായും കമീഷൻ റിപ്പോർട്ടിലുണ്ട്. രക്ഷാകർത്താക്കളെ വരെ പ്രിൻസിപ്പൽമാരും മാനേജ്മെൻറ് പ്രതിനിധികളും ഭീഷണിപ്പെടുത്തുന്നതായും മൊഴിയുണ്ട്. റാഗിങ് പരാതികൾപോലും പല കോളജുകളും ഒതുക്കിത്തീർക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ഹീര എൻജിനീയറിങ് കോളജിലെ വിദ്യാർഥിയെ റാഗിങ്ങിന് ഇരയാക്കിയ സീനിയർ വിദ്യാർഥിയുടെ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു.
സീനിയർ വിദ്യാർഥിയെ സംരക്ഷിക്കുന്ന വിചിത്രനിലപാടാണ് കോളജ് അധികൃതർ സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി കമീഷെൻറ പരിഗണനക്കായി കൈമാറി. പരാതിക്കാധാരമായ രേഖകൾ സമർപ്പിക്കാൻ കമീഷൻ കുട്ടിയുടെ രക്ഷാകർത്താവിനോട് ആവശ്യപ്പെട്ടു. എന്നാൽ, താൻ സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിച്ചിട്ടുണ്ടെന്നായിരുന്നു അവരുടെ മറുപടി. എന്നാൽ, മനുഷ്യാവകാശ കമീഷനിൽ അന്വേഷിച്ചപ്പോൾ രക്ഷാകർത്താവ് പരാതി നൽകിയിട്ടില്ലെന്ന് ദിനേശൻ കമീഷന് ബോധ്യമായി. കമീഷൻ ഇതിൽ തുടർനടപടി ഉപേക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.