സ്വാശ്രയ മെഡിക്കൽ: കോടതി വിധിയിലൂടെ തൊള്ളായിരത്തിലധികം സീറ്റിലേക്ക് പുതിയ അലോട്ട്മെൻറ്
text_fields
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച ഹൈകോടതി വിധിയോടെ തൊള്ളായിരത്തിലധികം സീറ്റിലേക്ക് വീണ്ടും അലോട്ട്മെൻറിന് വഴിതുറന്നു. രണ്ടാം അേലാട്ട്മെൻറിൽ ഉൾപ്പെടുത്താതിരുന്ന കോളജുകളിലെ സീറ്റുകളിലേക്ക് കൂടി പുതിയ അലോട്ട്മെൻറിന് വഴിയൊരുക്കുന്നതാണ് കോടതി വിധി. ഇൗ സീറ്റുകളിലേക്ക് സ്േപാട്ട് അഡ്മിഷൻ നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. രണ്ടാം അലോട്ട്മെൻറിൽ ഉൾപ്പെടുത്താതിരുന്ന സ്വാശ്രയ കോളജുകളിലേക്ക് ഒാപ്ഷൻ നൽകിയ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് കോടതി വിധി. പ്രവേശനത്തിന് കൂടുതല്‍ സമയം ലഭിക്കുകയും ഫീസിെൻറ കാര്യത്തില്‍ വ്യക്തതവരുകയും ചെയ്തത് വിദ്യാര്‍ഥികള്‍ക്കും രക്ഷാകർത്താക്കള്‍ക്കും ആശ്വാസമായി.
ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച അഞ്ചുലക്ഷമെന്ന ഏകീകൃത ഫീസിനാണ് കോടതിയുടെ ഇടക്കാല വിധിയിലൂടെ അംഗീകാരമായത്. പ്രവേശന നടപടികളില്‍ കോടതിയുടെ രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടിവന്നെങ്കിലും ഫീസ് നിരക്ക് ഉയർത്താതിരുന്നത് സർക്കാറിനും ആശ്വാസമായി. കോടതിയുടെ അന്തിമവിധിയില്‍ ഫീസ് ഉയര്‍ന്നാല്‍ ഈടാക്കാനുള്ള ഉറപ്പിനായാണ് ഫീസിനൊപ്പം ആറു ലക്ഷം രൂപയുടെ ബോണ്ട് നൽകണമെന്ന വ്യവസ്ഥ കോടതി കൊണ്ടുവന്നിട്ടുള്ളത്. ബോണ്ട് വ്യവസ്ഥകള്‍ സംബന്ധിച്ച് പ്രേവശന പരീക്ഷാ കമീഷണറുടെ വിജ്ഞാപനം പിന്നീട് ഉണ്ടാകുമെന്നാണ് കരുതുന്നത്.
ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച അലോട്ട്മെൻറിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്കാണ് 27ന് പുതിയ അലോട്ട്മെൻറ് നടത്താന്‍ കോടതി നിര്‍േദശിച്ചത്. സര്‍ക്കാറുമായി നാലുതരം ഫീസ് ഘടനക്ക് കരാര്‍ ഒപ്പിട്ടിരുന്ന എം.ഇ.എസ്, കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജുകളും പുതിയ അലോട്ട്മെൻറില്‍ വരും. രണ്ട് കോളജുകളിലും ഹൈകോടതി നിര്‍ദേശിച്ച അഞ്ചുലക്ഷമെന്ന ഏകീകൃത ഫീസ് ആയിരിക്കും ബാധകമാവുക. ചില വ്യവസ്ഥകൾ കോടതി റദ്ദ് ചെയ്തതിനാൽ രണ്ട് കോളജുകളും നേരത്തേ സർക്കാറുമായി ഒപ്പിട്ട കരാറിൽനിന്ന് പിന്മാറിയിരുന്നു. ആരോഗ്യ സര്‍വകലാശാലയുടെ അഫിലിയേഷൻ ഇല്ലാത്തതിനാൽ കഴിഞ്ഞ അലോട്ട്മെൻറില്‍ പരിഗണിക്കാതിരുന്ന കോഴിക്കോട് മലബാര്‍, പാലക്കാട് കരുണ, അഞ്ചരക്കണ്ടി കണ്ണൂര്‍, തിരുവനന്തപുരം എസ്.യു.ടി എന്നീ മെഡിക്കല്‍ കോളജുകളെയും ഹൈകോടതി നിർദേശിച്ച പുതിയ അലോട്ട്മെൻറിൽ പരിഗണിച്ചേക്കും. അലോട്ട്മെൻറിന് മുന്നോടിയായി ഈ കോളജുകളുടെ അഫിലിയേഷന് കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആരോഗ്യ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മെഡിക്കല്‍ പ്രവേശനത്തിന് രണ്ട് അലോട്ട്മെൻറുകള്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നെങ്കിലും കേരളത്തിലെ സ്വാശ്രയ കോളേജുകളിലേക്ക് ഒറ്റ അലോട്ട്മെൻറ് മാത്രമാണ് നടത്തിയത്. ആദ്യ അലോട്ട്മെൻറ് സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് മാത്രമായിരുന്നു. ഒരു അലോട്ട്മെൻറ് കൂടി വേണമെന്നാവശ്യപ്പെട്ട് സർക്കാറും വിദ്യാർഥികളും കോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി വിധിയോടെ ആവശ്യം ഏതാണ്ട് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.
അതേസമയം, പ്രവേശന നടപടികള്‍ സംബന്ധിച്ച വസ്തുതകള്‍ കോടതിക്ക് ബോധ്യപ്പെെട്ടന്നും വിധി സര്‍ക്കാറിന് ആശ്വാസമാണെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് താൽക്കാലികമായെങ്കിലും അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.