വിദ്യാഭ്യാസ രംഗത്ത് സഭയുടെ സ്ഥാനം കുറച്ച് കാണരുത് -കര്‍ദിനാള്‍
text_fieldsകൊച്ചി: രാജ്യത്തും സംസ്ഥാനത്തും വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവ സഭകള്‍ക്കുള്ള സ്ഥാനം കുറച്ചുകാണരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അതേസമയം,സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും നയ രൂപവത്കരണവും സംബന്ധിച്ച് ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവട പ്രവണതയുടെ ഭാഗമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍െറ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ മാനേജ്മെന്‍റുകള്‍ക്കെതിരെ മുഖ്യമന്ത്രി പ്രസ്താവന നടത്തിയതായി വിശ്വസിക്കുന്നില്ല. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തടയാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ട്. ഇതില്‍ സഭക്ക് പ്രത്യേകമായി ഒന്നും പറയാനില്ല. വിദ്യാഭ്യാസ മേഖലയില്‍ സഭകള്‍ക്കുള്ള സ്ഥാനം സര്‍ക്കാറിന് നിഷേധിക്കാനാവില്ല. സ്വാശ്രയ കോളജുകളുടെ നയരൂപവത്കരണത്തിലും കോളജ് നടത്തിപ്പിലും പരസ്പര സംവാദത്തിലൂടെ തീരുമാനമെടുത്ത് മുന്നോട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സഭയെയും മാനേജ്മെന്‍റുകളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്ന് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസച്ചട്ട ഭേദഗതി പിന്‍വലിക്കണമെന്നും സ്വാശ്രയ കോളജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കില്ളെന്നുമുള്ള സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.